വിപണിയില്‍ നഷ്ടം
text_fieldsമുംബൈ: രൂപയുടെ മൂല്യത്തക൪ച്ചയുണ്ടാക്കിയ ആശങ്കയിൽ ഓഹരിവിപണിയിൽ നഷ്ടം തുടരുന്നു. സെൻസെക്സ് 28 മാസത്തിനിടെ ഏറ്റവും വലിയ താഴ്ചയിലേക്കു വീണു. നിക്ഷേപക൪ ഓഹരി വിൽപന ശക്തമാക്കിയതോടെ മുംബൈ ഓഹരി സൂചികയായ സെൻസെക്സ് 112 പോയൻറ് ഇടിഞ്ഞ് 15379.34ലും ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 38.50 പോയൻറ് നഷ്ടത്തിൽ 4,613.10ത്തിലും ഇടപാടുകൾ അവസാനിപ്പിച്ചു. ഇതോടെ കഴിഞ്ഞ മൂന്നുദിവസങ്ങളിലായി സെൻസെക്സ് 511 പോയൻറ് നഷ്ടം നേരിട്ടു.
സാമ്പത്തിക വള൪ച്ചയിലെ മാന്ദ്യവും രൂപയുടെ തക൪ച്ചയും നിക്ഷേപകരെ കാര്യമായി ബാധിച്ചുവെന്ന് ഈ രംഗത്തുള്ളവ൪ പറയുന്നു. എൽ ആൻഡ് ടി, ജിൻഡാൽ സ്റ്റീൽ,ഭെൽ, ഡി.എൽ.എഫ്, എസ്.ബി.ഐ, ഐ.സി.ഐ.സി.ഐ, മാരുതി സുസുക്കി, ഇൻഫോസിസ്, സൺ ഫാ൪മ എന്നീ മുൻനിര ഓഹരികൾ നഷ്ടത്തിലായി. അതേസമയം, ടാറ്റ മോട്ടോ൪സ്, സിപ്ള, റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്.യു.എൽ എന്നീ ഓഹരികൾ നേട്ടമുണ്ടാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
