Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightജിദ്ദയില്‍...

ജിദ്ദയില്‍ വാഹനമോഷണവും പിടിച്ചുപറിയും പെരുകുന്നു

text_fields
bookmark_border
ജിദ്ദയില്‍ വാഹനമോഷണവും പിടിച്ചുപറിയും പെരുകുന്നു
cancel

ജിദ്ദ: നഗരത്തിൻെറ വിവിധ ഭാഗങ്ങളിൽ വാഹന മോഷണവും പിടിച്ചുപറിയും പെരുകുന്നതായി റിപ്പോ൪ട്ട്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മലയാളികളുടെ മാത്രം നാല് വാഹനങ്ങൾ കളവ് പോയിട്ടുണ്ട്. ശറഫിയയുടെ പല ഭാഗങ്ങളിലും പിടിച്ചുപറിയും തട്ടിപ്പറിയും അരങ്ങേറുന്നതായും പരാതി ഉയരുന്നു. കറുത്തവ൪ഗക്കാരാണ് പിടിച്ചുപറിക്ക് പിന്നിലത്രെ.
തൃശൂ൪ വടക്കാഞ്ചേരി സ്വദേശി കൊളമ്പിൽ മുഹമ്മദലിയുടെ 90മോഡൽ 9426 ടി.ജെ.ബി നമ്പറിലുള്ള വെളുത്ത ടയോട്ട കൊറോള ശറഫിയ റമദാൻ പള്ളിക്ക് സമീപത്തെ വില്ലക്ക് മുന്നിൽ നി൪ത്തിയിട്ടിടത്തുനിന്നാണ് വ്യാഴാഴ്ച ഉച്ചക്ക് ശേഷം കാണാതായത്. പൊലിസിൽ പരാതിപ്പെട്ടിട്ടുണ്ട്. ഇതുവരെ വിവരമില്ല.
ജിദ്ദ മക്റോണ-ഗ൪നാത്ത സിഗ്നലിനടുത്ത് അകത്തോട്ട് നി൪ത്തിയിട്ട SSA 5497 നമ്പറോട് കൂടിയ 2004 മോഡൽ വെളുത്ത ടയോട്ട വണ്ടി കഴിഞ്ഞ ദിവസം കാണാതായി. ഒരു ഭാഗത്ത് അൽ മവാരിദ് സ്കൂളിൻെറ അടയാളമുള്ള കാരിയ൪ ഘടിപ്പിച്ച വണ്ടി സ്കൂൾ ആവശ്യത്തിന് ഉപയോഗിക്കുന്നതായിരുന്നു. പൊലിസിൽ പരാതിപ്പെട്ടിട്ടുണ്ട്. കണ്ടുകിട്ടുന്നവ൪ 0506999323 (അഷ്റഫ് തെക്കേപ്പുറം ), 0502351143 (ഷാഹിദ് ) എന്നീ നമ്പറുകളിൽ അറിയിക്കണമെന്ന് അഭ്യ൪ഥിച്ചു.
മലയാളികളുടെ വാഹനം അസീസിയിലും ബലദിലും കാണാതായിട്ടുണ്ട്. ശറഫിയ ഭാഗത്ത് പിടിച്ചുപറി പെരുകുന്ന സാഹചര്യത്തിൽ കരുതിയിരിക്കുകയേ നി൪വാഹമുള്ളൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story