Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_right3000 ബിദൂനികള്‍...

3000 ബിദൂനികള്‍ ജഹ്റയില്‍ ഒത്തുകൂടി

text_fields
bookmark_border
3000 ബിദൂനികള്‍ ജഹ്റയില്‍ ഒത്തുകൂടി
cancel

ജഹ്റ: ബിദൂനികളുടെ ശക്തികേന്ദ്രമായ ജഹ്റയിൽ ഒരാഴ്ചക്കിടെ മൂന്നാം തവണയും ബിദൂനികൾ ഒത്തുകൂടി. നേരത്തേ ബിദൂനികൾ നടത്തിയ പ്രകടനങ്ങൾ അക്രമാസക്തമാവുകയും കണ്ണീ൪വാതക, ജലപീരങ്കി പ്രയോഗങ്ങൾക്ക് ഇടയാക്കുകയും ചെയ്തെങ്കിൽ ഇത്തവണ സമാധാനപരമായിരുന്നു ഒത്തുകൂടൽ.
ജഹ്റയിലെ തൈമയിൽ ഇന്നലെ ജുമുഅക്കുശേഷം 3000 ഓളം ബിദൂനികളാണ് ഒരുമിച്ചുകൂടിയത്. സമാധാനപരമാണ് തങ്ങളുടെ ഒരുമിച്ചുകൂടൽ എന്ന് വ്യക്തമാക്കുന്നതിനായി സുരക്ഷാ ഉദ്യോഗസ്ഥ൪ക്ക് പൂക്കൾ വിതരണം ചെയ്ത ഇവ൪ മേജ൪ ജനറൽ മുഹമ്മദ് അൽ ദൂസരി അനുവദിച്ച ഒരു മണിക്കൂറിനുശേഷം സമാധാനപരമായി പിരിഞ്ഞുപോവുകയും ചെയ്തു.
ബിദൂനികൾക്ക് ഐക്യദാ൪ഢ്യം പ്രഖ്യാപിച്ചെത്തിയ മുൻ എം.പി മുബാറക് അൽ വഅ്ലാൻ അടക്കമുള്ള മനുഷ്യാവകാശ പ്രവ൪ത്തകരും ദൂസരിയുടെ അഭ്യ൪ഥന മാനിച്ച് തൈമ സ്ക്വയ൪ വിട്ടു. ബിദൂനികൾ പിരിഞ്ഞുപോയതോടെ രാവിലെ മുതൽ സ൪വ സന്നാഹങ്ങളുമായി നിലയുറപ്പിച്ച സുരക്ഷാ ഉദ്യോഗസ്ഥരെയും പിൻവലിച്ചു.
അതിനിടെ, അരനൂറ്റാണ്ടായി തുടരുന്ന ബിദൂനികളുടെ ദുരിതത്തിന് അറുതി വരുത്തണമെന്ന് മുൻ എം.പി സാലിഹ് അൽ ആശൂ൪ ആവശ്യപ്പെട്ടു. ‘35000 ബിദൂനികൾ ഇപ്പോൾ പൗരത്വത്തിന് അ൪ഹരാണെന്ന് സ൪ക്കാ൪ അംഗീകരിക്കുന്നു. എങ്കിൽപിന്നെ, എന്തിനാണ് ഈ താമസം? ഇവരുടെ കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാവണം. അതിനുശേഷം ബാക്കിയുള്ളവരുടെ കാര്യവും പരിഗണിക്കണം’ -അദ്ദേഹം പറഞ്ഞു. ഈ പ്രശ്നം ഇപ്പോൾ ഒരു പൊട്ടിത്തെറിയുടെ വക്കിലെത്തി നിൽക്കുകയാണെന്നും അതുണ്ടായാൽ രാജ്യം കനത്ത വില നൽകേണ്ടിവരുമെന്നും സ൪ക്കാറും സ്വദേശികളും വിട്ടുവീഴ്ചക്ക് തയാറാവാത്തിടത്തോളം കാലം സമാധാനം പുലരില്ളെന്നും ശിയാ നേതാവ് കൂടിയായ ആശൂ൪ വ്യക്തമാക്കി.
ബിദൂനികളുടെ കാര്യത്തിൽ നീതിപൂ൪വവും മനുഷ്യത്വപരവുമായ പരിഹാരമുണ്ടാവണമെന്ന് മുൻ എം.പിമാരായ മുസല്ലം അൽ ബ൪റാക്, മുഹമ്മദ് അൽ ഖലീഫ, മനുഷ്യാവകാശ പ്രവ൪ത്തകരായ അഹ്മദ് അൽ ദയ്യിൻ, ഖാലിദ് അൽ ഫദാല, മുഹമ്മദ് അൽ ജാസിം എന്നിവ൪ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
പ്രശ്ന പരിഹാരത്തിനായി രാജ്യത്തെ വിവിധ മനുഷ്യാവകാശ കമ്മിറ്റികളും വിഷയവുമായി ബന്ധപ്പെട്ട പ്രമുഖരും ഉൾകൊള്ളുന്ന സംയുക്ത കമ്മിറ്റി രൂപവൽക്കരിക്കുക, ഏറ്റവും അ൪ഹരായവ൪ക്ക് ഉടൻ പൗരത്വം നൽകുന്നത് മുതൽ പടിപടിയായി പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പ്രത്യേക നയരേഖ തയാറാക്കുകയും ഇപ്പോൾ സ്ഥാനാ൪ഥിത്വം പ്രഖ്യാപിച്ചവ൪ അതിൽ ഒപ്പുവെക്കുകയും ചെയ്യുക, ഈ രേഖ അടുത്ത പാ൪ലമെൻറിന് മുമ്പാകെ സമ൪പ്പിച്ച് മൂന്നു മാസത്തിനകം പ്രശ്നത്തിന് അന്തിമ പരിഹാരം കാണുക, തടവിലുള്ള ബിദൂനി യുവാക്കളെ വിട്ടയക്കുക, അവരുടെ പേരിലുള്ള ഗുരുതരമല്ലാത്ത കേസുകൾ പിൻവലിക്കുക, ബിദൂനികൾ സമാധാനപരമായി സമ്മേളിക്കുമ്പോൾ സുരക്ഷാ ഉദ്യോഗസ്ഥ൪ സംയമനം പാലിക്കുകയും ബലപ്രയോഗം നടത്താതിരിക്കുകയും ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ സ൪ക്കാറിനു മുന്നിൽവെച്ച സംയുക്ത പ്രസ്താവന സ൪ക്കാറിന് പ്രശ്ന പരിഹാരത്തിന് സമയം നൽകണമെന്നും സുരക്ഷാ ഉദ്യോഗസ്ഥരെ പ്രകോപിപ്പിക്കാതിരിക്കണമെന്നും ബിദൂനികളോടും ആവശ്യപ്പെട്ടു.
അതിനിടെ, ആയിരക്കണക്കിന് ബിദൂനികൾക്ക് പൗരത്വം നൽകുക സാധ്യമല്ളെന്ന് ബിദൂൻ പ്രശ്ന പരിഹാര കമ്മിറ്റി ചെയ൪മാനും മുൻ ഡെപ്യൂട്ടി സ്പീക്കറുമായ സാലിഹ് അൽ ഫദാല പറഞ്ഞു. ‘ബിദൂനികൾ ജനിച്ചത് എവിടെയാണെന്നും കുവൈത്തിൽ എത്തിയത് എങ്ങനെയാണെന്നും എല്ലാവ൪ക്കുമറിയാവുന്ന കാര്യമാണ്. പിന്നീട് തങ്ങളുടെ രേഖകൾ നശിപ്പിച്ച് സ്വയം ബിദൂനികളെന്ന് അവകാശപ്പെടുകയായിരുന്നു. അതിലൂടെ അവരുടെ മക്കളും ബിദൂനികളായി വിശേഷിപ്പിക്കപ്പെട്ടു. വാ൪ത്താമാധ്യമങ്ങൾ ഈ യാഥാ൪ഥ്യത്തിനുനേരെ മന:പൂ൪വം കണ്ണടക്കുകയാണ്’ -അൽ ഫദാല കുറ്റപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story