ദല്‍ഹി ഓട്ടോ എക്സ്പോയില്‍ പ്രത്യക്ഷപ്പെട്ട അതേ രൂപത്തില്‍ ഹോണ്ടയുടെ ഡിയോ റോഡിലുമത്തെുന്നു. അടിമുടി ആധുനിക രൂപമാണ് പുതിയ ഡിയോക്ക്. ഹെഡ്ലൈറ്റിനും ബോഡി പാനലുകള്‍ക്കും ടെയില്‍ ലാമ്പിനും വരെ മാറ്റം വന്നിട്ടുണ്ട്. സീറ്റ് കൂടുതല്‍ വീതിയുള്ളതായി, ആക്ടീവയിലുള്ള കോമ്പി ബ്രേക്ക് സിസ്റ്റവും കിട്ടി. ട്യൂബ്ലെസ് ടയറുകള്‍ ഉണ്ടെന്നതാണ് മറ്റൊരു പ്രത്യേകത.
ഇന്ത്യയില്‍ ആദ്യമായാവും ഒരു ഓട്ടോമാറ്റിക് സ്കൂട്ടറിന് ട്യൂബ്ലെസ് ടയര്‍ കിട്ടുന്നത്. പുതിയ ആക്ടീവയിലെ 110 സിസി എഞ്ചിന്‍ തന്നെയാണ് പുതിയ ഡിയോയിലും ഉപയോഗിച്ചിരിക്കുന്നത്. 7500 ആര്‍.പി.എമ്മില്‍ 8.11 പി.എസ് കരുത്തും 5500 ആര്‍.പി.എമ്മില്‍ 8.66 എന്‍.എം. ടോര്‍ക്കും നല്‍കുന്ന ഇത് ഒരു ലിറ്റര്‍ പെട്രോളില്‍ 66.7 കിലോമീറ്റര്‍ ഓടുമെന്ന് കമ്പനി അവകാശപ്പെടുന്നു. മുന്‍ഗാമിക്ക് ഇതേക്കാള്‍ 15 ശതമാനം ഇന്ധനക്ഷമത കുറവായിരുന്നു.
ഏതായാലും ഒരു 55 കിലോമീറ്റര്‍ മൈലേജ് കിട്ടാന്‍ ആരുടെയും അനുവാദം വേണ്ടിവരില്ല്ള. ആഴ്ചകള്‍ക്കുള്ളില്‍ പ്രത്യക്ഷപ്പെടുന്ന ഇതിന് 43000 രൂപയായിരിക്കും ഏകദേശ വില.


നിങ്ങളുടെ അഭിപ്രായങ്ങള്‍