പ്രേംനസീര്‍ അവാര്‍ഡ് ഹരിഹരന്

പ്രേംനസീര്‍ അവാര്‍ഡ് ഹരിഹരന്

തിരുവനന്തപുരം: പ്രേംനസീര്‍ ഫൗണ്ടേഷന്‍െറ ഈ വര്‍ഷത്തെ അവാര്‍ഡിന് ചലച്ചിത്ര സംവിധായകന്‍ ഹരിഹരന്‍ അര്‍ഹനായി.
50,000 രൂപയും ബി.ഡി. ദത്തന്‍ രൂപകല്‍പനചെയ്ത ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
ജനുവരി 16ന് തിരുവനന്തപുരം പഞ്ചായത്ത് അസോസിയേഷന്‍ ഹാളില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമ്മാനിക്കുമെന്ന് അവാര്‍ഡ് നിര്‍ണയ കമ്മിറ്റി ചെയര്‍മാന്‍ ശ്രീകുമാരന്‍ തമ്പി, തലേക്കുന്നില്‍ ബഷീര്‍, പൂവച്ചല്‍ ഖാദര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നാടകരംഗത്തുനിന്ന് സിനിമയിലെത്തിയ ഹരിഹരന് നിരവധി മികച്ച ചിത്രങ്ങളിലൂടെ മുന്‍നിര സംവിധായകരുടെ കൂട്ടത്തില്‍ സ്ഥാനമുറപ്പിക്കാനായെന്ന് കമ്മിറ്റി വിലയിരുത്തി. 2011ല്‍ സൂര്യകൃഷ്ണ മൂര്‍ത്തിക്കായിരുന്നു അവാര്‍ഡ്.
ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രിയദര്‍ശന്‍, പി.വി.ഗംഗാധരന്‍, സാഹിത്യ അക്കാദമി ചെയര്‍മാന്‍ പെരുമ്പടവം ശ്രീധരന്‍, ജോര്‍ജ് ഓണക്കൂര്‍, സൂര്യകൃഷ്ണമൂര്‍ത്തി, പൂവച്ചല്‍ ഖാദര്‍, ലെനിന്‍ രാജേന്ദ്രന്‍, ഡാം സിനിമയുടെ സംവിധായകന്‍ സോഹന്‍ റോയ് എന്നിവര്‍ അവാര്‍ഡ്ദാന ചടങ്ങില്‍ പങ്കെടുക്കുമെന്ന് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ തലേക്കുന്നില്‍ ബഷീര്‍ അറിയിച്ചു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus