ന്യൂദല്‍ഹി: ഭവന വായ്പാ ഇനത്തില്‍ ആദായ നികുതി ഇളവ് പരിധി നിലവിലെ ഒന്നര ലക്ഷത്തില്‍ നിന്ന് മൂന്നു ലക്ഷമാക്കുന്ന കാര്യം സര്‍ക്കാരിന്‍െറ പരിഗണനയില്‍. അടുത്ത മാസം 16ന് അവതരിപ്പിക്കുന്ന കേന്ദ്രബജറ്റില്‍ പ്രഖ്യാപനം ഉണ്ടായേക്കും.
ഭവന വായ്പയുടെ ഉയര്‍ന്ന പലിശനിരക്കും സാമ്പത്തിക മാന്ദ്യവും പരിഗണിച്ച് ആദായ നികുതി ഇളവ് പരിധി ഉയര്‍ത്തുന്നതിനൊപ്പം ഭവന വായ്പ പ്രകാരമുള്ള കിഴിവ് സംഖ്യ ഉയര്‍ത്തി നിശ്ചയിക്കാനും സര്‍ക്കാറില്‍ സമ്മര്‍ദമുണ്ട്. ഭവന നിര്‍മാണ-റിയല്‍ എസ്റ്റേറ്റ് രംഗത്തിന്‍െറ ഉണര്‍വിനു കൂടി ഇതാവശ്യമാണെന്ന് വ്യവസായി സംഘടനയായ ‘ഫിക്കി’ സര്‍ക്കാറിന് നല്‍കിയ നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.


നിങ്ങളുടെ അഭിപ്രായങ്ങള്‍