Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദി എന്നെ കൊല്ലാനും...

മോദി എന്നെ കൊല്ലാനും മടിക്കില്ലെന്ന്​ അരവിന്ദ്​ കെജ്​രിവാൾ

text_fields
bookmark_border
മോദി എന്നെ കൊല്ലാനും മടിക്കില്ലെന്ന്​ അരവിന്ദ്​ കെജ്​രിവാൾ
cancel

ന്യൂഡൽഹി: മോദിക്ക്​ സമനില നഷ്​ടപ്പെട്ടുവെന്നും അദ്ദേഹം  തന്നെ കൊല്ലാൻ പോലും മടിക്കില്ലെന്ന്​ ഡൽഹി മുഖ്യമ​ന്ത്രി  അരവിന്ദ്​ കെജ്​രിവാൾ. തന്നെയും ആംആദ്​മി പാർട്ടിയേയും നശിപ്പിക്കാനാണ്​ മോദി ശ്രമിക്കുന്നതെന്നും ആം ആദ്​മിയുടെ ഒൗദ്യോഗിക യൂടൂബ്​ വിഡിയോയിൽ അരവിന്ദ്​ കെജ്​രിവാൾ ആരോപിക്കുന്നു. പ്രധാനമന്ത്രിയുടെ കൈകളിൽ രാജ്യം സുരക്ഷിതമായിരിക്കുമെന്ന്​ നിങ്ങൾ കരുതു​ന്നുണ്ടോയെന്നും അദ്ദേഹം ചോദിക്കുന്നു.

 പാർട്ടിയുടെ നിരവധി നേതാക്ക​െള കള്ളക്കേസിൽ കുടുക്കുന്നു. എ.എ.പി സർക്കാർ കൊണ്ടുവന്ന നിരവധി നല്ല കാര്യങ്ങ​െള മോദി ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്നും കെജ്​രിവാൾ വിഡിയോയിൽ പറയുന്നു. കേന്ദ്രവുമായി  നിയമയുദ്ധത്തിന്​ പോകാനേ ഇപ്പോൾ സമയമുള്ളൂ എന്നതാണ്​ ഇപ്പോഴത്തെ അവസ്​ഥ.

എല്ലാവരും ഒരുമിച്ച്​ നിൽക്കേണ്ട സമയമാണിത്​. മരണത്തെ ആരും ഭയപ്പെടരു​െതന്നും പാർട്ടി എം.എൽ.എമാരോട്​ കെജ്​രിവാൾ അഭ്യർഥിക്കുന്നു. ഒരു വർഷത്തിനിടയിൽ 11 എം.എൽ.എമാരെയാണ്​ വിവിധ കേസുകളിൽ അറസ്​റ്റ്​ ചെയ്​തത്​. ഇതിന്​ പിന്നാലെയാണ്​ കെജ്​രിവാളി​െൻറ പ്രതികരണം വന്നിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aapArvind Kejriwal
Next Story