Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതെലങ്കാന ആശുപത്രിയിൽ...

തെലങ്കാന ആശുപത്രിയിൽ 21 മരണം; അപകട കാരണം വൈദ്യൂതി നിലച്ചതെന്ന്​

text_fields
bookmark_border
തെലങ്കാന ആശുപത്രിയിൽ 21 മരണം; അപകട കാരണം വൈദ്യൂതി നിലച്ചതെന്ന്​
cancel

ഹൈദരാബാദ്​:​ തെലങ്കാന സർക്കാർ ആശുപത്രിയിൽ 21 രോഗികൾ മരിച്ചു. കഴിഞ്ഞ വെള്ളിയാഴ്​ച സംസ്​ഥാന സർക്കാരി​െൻറ ഉടമസ്​ഥയിലുള്ള ഗാന്ധി ​ആശുപത്രിയിലാണ്​ സംഭവം.  വൈദ്യൂതി നിലച്ചതാണ്​ അപകട കാരണമെന്നാണ്​  ​ആശുപത്രി ജീവനക്കാർ പറയുന്നത്​. വെള്ളിയാഴ്​ച മൂന്ന്​ മണിയോടെയാണ്​ ആശുപത്രിയിൽ ആദ്യം വൈദ്യുതി നിലച്ചത്​. തുടർന്ന്​ നാലു ജനറേറ്റർ പ്രവർത്തിപ്പിച്ചെങ്കിലും അതും തകരാറിലാവുകയായിരുന്നു.

അത്യാഹിത വാർഡ്​, ശസ്​ത്ര​ക്രിയാ വാർഡ്​, നവജാത ശിശുക്കളുടെ പരിചരണ വാർഡ്​, തുടങ്ങിയ വിഭാഗങ്ങളിലാണ്​​ മരണം സംഭവിച്ചത്​. അതേസമയം അപകട കാരണം വൈദ്യുതി നിലച്ചത്​ മാത്രമാണെന്ന്​ പറയാൻ കഴിയില്ലെന്നാണ്​​ തെലങ്കാന ​ആരോഗ്യ മന്ത്രി ​ഡോ. സി ലക്ഷ്​​മണ അറിയിച്ചത്​. പതിനാല്​ വർഷമായി താൻ ഇവിടെ ജോലി ചെയ്യുന്നുണ്ടെന്നും ശരാശരി 10 രോഗികൾ ദിവസവും ഇൗ ആശുപ​ത്രിയിൽ മരിക്കുന്നുണ്ടെന്നും തെലങ്കാന സർക്കാർ ഡോക്ടർമാരുടെ സംഘടനയിലെ ഗാന്ധി ആശുപ​ത്രി യൂനിറ്റ്​ സെക്രട്ടറി ഡോ. ആർ രാഗു പറഞ്ഞു​.

21 പേരുടെ മരണത്തിന്​ വൈദ്യൂതി നിലച്ചതുമായി പ്രത്യക്ഷമായോ പരോക്ഷമായോ എ​ന്തെങ്കിലും ബന്ധമുണ്ടോയെന്ന്​ അന്വേഷിക്കുമെന്നും വരും ദിവസങ്ങളിൽ തുടർ നടപടിയെടുക്കുമെന്നും ആശുപ​ത്രി സൂപ്രണ്ട്​ ​പ്രൊഫസർ സി.വി ഛലം അറിയിച്ചു. കഴിഞ്ഞ മാസവും​ ഇൗ ആശുപത്രിയിൽ വൈദ്യുതി നിലക്കുകയും പിന്നീട്​ പുനസ്​ഥാപിക്കുകയും ചെയ്​തിരുന്നു..

 

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:power cut
Next Story