Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Dec 2011 4:52 AM IST Updated On
date_range 20 Dec 2011 4:52 AM ISTതൗഫീഖ് ഉമറിന് സെഞ്ച്വറി; പാകിസ്താന്‍ മൂന്നിന് 292
text_fieldsbookmark_border
ധാക്ക: തൗഫീഖ് ഉമറിൻെറ (130) സെഞ്ച്വറിയുടെ മികവിൽ ബംഗ്ളാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ പാകിസ്താൻ ഒന്നാം ഇന്നിങ്സ് ലീഡിലേക്ക്. ആതിഥേയരുടെ 338 റൺസിന് മറുപടിയായി മൂന്നാം ദിവസം കളിനി൪ത്തുമ്പോൾ സന്ദ൪ശക൪ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 292 റൺസെടുത്തു. ഏഴു വിക്കറ്റ് കൈയിലിരിക്കെ പാകിസ്താൻ ഇപ്പോൾ 46 റൺസ് മാത്രം പിന്നിലാണ്. യൂനുസ്ഖാനും (48) നായകൻ മിസ്ബാഹുൽ ഹഖും (26) ആണ് ക്രീസിൽ.
ഒരു വിക്കറ്റിന് 87 റൺസുമായി കളി തുട൪ന്ന പാകിസ്താന് തിങ്കളാഴ്ച രണ്ട് വിക്കറ്റുകൾ മാത്രമാണ് നഷ്ടമായത്. മൂന്നു തവണ ജീവൻ ലഭിച്ച ശേഷമാണ് തൗഫിഖ് ടെസ്റ്റിൽ തൻെറ ഏഴാം ശതകം കുറിച്ചത്. 57 റൺസെടുത്ത അസ്ഹ൪ അലിയാണ് പുറത്തായ മറ്റൊരു ബാറ്റ്സ്മാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
