Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightസി.ഐ.ഡി ചമഞ്ഞ് ...

സി.ഐ.ഡി ചമഞ്ഞ് ശറഫിയയില്‍ കവര്‍ച്ച

text_fields
bookmark_border
സി.ഐ.ഡി ചമഞ്ഞ്  ശറഫിയയില്‍  കവര്‍ച്ച
cancel

ജിദ്ദ: സി.ഐ.ഡി ചമഞ്ഞെത്തിയ മുവ൪ സംഘം കടയിൽ നിന്ന് മൂവായിരത്തോളം റിയാൽ കവ൪ന്നു. കഴിഞ്ഞ ദിവസം ഉച്ചക്ക് ശറഫിയ സാരാ സീത്തിനിൽ ക്ളീനിങ് സാധനങ്ങൾ വിൽപന നടത്തുന്ന അൽ സഹ്റാനി എസ്റ്റാബ്ളിഷ്മെൻറിലാണ് സംഭവം.
സ്വദേശി വേഷധാരികരായ മൂന്ന് പേരാണ് വാക്കിടോക്കിയും മറ്റുമായി കടയിലെത്തിയത്. കടയിൽ പ്രവേശിച്ച ഉടൻ പുറത്തേക്കുള്ള വാതിൽ അടക്കുകയും ജോലിക്കാരായ മലയാളികളെ ഒരു മുറിയിലേക്ക്് മാറ്റി ദേഹപരിശോധന നടത്തുകയും ചെയ്തു. ആ സമയത്ത് മൂന്ന് മലയാളികൾ മാത്രമായിരുന്നു കടയിലുണ്ടായിരുന്നത്. പരിശോധനക്കിടയിൽ ഇവരുടെ കീശയിൽ നിന്ന് ഇഖാമയും കാശും എടുത്ത സംഘം ഇഖാമ കടയിൽ ഉപേക്ഷിച്ച് കാശുമായി രക്ഷപ്പെടുകയായിരുന്നു.
മൂവായിരത്തോളം റിയാൽ നഷ്ടപ്പെട്ടതായി തൊഴിലാളികൾ പറഞ്ഞു. കടയിലെ മേശയുടെ വലിപ്പുകളും ഇവ൪ പരിശോധിക്കുകയുണ്ടായി. ഏതാനും ചെക്ക് ലീഫുകളും എടുത്തുകൊണ്ടുപോയിട്ടുണ്ട്്. അൽപ സമയം കഴിഞ്ഞ് അടച്ചിട്ട മുറിയിൽനിന്നു പുറത്ത് കടന്നപ്പോഴാണ് പരിശോധനക്കെത്തിയത് വ്യാജ സി.ഐ.ഡികളാണെന്ന് അറിയുന്നത്. കടക്കുള്ളിൽ കാമറ സംവിധാനമുള്ളതിനാൽ സി.ഐ.ഡി. ചമഞ്ഞെത്തിയവരുടെ പ്രവ൪ത്തനങ്ങളെല്ലാം കാമറയിൽ പതിഞ്ഞിട്ടുണ്ട്. സംഭവം സംബന്ധിച്ച് പൊലിസിൽ പരാതി നൽകുകയും കാമറയിലെ ദൃശ്യങ്ങൾ കൈമാറുകയും ചെയ്തതായി തൊഴിലാളികൾ പറഞ്ഞു.
അതിനിടെ കഴിഞ്ഞ ഒരുസംഘം കരുത്ത വ൪ഗക്കാ൪ ശറഫിയയിലെ ഒരു റസ്റാറൻറിലെ ജീവനക്കാ൪ ജോലി കഴിഞ്ഞ് രാത്രി മുറിയിലേക്ക് പോകുന്നതിനിടെ വളഞ്ഞ് ദേഹപരിശോധന നടത്തി. ജീവനക്കാരുടെ പക്കൽ കാശെന്നും കാണാത്തതിനെ തുട൪ന്നു വിട്ടയക്കുകയും ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story