12:30:26
22 May 2013
Wednesday
Facebook
Twitter
Rssfeed

സ്റ്റൈല്‍ കൊള്ളാം, പക്ഷേ....

സ്റ്റൈല്‍ കൊള്ളാം, പക്ഷേ....

സര്‍ക്കസുകാര്‍ ഞാണിന്‍ മേല്‍ കളിക്കുന്നത് പോലെയാണ് നമ്മുടെ നാട്ടിലെ പെണ്‍കിടാങ്ങളുടെ നടപ്പ്. ഞാണിന്‍മേല്‍ നടക്കാന്‍ നല്ല ഏകാഗ്രതയും പരിശീലനവും ആവശ്യമാണ്. പാദ രക്ഷകള്‍ പാദാലങ്കാരമായി മാറിയ ഇക്കാലത്ത് ഇവ ധരിക്കാന്‍ ഞാണിന്‍മേല്‍ കളിക്കാരേക്കാള്‍ ശ്രദ്ധയും പരിശീലനവും ആവശ്യമാണ്. തമ്പുരാനേ ഇവരെ കാത്തോളണേ എന്ന് പ്രാര്‍ഥിച്ച് പോകാറുണ്ട് ചില കൊച്ചുങ്ങളുടെ നടത്തം കാണുമ്പോള്‍.

ഹീലുള്ള ചെരിപ്പിട്ട് നടക്കുമ്പോ ഇത്തിരി ഗമയൊക്കെ തോന്നാം. എന്നാല്‍ ഉയര്‍ന്ന ഹീലുള്ള ചെരിപ്പ് ധരിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇത്തരം ചെരുപ്പുകള്‍ ധരിക്കുന്നത് പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാവുമത്രെ. ഒരു പ്രത്യേക പോയന്റില്‍ ഊന്നുന്ന ചെരുപ്പുകള്‍ ഉപയോഗിക്കുന്നത് കാലിന്റെ മസിലുകള്‍ക്ക് ക്ഷതമേല്‍ക്കാനിടയാക്കുമെന്നാണ് ആസ്ട്രേലിയയിലെ ക്യൂന്‍സ് ലാന്‍ഡില്‍ ഗ്രിഫിത്ത് സര്‍വകലാശാലയിലെ ഗവേഷകരുടെ അഭിപ്രായം. ഇത്തരക്കാരുടെ നടത്തത്തിന്റെ സ്റ്റൈല്‍ മാറുമെന്നും ഇത് ശരീരത്തിന്റെ ബാലന്‍സിനെ ബാധിക്കുമെന്നും ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു.

രണ്ട് വര്‍ഷം തുടര്‍ച്ചയായി ഹീലുള്ള ചെരിപ്പ് ധരിക്കുന്നവരുടെ മസിലുകള്‍ക്ക് തളര്‍ച്ചയും വേദനയും മറ്റും ഉണ്ടാകുന്നുവെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍.

എന്തിനാണ് വെറുതെ വടികൊടുത്ത് അടിവാങ്ങുന്നതെന്ന് ഗവേഷകര്‍ ചോദിക്കുന്നു. അസുഖങ്ങളല്ലാതെ മറ്റൊന്നും നല്‍കാത്ത സ്റ്റൈല്‍ ഉപേക്ഷിക്കാനാണ് അവര്‍ ആവശ്യപ്പെടുന്നത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com