പാട്ടുകാരാലും പാട്ടെഴുത്തുകാരാലും സമ്പന്നമായ മലയാളത്തിലേക്കിതാ ഒരു മേഘാലയന്‍ പാട്ടു കൂട്ടവുമെത്തുന്നു. പാടാനെത്തുന്നു എന്ന് പറഞ്ഞാല്‍ മലയാളിക്കത് പുത്തരിയല്ല. ലതാജി മുതല്‍ മലയാളിയേക്കാള്‍ സ്ഫുടമായി മലയാളം പാടി ശ്രോതാക്കളെ കയ്യിലെടുത്ത ശ്രേയ ഘോഷാലടക്കം നിരവധി പേര്‍ ഇവിടെ പാടിത്തകര്‍ത്തിട്ടുണ്ട്. മലയാളത്തിന്റെ സ്വന്തം സ്വരമാധുരിയായ ജാനകിയമ്മയും സൌന്ദര്യവും ശബ്ദസൌന്ദര്യവും ഒരുപോലെ അനുഗ്രഹിച്ച പ്രണയഗായിക പി സുശീലയും മലയാളത്തിന്റെ ദത്തു പുത്രികളായിരുന്നു.
എന്നാല്‍ പാടുന്നതോടൊപ്പം പാട്ടെഴുത്തിലും ഒന്ന് പയറ്റാനാണ് മേഘാലയിലെ 'ഷില്ലോങ് ചേമ്പര്‍ ഖോയിര്‍ ' എന്ന ഗായക സംഘമെത്തുന്നത്. മലയാളത്തിലെ ഗുഡ് ബൈ ഡിസംബര്‍ എന്ന സിനിമക്ക് വേണ്ടിയാണ് ഇവര്‍ പാട്ടൊരുക്കുന്നത്. സിനിമയിലെ അഞ്ച് പാട്ടുകളാണ് ഇവര്‍ ചെയ്യുക. മലയാളം ഒരു 'കടുത്ത' ഭാഷയാണെങ്കിലും പാട്ടൊരുക്കല്‍ സന്തോഷത്തോടെ നിര്‍വ്വഹിക്കുമെന്ന് സംഘത്തെ നയിക്കുന്ന നീല്‍ പറയുന്നു. ഇത് തനിക്കും തന്റെ കൂട്ടാളികള്‍ക്കും ആസ്വാദ്യകരമായ ഒരനുഭവമായിരിക്കുമെന്നാണ് നീലിന്റെ അഭിപ്രായം.
ഇതിന് മുമ്പും നീലും കൂട്ടരും മലയാളത്തില്‍ ഒരു പാട്ടൊരുക്കിയിട്ടുണ്ട്. കഴിഞ്ഞ ഡിസംബറില്‍ കൊച്ചിയിലായിരുന്നു ഇതിന്റെ റക്കോഡിങ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍