12:30:26
24 Oct 2014
Friday
Facebook
Google Plus
Twitter
Rssfeed

കേരള ഗവര്‍ണര്‍ എം.ഒ.എച്ച് ഫാറൂഖ് അന്തരിച്ചു

കേരള ഗവര്‍ണര്‍ എം.ഒ.എച്ച് ഫാറൂഖ് അന്തരിച്ചു

ചെന്നൈ : കേരള ഗവര്‍ണര്‍ എം.ഒ.എച്ച് ഫാറൂഖ് അന്തരിച്ചു. 75 വയസായിരുന്നു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ വ്യാഴാഴ്ച രാത്രി 9.15 ഓടെയായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

1937 സെപ്തംബര്‍ ആറിനാണ് അദ്ദേഹം ജനിച്ചത്. പോണ്ടിച്ചേരി ഫ്രഞ്ച് അധീനതയില്‍ നിന്ന് മോചിപ്പിക്കുന്നതിന് നടത്തിയ സമരത്തില്‍ അദ്ദേഹം പങ്കെടുത്തു. മൂന്നു തവണ പോണ്ടിച്ചേരി മുഖ്യമന്ത്രിയായി. മൂന്ന് തവണ ലോക്സഭയില്‍ അംഗമായിട്ടുണ്ട്. 1991-92 ല്‍ കേന്ദ്ര വ്യോമായന, ടൂറിസം സഹമന്ത്രിയായി. 2004ല്‍ സൗദിയിലെ അംബാസഡറായി നിയമിതനായി. ഝാര്‍ഖണ്ഡില്‍ ഗവര്‍ണറായിരിക്കെയാണ് കേരള ഗവര്‍ണറായി നിയമിതനായത്. 2011 ആഗസ്റ്റ് 25നാണ് ചുമതലയേറ്റത്.

ഗവര്‍ണറുടെ നിര്യാണത്തില്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍, കോണ്‍ഗ്രസ് പ്രസിഡന്‍റ് സോണിയ ഗാന്ധി, കേന്ദ്ര മന്ത്രിമാരായ എ.കെ ആന്‍റണി, കെ.വി. തോമസ്, വയലാര്‍ രവി, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.സി വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനന്‍, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.

വിദ്യാലയങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച അവധിയാണ്. സംസ്ഥാനത്ത് ഏഴ് ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു. പി.എസ്.സി നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. കേരള, കാലിക്കറ്റ്, കുസാറ്റ്, കാലടി സര്‍വകലാശാലകള്‍ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com