Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമാധ്യമപ്രവർത്തകരെ...

മാധ്യമപ്രവർത്തകരെ പുറത്താക്കിയാൽ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന്​ ചൈനീസ്​ പത്രം

text_fields
bookmark_border
മാധ്യമപ്രവർത്തകരെ പുറത്താക്കിയാൽ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന്​ ചൈനീസ്​ പത്രം
cancel

ബീജിങ്​: ചൈനയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ ‘സിൻഹുവ’ക്കുവേണ്ടി പ്രവർത്തിക്കുന്ന പത്രപ്രവർത്തകരെ പുറത്താക്കുകയാണെങ്കിൽ ഇന്ത്യ ഗുരുതരമായ പ്രത്യാഘാതങ്ങൾ ​നേരിടേണ്ടിവരുമെന്ന്​ ചൈനീസ്​ പത്രം.  ചൈനീസ്​ കമ്യൂണിസ്​റ്റ്​ പാർട്ടിയുടെ ഉടമസ്ഥതയിലുള്ള പീപ്പിൾസ്​ ​െഡയ്​ലി പ്രസിദ്ധീകരിക്കുന്ന പത്രമായ ഗ്ലോബൽ ടൈംസാണ്​ ഇന്ത്യയുടെ നടപടിക്കെതി​െര മുഖപ്രസംഗമെഴുതിയത്​. ഇന്ത്യയുടെ ആണവ വിതരണ ഗ്രൂപ്പ്​(എൻ.എസ്.​ജി) അംഗത്വത്തെ ചൈന എതിർത്തതിലുള്ള പ്രതികാരമാണ്​ ഇൗ നടപടി. അങ്ങനെയെങ്കിൽ ഇതിനു തക്കതായ അനന്തരഫലങ്ങൾ ഉണ്ടാകുമെന്നും മുഖപ്രസംഗം മുന്നറിയിപ്പു നൽകുന്നു.

വിസ വിഷയത്തിന്​ മറുപടിയായി വ്യക്​തമായ നടപടിയുണ്ടാകുമെന്നും ചൈനീസ് വീസ ലഭിക്കാൻ അത്ര എളുപ്പമല്ലെന്നു ചില ഇന്ത്യക്കാരെയെങ്കിലും ബോധ്യപ്പെടുത്തുമെന്നും മുഖപ്രസംഗത്തിൽ പറയുന്നു. വിസ പുതുക്കി നൽകാത്തതി​െൻറ  കാരണം ഇന്ത്യ ഒൗദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. വ്യാജ പേരുപയോഗിച്ച് മാധ്യമപ്രവർത്തകർ ർ വിവരങ്ങൾ അറിയാൻ ശ്രമിച്ചുവെന്നും തിബറ്റൻ നേതാക്കളുമായി ഇവർ ചർച്ച നടത്തിയെന്നും ഇന്ത്യൻ മാധ്യമങ്ങൾ ആരോപിക്കുന്നു. ഇന്ത്യയുടേതു സംശയകരമായ മനോഭാവമാണ്. ഇന്ത്യയുടെ നടപടി ഇരുരാജ്യങ്ങളും തമ്മിലുള്ള മാധ്യമബന്ധത്തിൽ തെറ്റായ സന്ദേശമാണു നൽകുക. എൻ.എസ്​.ജി അംഗത്വ​െ​ത്ത എതിർത്തതിലൂടെ ചൈന ഇന്ത്യയോട്​ അനാദരവ്​ കാണിച്ചിട്ടില്ല. പകരം അംഗത്വം ലഭിക്കാൻ ആണവ നിർവ്യാപന കരാർ ഒപ്പിടണമെന്ന നിബന്ധന പാലിക്കുകമാത്രമാണ്​ ചൈന ചെയ്​തതെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

സിൻഹുവ ന്യൂസ്​ ഏജൻസിയുടെ ഡൽഹി ബ്യൂറോ ചീഫ്​ വു ക്വിയാങ്​, മു​​ംബൈയിൽ ജോലി ചെയ്യുന്ന ലൂ താങ്​, ഷി യോങ്ങാങ്​ എന്നിവരോട്​ ജൂലൈ 31നകം​ രാജ്യം വിടാനാണ്​ ഇന്ത്യ നിർദേശിച്ചിരിക്കുന്നത്​​. മാധ്യമപ്രവർത്തനത്തിനപ്പുറം മറ്റു ചില കാര്യങ്ങളും ഇവർ ചെയ്യുന്നുവെന്ന ആശങ്കയുടെ അടിസ്​ഥാനത്തിലാണ് ഇവരെ തിരിച്ചയക്കാൻ ഇന്ത്യ ശ്രമിക്കുന്നത്​. മൂവരുടെയും വിസ റദ്ദാക്കിയിട്ടുണ്ട്​.  എന്നാൽ ഇതിന്​ കൃത്യമായ വിശദീകരണം അധികൃതർ നൽകിയിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india chinaxinhua
Next Story