Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right'ഡാ(999')മില്‍...

'ഡാ(999')മില്‍ ഓസ്കാര്‍ തിരയിളക്കം

text_fields
bookmark_border
ഡാ(999)മില്‍ ഓസ്കാര്‍ തിരയിളക്കം
cancel

കേരള- തമിഴ്നാട് സംസ്ഥാനങ്ങൾക്കിടയിൽ പുകയുന്ന മുല്ലപ്പെരിയാറിൽ തീയാളിച്ചു കൊണ്ട് പ്രദ൪ശനശാലകളിലെത്തിയ സോഹൻ റോയിയുടെ 'ഡാം999' എന്ന സിനിമയിലെ മൂന്നു ഗാനങ്ങൾ 84^ാമത് ഓസ്കാ൪ ഒറിജിനൽ സോംഗ് വിഭാഗത്തിൽ പുരസ്കാരത്തിന് മത്സരിക്കും. ''ദക്കാങാ ദുഗു ദുഗു'', ''എ.എം999'' തീം സോങ്ങ്, ''മുഝേ ചോട് കേ'' എന്നീ പാട്ടുകളാണ് 36 പാട്ടുകൾക്കൊപ്പം മത്സരിക്കുന്നത്. 'ഡാം999'ന്റെ സംവിധായകനായ സോഹൻറോയിയുടെതാണ് വരികൾ. ഔസേപ്പച്ചന്റേതാണ് സംഗീതം. ബോളിവുഡ് സിനിമകളായ 'ആക്രോശ്','ഖഠാമീട്ടാ' 'കസ്തൂരിമാൻ' തുടങ്ങി ഏറെ സിനിമകൾക്ക് സംഗീത സംവിധാനം നി൪വ്വഹിച്ച ഔസേപ്പച്ചൻ 'ഒരേ കടൽ' എന്ന സിനിമയിലെ സംഗീത സംവിധാനത്തിന് ദേശീയ പുരസ്കാരം നേടി.

വിഖ്യാത ഹോളിവുഡ് അഭിനേത്രി ആഞ്ജലീനജോളിയുടെ ആദ്യ സംവിധാന സംരഭമായ 'ഇൻ ദ ലാന്റ് ഓഫ് ബ്ലഡ് ആൻഡ് ഹണി','ബ്രിഡ്ജ് ഓഫ് ലൈറ്റ'്, 'ഹാപ്പി ഫീറ്റ് 2'ലെ'' ദ മൈറ്റി സ്വെൻ'', 'ദ ഹെൽപ്പി'ലെ ''ദ ലിവിങ് പ്രൂഫ്'', മാ൪ട്ടിൻ സ്കോ൪സിയുടെ 'ഹ്യൂഗോ'യിലെ ''കോവ൪ വൊലന്റ്'' തുടങ്ങി പ്രശസ്തമായ 36 പാട്ടുകളോടാണ് 'ഡാം999'ലെ പാട്ടുകൾ മത്സരിക്കുന്നത്.

റിലീസിനു മുമ്പേ വിവാദങ്ങൾക്ക് തിരശãീല പൊങ്ങിയ 'ഡാം999' ചിത്രത്തിന് പ്രദ൪ശനാനുമതി നിഷേധിച്ചു കൊണ്ടാണ് തമിഴ്നാടിന്റെ സിനിമാ മുഖ്യമന്ത്രി പ്രതികരിച്ചത്. കോടതിയും കേസുമായി വട്ടം കറങ്ങവേ ഈ മല്ലു ഹോളിവുഡ് മിശ്രിതത്തിന് ബോക്സോഫീസിൽ കാര്യമായ ചലനമുണ്ടാക്കാൻ സാധിച്ചിട്ടില്ല. കേരള സംസ്ഥാനത്തിന്റെ സഹായത്തോടെ നി൪മ്മിച്ച ചിത്രമെന്ന അപഖ്യാതി വരെ സിനിമക്കുണ്ടായി.

എന്തായാലും സിനിമ എന്ന നിലയിലും 35 ലക്ഷം ജനങ്ങളെ ഭീതിയിലാഴ്ത്തി നിൽക്കുന്ന സാമൂഹ്യ പ്രശ്നത്തെ ലോകത്തിനുമുമ്പിൽ അവതരിപ്പിക്കുന്നതിലും ഡാം999 വേണ്ടത്ര വിജയിച്ചോ എന്ന കാര്യത്തിൽ ഇനിയും തീ൪ച്ച പറയാനായിട്ടില്ല. രാഷ്ട്രീയ നേതൃത്വങ്ങൾ ഒളിച്ചു കളിക്കുന്ന മുല്ലപ്പെരിയാ൪ എന്ന ജലബോംബ് സാമുവൽ ഗോൾഡ്വിൻ തിയറ്ററിൽ പ്രകമ്പനം കൊള്ളിക്കുമോ എന്നറിയാൻ ഓസ്കാ൪ നോമിനേഷൻ പ്രഖ്യാപിക്കുന്ന ജനുവരി 24 വരെ കാത്തിരിക്കണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story