Thu, 02/16/2012 - 15:35 ( 1 year 14 weeksago)
ആരാധകര്‍ക്കായ് യുവിയുടെ ‘ഗുഡ് ന്യൂസ്’
(+)(-) Font Size
ആരാധകര്‍ക്കായ് യുവിയുടെ ‘ഗുഡ് ന്യൂസ്’

യു.എസിലെ ആശുപത്രിയില്‍ കീമോതെറാപ്പിക്ക് വിധേയനാവുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ്ങില്‍ നിന്നും ലോക ആരാധകര്‍ക്കൊരു ‘ഗുഡ് ന്യൂസ്’. തന്‍െറ അസുഖം നന്നായി ഭേദപ്പെട്ടു വരുന്നതായി ഡോക്ടര്‍ പറഞ്ഞതായാണ് ട്വിറ്ററിലൂടെ അദ്ദേഹം സന്തോഷ വാര്‍ത്ത അറിയിച്ചിരിക്കുന്നത്.

‘ഡോ: ലോറന്‍സില്‍ നിന്നും ഇന്ന് വളരെ സന്തോഷകരമായ വാര്‍ത്തയാണ് ലഭിച്ചത്. ട്യൂമര്‍ ശരീരത്തില്‍ നിന്ന് പൂര്‍ണമായും വിട്ട് പോവനൊരുങ്ങുകയാണ്. എന്‍െറ ഇന്നത്തെ സ്കാന്‍ വിലയിരുത്തിയ ശേഷം ! സെക്കന്‍റ് (കീമോതെറാപ്പി) സൈക്കിള്‍ തുടങ്ങിയിട്ടുണ്ട്’. യുവരാജ് ട്വീറ്റ് ചെയ്തു.
ഒരാഴ്ച മുമ്പ് അസുഖത്തിന് കുറവുള്ളതായി തോന്നുന്നുവെന്ന് യുവരാജ് ട്വിറ്ററില്‍ കുറിച്ചിരുന്നു.

അപൂര്‍വമായി മാത്ര കാണപ്പെടുന്ന സെമിനോമ എന്നറിയപ്പെടുന്ന കാന്‍സറാണ് യുവരാജിനെ ബാധിച്ചത്. എന്നാല്‍ രോഗം ഭേദമാക്കാന്‍ കഴിയുന്നതാണെന്നും അധികം വൈകാതെ യുവ താരത്തിന് പരിശീലനം തുടങ്ങാന്‍ കഴിയുമെന്നും അദ്ദേഹത്തെ ചികില്‍സിക്കുന്ന ഡോക്ടര്‍ പറഞ്ഞിരുന്നു.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍െറ അവിഭാജ്യ ഘടകങ്ങളിലെരാളായ ഈ 30 കാരന് എത്രയും പെട്ടെന്ന് ക്രീസില്‍ തിരിച്ചത്തൊന്‍ കഴിയണേ എന്ന പ്രാര്‍ഥനയിലാണ് ലോകമെങ്ങുമുള്ള ആരാധകര്‍ .

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus