കൊലവെറി ഡിയുടെ വന്‍ വിജയത്തിന് ശേഷം ധനുഷ് മാസ്റ്റര്‍ ബ്ളാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കായി പാടുന്നു. സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കായി പാടുന്ന നിമിഷം അസുലഭ മുഹൂര്‍ത്തമാണെന്നാണ് ധനുഷ് പറയുന്നത്.
‘ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസത്തിനായി പാടുക ബഹുമതിയാണ്. ഇതിന് തന്നെ തെരഞ്ഞെടുത്തതില്‍ സന്തോഷമുണ്ട്. ഓഫര്‍ വന്നപ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ജനങ്ങള്‍ക്ക് പാട്ട് ഇഷ്ടപെടുമെന്നാണ് പ്രതീക്ഷയെന്ന് ഈ 28കാരന്‍ പറയുന്നു. എന്നാല്‍ ഇതുവരെ സച്ചിനെ പരിചയപ്പെട്ടിട്ടില്ലന്നും ധനുഷ് പറയുന്നു.
ഹൈദരാബാദിലാണ് പാട്ടിന്‍െറ ഷൂട്ടിങ് നിര്‍വഹിച്ചത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍