തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ വാര്‍ഷിക പരീക്ഷ മാര്‍ച്ച് അഞ്ച് മുതല്‍ ആരംഭിക്കും. എട്ട്, ഒമ്പത് ക്ളാസുകളില്‍ എസ്.എസ്.എല്‍.സി പരീക്ഷക്ക് മുമ്പും ശേഷവുമായി രണ്ട് ഘട്ടങ്ങളായാണ് പരീക്ഷ നടക്കുക. മുസ്ലിം കലണ്ടര്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന സ്കൂളുകളില്‍ പരീക്ഷ ഏപ്രിലിലാണ്. പത്താം ക്ളാസ് മോഡല്‍ പരീക്ഷ ഫെബ്രുവരി 13ന് ആരംഭിക്കും. മോഡല്‍ പരീക്ഷക്ക് വിദ്യാര്‍ഥികളില്‍ നിന്ന് 10 രൂപ ഫീസ് ഈടാക്കാനും ഇന്നലെ ചേര്‍ന്ന ക്വാളിറ്റി ഇംപ്രൂവ്മെന്‍റ് പ്രോഗ്രാം യോഗം തീരുമാനിച്ചു. എസ്.എസ്.എല്‍.സി പരീക്ഷാ തീയതി നേരത്തേ പ്രഖ്യാപിച്ചിരുന്നു.
ആര്‍.എം.എസ് ഫണ്ട് ലഭിക്കാത്ത സാഹചര്യത്തില്‍ ഈ വര്‍ഷം പരീക്ഷാഫീസ് ഈടാക്കാന്‍ ക്യു.ഐ.പി യോഗം നേരത്തേ തീരുമാനിച്ചിരുന്നു. ചെലവാകുന്ന തുകക്ക് ആനുപാതികമായി ഫീസ് തീരുമാനിക്കാമെന്നായിരുന്നു ധാരണ. എന്നാല്‍ വിദ്യാഭ്യാസ വകുപ്പ് ഇത് 25 രൂപയായി നിശ്ചയിച്ചു. ഇതാണ് 10 രൂപയാക്കി കുറക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ എസ്.സി,എസ്.ടി, ഒ.ഇ.സി വിദ്യാര്‍ഥികളില്‍ നിന്ന് ഫീസ് ഈടാക്കില്ല. കഴിഞ്ഞവര്‍ഷം വരെ ആര്‍.എം.എസ് ഫണ്ട് ഉപേയാഗപ്പെടുത്തി അധ്യാപക സംഘടനകളാണ് ചോദ്യ പേപ്പര്‍ നല്‍കിയിരുന്നത്. എന്നാല്‍ ചോദ്യ പേപ്പര്‍ വിവാദങ്ങളെ തുടര്‍ന്ന് ഇത് അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. ഇത്തവണ ചോദ്യ പേപ്പര്‍ നല്‍കുന്നതും സര്‍ക്കാറാണ്.
എട്ട്, ഒമ്പത് ക്ളാസുകളിലെ വാര്‍ഷിക പരീക്ഷയാണ് രണ്ട് ഘട്ടമായി നടക്കുക. ആദ്യഘട്ടം മാര്‍ച്ച് അഞ്ച് മുതല്‍ എട്ട് വരെയും രണ്ടാം ഘട്ടം മാര്‍ച്ച് 27 മുതല്‍ 29 വരെയും. ഹൈസ്കൂളിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന യു.പി സ്കൂളുകളിലും രണ്ട് ഘട്ടമായായിരിക്കും നടക്കുക. മാര്‍ച്ച് ഏഴ്,എട്ട് തീയതികളിലും 27,28,29 തീയതികളിലും. മറ്റ് സ്കൂളുകളിലെ ഒന്നു മുതല്‍ ഏഴ് വരെ ക്ളാസുകളില്‍ മാര്‍ച്ച് 20 മുതല്‍ 29 വരെയാണ് പരീക്ഷ. മുസ്ലിം കലണ്ടര്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന സ്കൂളുകളില്‍ ഏപ്രില്‍ 18 മുതല്‍ 26 വരെയാണ് പരീക്ഷകള്‍. ക്യു.ഐ.പി യോഗത്തില്‍ ഡി.പി.ഐ എ. ഷാജഹാന്‍, എസ്.എസ്.എ അഡീഷനല്‍ ഡയറക്ടര്‍ കെ. രാജന്‍ അംഗങ്ങളായ എം.സലാഹുദ്ദീന്‍, ജെ. ശശി, എന്‍. ശ്രീകുമാര്‍, പി.കെ. കൃഷ്ണദാസ്, ഷാജഹാന്‍, സി. ഹരിഗോവിന്ദന്‍, സിറിയക് കാവില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍