മുംബൈ: ഇന്‍ഫോസിസിന്‍െറ മൂന്നാംപാദ ഫലം നിരാശപ്പെടുത്തിയതിനെ തുടര്‍ന്ന് ഓഹരിവിപണി നഷ്ടത്തിലായി. കമ്പനിയുടെ ഒരു വര്‍ഷത്തെ മൊത്തം വരവില്‍ പ്രതീക്ഷിക്കുന്ന വര്‍ധന ഉണ്ടാവില്ളെന്ന സൂചനയാണ് ഫലം നല്‍കിയത്.
ബോംബെ ഓഹരി സൂചികയായ സെന്‍സെക്സ് 138.35 പോയന്‍റ് ഇടിഞ്ഞ് 16,037.51ലും ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 29.70 പോയന്‍റ് ഇടിഞ്ഞ് 4831.25ലും ഇടപാടുകള്‍ അവസാനിപ്പിച്ചു.
തുടക്കത്തില്‍ താഴ്ന്ന നിലയില്‍ വ്യാപാരം തുടങ്ങിയ സെന്‍സെക്സ് പിന്നീട് തിരിച്ചുകയറിയെങ്കിലും വീണ്ടും ഇടിഞ്ഞ് നഷ്ടത്തില്‍ ഇടപാടുകള്‍ അവസാനിപ്പിക്കുകയായിരുന്നു. കടുത്ത വില്‍പനസമ്മര്‍ദം നേരിട്ട ഇന്‍ഫോസിസ് ഒമ്പതു മാസത്തിനിടെ ഏറ്റവും വലിയ താഴ്ചയില്‍ (8.40 ശതമാനം) മുംബൈ സൂചികയില്‍ നഷ്ടത്തില്‍ ഒന്നാമതെത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍