ഈജിപ്തില്‍ ഇനി ബ്രദര്‍ഹുഡ് ഭരണം

ഈജിപ്തില്‍ ഇനി ബ്രദര്‍ഹുഡ് ഭരണം
പുതിയ പാര്‍ലമെന്‍റ് സമ്മേളിച്ചു

കൈറോ: ഈജിപ്തില്‍ മുസ്ലിം ബ്രദര്‍ഹുഡിന്‍െറ നേതൃത്വത്തിലുള്ള ആദ്യ പാര്‍ലമെന്‍റ് തിങ്കളാഴ്ച സമ്മേളിച്ചു. വഫ്ത് പാര്‍ട്ടി അംഗവും പാര്‍ലമെന്‍റിലെ മുതിര്‍ന്ന വ്യക്തിയുമായ മുഹമ്മദ് അല്‍ സാഖയാണ് കൈറോയിലെ സമ്മേളനത്തിന്‍െറ തുടക്കംകുറിച്ചത്.
പ്രസിഡന്‍റ് ഹുസ്നി മുബാറകിനെ സ്ഥാനഭ്രഷ്ടനാക്കിയശേഷം നടന്ന തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷം നേടിയാണ് ബ്രദര്‍ഹുഡിന്‍െറ നേതൃത്വത്തിലുള്ള ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടി (എഫ്.ജെ.പി) വിജയിച്ചത്. 43 ശതമാനം വോട്ടാണ് പാര്‍ട്ടി നേടിയത്.
മുബാറകിനെതിരായ പ്രക്ഷോഭങ്ങളില്‍ കൊല്ലപ്പെട്ടവരെ സ്മരിച്ചുകൊണ്ടായിരുന്നു പാര്‍ലമെന്‍റിന്‍െറ തുടക്കം. സ്പീക്കറെ തെരഞ്ഞെടുക്കുകയാണ് പാര്‍ലമെന്‍റിന്‍െറ ആദ്യ നടപടി. എഫ്.ജെ.പി സെക്രട്ടറി ജനറല്‍ സഅദ് അല്‍ കതാത്നിയെയാണ് പാര്‍ട്ടി ഈ സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്തത്.
സലഫി നേതൃത്വമുള്ള നൂര്‍ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കില്ളെന്ന് ബ്രദര്‍ഹുഡ് വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്തുള്ള നൂര്‍ പാര്‍ട്ടി 21 ശതമാനം വോട്ട് നേടി.
ജനകീയ പ്രക്ഷോഭങ്ങള്‍ക്കുശേഷമുള്ള ആദ്യ പാര്‍ലമെന്‍റ് ജനാധിപത്യത്തിന്‍െറ പ്രതിരൂപമാകാനാണ് ഈജിപ്ഷ്യന്‍ ജനത കാത്തിരിക്കുന്നത്. ഫെബ്രുവരിയില്‍ ഉപരിസഭാ തെരഞ്ഞെടുപ്പ് നടക്കും. ജൂണില്‍ നടക്കുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പുവരെ സൈനികഭരണം തുടര്‍ന്നേക്കും.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.