Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവിവാദ പ്രസ്താവന...

വിവാദ പ്രസ്താവന ചിദംബരം പിന്‍വലിച്ചു

text_fields
bookmark_border
വിവാദ പ്രസ്താവന ചിദംബരം പിന്‍വലിച്ചു
cancel

ന്യൂദൽഹി: മുല്ലപ്പെരിയാ൪ അണക്കെട്ടിൻെറ സുരക്ഷ സംബന്ധിച്ച് കേരളത്തിലെ നേതാക്കൾക്കുള്ള ആശങ്ക പിറവം ഉപതെരഞ്ഞെടുപ്പിൻെറ പശ്ചാത്തലത്തിലാണെന്ന അഭിപ്രായപ്രകടനം കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരം പിൻവലിച്ചു. കേരളത്തിൻെറ ശക്തമായ പ്രതിഷേധത്തെ തുട൪ന്നാണ് മുല്ലപ്പെരിയാ൪ വിഷയത്തിൽ നടത്തിയ വിവാദ പ്രസംഗത്തിലെ പരാമ൪ശം അദ്ദേഹം പിൻവലിച്ചത്. അതേസമയം, മുല്ലപ്പെരിയാ൪ കേസിൽ സുപ്രീംകോടതി വിധി തമിഴ് നാടിന് അനുകൂലമാകുമെന്ന പ്രസ്താവന ചിദംബരം പിൻവലിച്ചില്ല.
മറ്റു പ്രസംഗകരെപോലെ താനും വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിനെക്കുറിച്ച് വെറുതെ പറഞ്ഞുപോകുകയായിരുന്നുവെന്നും ഈ പരാമ൪ശം പിൻവലിക്കുകയാണെന്നും ന്യൂദൽഹിയിൽ പുറത്തിറക്കിയ പ്രസ്താവനയിൽ ചിദംബരം വിശദീകരിച്ചു. പ്രസംഗത്തിൽ ഇത്തരമൊരു പരാമ൪ശത്തിൻെറ ആവശ്യമില്ലായിരുന്നു. ആരുടെയെങ്കിലും വികാരം വ്രണപ്പെടുത്താൻ ഉദ്ദേശ്യമില്ലായിരുന്നു -അദ്ദേഹം വ്യക്തമാക്കി. ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള സഹകരണത്തിൻെറയും സാഹോദര്യത്തിൻെറയും ഊ൪ജത്തിൽനിന്ന് പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയുമെന്നാണ് താൻ തുട൪ന്നും വിശ്വസിക്കുന്നതെന്നും ചിദംബരം പറഞ്ഞു.
ചെന്നൈയിലെ കോൺഗ്രസ് യോഗത്തിൽ താൻ നടത്തിയ മുഴുവൻ പ്രസംഗവും വായിക്കണമെന്ന് കേരളത്തിലെയും തമിഴ്നാട്ടിലെയും ജനങ്ങളോട് ചിദംബരം ആവശ്യപ്പെട്ടു. അണക്കെട്ടിൻെറ സുരക്ഷയെക്കുറിച്ചുള്ള ഭയത്തിന് ഒരു നീതീകരണവുമില്ളെന്നാണ് താൻ പറഞ്ഞത്. അതേസമയം, അണക്കെട്ടിനെക്കുറിച്ചുള്ള ആശങ്ക ദൂരീകരിക്കേണ്ടതുണ്ട്. മുല്ലപ്പെരിയാ൪ അണക്കെട്ടിൻെറ സുരക്ഷ കേരളത്തിൻെറ മാത്രമല്ല, തമിഴ്നാടിൻെറകൂടി ആശങ്കയാണ്. അണക്കെട്ടിൽനിന്നുള്ള വെള്ളത്തെ ആശ്രയിക്കുന്നത് തമിഴ്നാടാണ്. മൂന്ന് ജഡ്ജിമാരടങ്ങുന്ന പാനലിൻെറ റിപ്പോ൪ട്ടും സുപ്രീംകോടതിയുടെ തീരുമാനവും വരുന്നതുവരെ കാത്തിരിക്കണമെന്നും അന്തസ്സോടും ക്ഷമയോടും സംയമനത്തോടുംകൂടി ഓരോരുത്തരും പ്രവ൪ത്തിക്കണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അഭ്യ൪ഥിച്ചു. തമിഴ്നാട് കോൺഗ്രസ് കമ്മിറ്റി ചെന്നൈയിൽ സംഘടിപ്പിച്ച കൂടങ്കുളം-മുല്ലപ്പെരിയാ൪ നയവിശദീകരണ സമ്മേളനത്തിലാണ് ചിദംബരം വിവാദ പ്രസംഗം നടത്തിയത്. മുല്ലപ്പെരിയാ൪ സംബന്ധിച്ച് കേരളത്തിനുള്ളത് സ്ഥിരമായ ആശങ്കയോ ഇടക്കാല ആശങ്കയോ അല്ല, ഉപ തെരഞ്ഞെടുപ്പ് ആശങ്കയാണെന്നായിരുന്നു ചിദംബരത്തിൻെറ പ്രസ്താവന. മൂന്ന് ജഡ്ജിമാരടങ്ങുന്ന ഉന്നതാധികാര സമിതി ഫെബ്രുവരിയിൽ റിപ്പോ൪ട്ട് സമ൪പ്പിക്കുന്നതോടെ തമിഴ്നാടിന് അനുകൂലമായ ഒരു നല്ല വിധി സുപ്രീംകോടതിയിൽനിന്നുണ്ടാകുമെന്ന് വിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
പ്രസംഗത്തെ വിമ൪ശിച്ച കേരള മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഹൈകമാൻഡിന് പരാതി നൽകുമെന്ന് പറഞ്ഞിരുന്നു. ചിദംബരം സത്യപ്രതിജ്ഞാലംഘനമാണ് നടത്തിയതെന്ന് കുറ്റപ്പെടുത്തിയ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ അദ്ദേഹത്തെ മന്ത്രിസഭയിൽനിന്ന് പുറത്താക്കണമെന്നും ആവശ്യപ്പെട്ടു. കേന്ദ്ര മന്ത്രിമാരായ വയലാ൪ രവിയും പ്രഫ. കെ.വി. തോമസും കെ.പി.സി.സി പ്രസിഡൻറ് രമേശ് ചെന്നിത്തല അടക്കം കേരളത്തിലെ പ്രമുഖ കോൺഗ്രസ് നേതാക്കളും വിവിധ കക്ഷിനേതാക്കളും ചിദംബരത്തിനെതിരെ രംഗത്തുവരുകയും ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story