കൊച്ചി: പോയവാരം പൊന്നിന്‍െറ വില കുത്തനെ കുറഞ്ഞു. കറുത്ത പൊന്നിന്‍െറ വിപണിയും വിലയിടിവിന്‍േറതായിരുന്നു. വെളിച്ചെണ്ണ വിപണിയും താഴേക്ക് പോയി. റബറിന്‍െറ വില ഏറക്കുറെ സ്റ്റെഡിയായി കുറഞ്ഞപ്പോള്‍ തേയിലയുടെ വില ഗണ്യമായി വര്‍ധിച്ചു.
സ്വര്‍ണവില പോയവാരം 400 രൂപ കുറഞ്ഞ് പവന് 20,400 ല്‍ എത്തി. കരുതല്‍ ശേഖരത്തിന് വാങ്ങിയ നിക്ഷേപകര്‍ സ്വര്‍ണം വിറ്റുതുടങ്ങിയതോടെയാണ് വില താഴുന്നത്. നിക്ഷേപകര്‍ ചുവടുമാറ്റി വീണ്ടും സ്വര്‍ണം വാങ്ങിക്കൂട്ടിയാല്‍ വിലയും മുകളിലേക്ക് നീങ്ങും. 20 ഡോളര്‍ കുറഞ്ഞ് ഒൗണ്‍സിന് 1730 എന്നതായിരുന്നു പോയവാരം ന്യൂയോര്‍ക്കിലെ സ്വര്‍ണവില. യൂറോപ്പില്‍നിന്ന് പ്രതികൂല വാര്‍ത്തകള്‍ ഉണ്ടാകുന്നില്ളെങ്കില്‍ സ്വര്‍ണവില അടുത്തയാഴ്ചയും കുറയുമെന്നാണ് സൂചന.
തമിഴ്നാട്ടിലെ പൊങ്കല്‍ കഴിഞ്ഞതോടെ സ്വര്‍ണം, വെള്ളി ആഭരണങ്ങളുടെ വില്‍പ്പന കുറഞ്ഞിട്ടുണ്ട്. കേരളത്തില്‍ ഏപ്രില്‍ കഴിഞ്ഞേ വീണ്ടും വിവാഹ സീസണ്‍ ആരംഭിക്കൂ. രണ്ടുമാസം കഴിഞ്ഞാല്‍ നോമ്പു കാലവും തുടങ്ങും. ഈ സാഹചര്യങ്ങള്‍ കണക്കിലത്തെ് വില കുറച്ച് വില്‍പ്പനയുടെ തോത് കൂട്ടാന്‍ വ്യാപാരികളുടെ ഭാഗത്തുനിന്ന് ബോധപൂര്‍വ ശ്രമവും ഉണ്ടാകുന്നുണ്ട്.
പോയവാരം കുരുമുളക് വിപണിയും വിലയിടിവിന്‍േറതായിരുന്നു. റെഡിയില്‍ 500 രൂപയുടെയും അവധി വ്യാപാരത്തിന് 850 മുതല്‍ 950 രൂപയുടെ വരെയും കുറവാണ് ഉണ്ടായത്. ഊഹക്കച്ചവടക്കാരുടെ ഓപറേറ്റര്‍മാര്‍ ഇടപെട്ട് വിലയിടിക്കുകയായിരുന്നു. ഫെബ്രുവരിയായിട്ടും ആഭ്യന്തര വിപണിയില്‍ കുരുമുളകിന്‍െറ വരവില്ല എന്നതാണ് സ്ഥിതി. ഈ നിലയില്‍ 600 ടണ്ണിന്‍െറ കച്ചവടമാണ് പോയവാരം കൊച്ചി കേന്ദ്രീകരിച്ച് നടന്നത്. ദല്‍ഹി, ഝാര്‍ഖണ്ഡ്, ബിഹാര്‍, മധ്യപ്രദേശ്, ജയ്പുര്‍ എന്നിവിടങ്ങളില്‍നിന്നാണ് ആഭ്യന്തര ഡിമാന്‍റുള്ളത്. അവിടത്തെ സ്റ്റോക് പരിമിത സാഹചര്യത്തില്‍ പുതിയ വാങ്ങല്‍ ഉണ്ടാവുന്നുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു. ഉത്തരേന്ത്യയില്‍നിന്നുള്ള ആഭ്യന്തര ആവശ്യം നിറവേറ്റാന്‍ വയനാട്ടിലെ വ്യാപാരികള്‍പോലും കൊച്ചിയെയാണ് ആശ്രയിച്ചത്.
കാലാവസ്ഥാ വ്യതിയാനം ഉല്‍പ്പാദനം കുറയാന്‍ ഇടയാക്കിയിട്ടുണ്ടെന്നാണ് കര്‍ഷകര്‍ പറയുന്നത്. കുരുമുളക് പറിക്കാനും മറ്റും ജോലിക്കാരെ കിട്ടാത്തതും പ്രതിസന്ധിയുണ്ടാക്കുന്നുണ്ടത്രേ. രാജ്യത്ത് കുരുമുളക് ഉല്‍പ്പാദനം ഗണ്യമായി കുറയുന്ന സാഹചര്യം നേരിടാന്‍ മഡഗാസ്കറില്‍നിന്ന് കുരുമുളക് വള്ളി ഇറക്കുമതി ചെയ്യുന്നതടക്കമുള്ള നടപടി ഉണ്ടാകണമെന്ന ആവശ്യവും വ്യാപാര മേഖലയില്‍നിന്ന് ശക്തമായി ഉയരുന്നുണ്ട്.
വെളിച്ചെണ്ണ വിപണിയിലും ഇടിവ് തുടരുകയാണ്. ഈ സാഹചര്യത്തില്‍ കൊപ്ര സംഭരണവുമായി വിപണിയില്‍ ഇടപെടാനുള്ള തയാറെടുപ്പിലാണ് നാഫെഡ്. ഇതിനായി കേരഫെഡ്, മാര്‍ക്കറ്റ്ഫെഡ്, തമിഴ്നാട്ടിലെ സംഭരണ ഏജന്‍സിയായ ടാന്‍ഫെഡ് എന്നിവയുടെ യോഗം കഴിഞ്ഞ ദിവസം നാഫെഡ് വിളിച്ചുചേര്‍ത്തിരുന്നു. 51 രൂപ എന്ന കൊപ്രയുടെ തറവിലയനുസരിച്ച് വെളിച്ചെണ്ണക്ക് ശരാശരി 7400 രൂപക്കും 7500 രൂപക്കുമിടയില്‍ വില ലഭിക്കണം. എന്നാല്‍, കഴിഞ്ഞ വാരം ക്വിന്‍റലിന് 7100 രൂപ എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്. ക്രമേണ കുറഞ്ഞ് വില 6800 രൂപ വരെ എത്തി. എന്നാല്‍, ആഴ്ച അവസാനം വ്യാപാരം ക്ളോസ് ചെയ്യുമ്പോള്‍ 50 രൂപയുടെ വര്‍ധനയുണ്ടായി.
കര്‍ണാടക, ആന്ധ്ര സംസ്ഥാനങ്ങളിലും ഇപ്പോള്‍ നാളികേര ഉല്‍പ്പാദനം വര്‍ധിച്ചിട്ടുണ്ട്. വന്‍കിട ഉപഭോക്താക്കളായ കോര്‍പറേറ്റുകള്‍ ഇടക്കിടെ വിപണിയില്‍നിന്ന് പിന്‍വാങ്ങിയതാണ് വില വലിയ തോതില്‍ താഴേക്ക് പോകാന്‍ ഇടയായത്. തമിഴ്നാട്ടില്‍നിന്ന് മായം ചേര്‍ത്ത വെളിച്ചെണ്ണ വലിയ തോതില്‍ കേരളത്തിലേക്ക് ഒഴുകുന്നുമുണ്ട്. പാം കെര്‍ണല്‍ ഓയിലിന് വില കൂടിയതിനാല്‍ ഇപ്പോള്‍ പുറത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന വൈറ്റ് ഓയിലാണ് വെളിച്ചെണ്ണയില്‍ കലര്‍ത്തുന്നത്.
റബര്‍ കിലോക്ക് 189 രൂപ എന്ന നിലയില്‍ തുടങ്ങിയ വ്യാപാരം വിപണി ക്ളോസ് ചെയ്യുമ്പോഴും 189 ല്‍ തന്നെയാണ്. ഇതിനിടെ വില രണ്ടു രൂപ കുറഞ്ഞ് 187 ല്‍ എത്തിയിരുന്നു. ഉല്‍പ്പാദനം നല്ല രീതിയില്‍ നടക്കുന്നതിനൊപ്പം അന്താരാഷ്ട്ര വിപണിയിലെ വിലയിടിവും ഇവിടെ വില താഴേക്ക് പോകാന്‍ കാരണമായെന്നാണ് പറയുന്നത്. പോയവാരം ഇലത്തേയിലയുടെ വില വീണ്ടും വര്‍ധിച്ചു. കഴിഞ്ഞദിവസം കൊച്ചിയില്‍ നടന്ന ലേലത്തില്‍ സി.ടി.സി ഇലത്തേയില കയറ്റുമതിക്കാര്‍ മൂന്നു രൂപ വില ഉയര്‍ത്തിയാണ് വാങ്ങിയത്. എന്നാല്‍, ആഭ്യന്തര ഡിമാന്‍റ് കുറഞ്ഞതിനാല്‍ പൊടിത്തേയിലയുടെ വില മാറ്റമില്ലാതെ തുടര്‍ന്നു. പാകിസ്താനില്‍നിന്നാണ് സി.ടി.സി ഇലത്തേയിലക്ക് ഡിമാന്‍റുള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍