Jun 20 Thu 2013
12:15:30 pm
Madhyamam Home
About us
Contact us
Feedbacks
rssfeeds
twitter
Facebook

ഭവന വായ്പക്ക് ജാമ്യം നല്‍കാന്‍ കമ്പനി; പലിശ നിരക്ക് കുറയും

ഭവന വായ്പക്ക് ജാമ്യം നല്‍കാന്‍ കമ്പനി; പലിശ നിരക്ക് കുറയും

മുംബൈ: ബാങ്കുകളും ഭവന വായ്പാ ധനകാര്യ സ്ഥാപനങ്ങളും അനുവദിക്കുന്ന ഭവന വായ്പകള്‍ തിരിച്ചടക്കപ്പെടും എന്ന ഉറപ്പ് ലഭ്യമാക്കുന്ന സംവിധാനം ഇന്ത്യയിലും വരുന്നു. ഇതോടെ വൈകാതെ ഭവന വായ്പകളുടെ പലിശ നിരക്കില്‍ കാര്യമായ കുറവുണ്ടാകുമെന്ന് കരുതുന്നു. നാഷ്ണല്‍ ഹൗസിങ് ബാങ്കിന്‍െറ കീഴിലാണ് ഉപഭോക്താക്കള്‍ക്ക് അനുവദിക്കുന്ന വായ്പകള്‍ക്ക് ഉറപ്പു നല്‍കുന്ന കമ്പനി രൂപവത്കരിക്കുക. അമേരിക്കയിലെ ജെന്‍വര്‍·് ഫിനാന്‍ഷ്യലിന്‍െറ സഹകരണത്തോടെയാണ് കമ്പനി രൂപവത്കരിക്കുക.
സംവിധാനം നിലവില്‍ വരുന്നതോടെ ഇപ്പോള്‍ വായ്പകള്‍ ലഭിക്കാത്തവര്‍ക്ക് വായ്പ ലഭിക്കുകയും നിലവില്‍ വായ്പ ലഭിക്കാന്‍ അര്‍ഹതയുള്ളവര്‍ക്ക് കൂടുതല്‍ തുക വായ്പ ലഭിക്കാനുള്ള സാഹചര്യം ഒരുങ്ങുന്നതിനൊപ്പം പലിശ നിരക്ക് കുറയുകയും ചെയ്യും.
120 കോടി രൂപ മൂലധനത്തോടെ ആരംഭിക്കുന്ന കമ്പനിയില്‍ നാല് പങ്കാളികളാണുണ്ടാവുക. 38 ശതമാനം ഓഹരി പങ്കാളിത്തം നാഷ്ണല്‍ ഹൗസിങ് ബാങ്കിനായിരിക്കും. ജെന്‍വര്‍·ിന് 36 ശതാമാനവും. ഇവര്‍ക്ക് പുറമെ ഏഷ്യ ഡെവലപ്മെന്‍റ് ബാങ്കും ഇന്‍റര്‍നാഷ്ണല്‍ ഫിനാന്‍സ് കോര്‍പ്പറേഷനും കമ്പനിയില്‍ 13 ശതാമനം വീതം ഓഹരി പങ്കാളിത്തം ഉണ്ടാവും.
ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും അനുവദിക്കുന്ന വായ്പകള്‍ക്ക് പുതിയ കമ്പനി ജാമ്യം നല്‍കും. വായ്പാ തിരിച്ചടവ് മുടങ്ങിയാല്‍ ബാങ്കിന്‍െറ
നഷ്ടം കമ്പനി നികത്തുകയും ചെയ്യും.
ജാമ്യം നല്‍കുന്നതിന് ബാങ്കുകള്‍ നിശ്ചിത ഫീസ് പുതിയ കമ്പനിക്ക് നല്‍കേണ്ടതുണ്ട്. ഈ തുക ബാങ്കുകള്‍ക്ക് സ്വയം വഹിക്കുകയോ വായ്പ എടുക്കുന്നവരില്‍ നിന്ന് ഈടാക്കുകയോ ചെയ്യാം.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com