Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകേന്ദ്രത്തിനെതിരെ ഡൽഹി...

കേന്ദ്രത്തിനെതിരെ ഡൽഹി സർക്കാർ സുപ്രീംകോടതിൽ

text_fields
bookmark_border
കേന്ദ്രത്തിനെതിരെ ഡൽഹി  സർക്കാർ സുപ്രീംകോടതിൽ
cancel

ന്യൂഡൽഹി:  ​രാജ്യ തലസ്ഥാനത്തെ അധികാരം സംബന്ധിച്ച തർക്കം സുപ്രീംകോടതിയിൽ. കേ​ന്ദ്ര സർക്കാറി​നെതിരെ ഡൽഹിയിലെ ആംആദ്​മി പാർട്ടി  സർക്കാർ സമർപ്പിച്ച ഹരജി സുപ്രീംകോടതി തിങ്കളാഴ്​ച പരിഗണിക്കും.

അധികാര പരിധി സംബന്ധിച്ച തർക്കം  രാജ്യ തലസ്ഥാനത്ത്​ ഭരണ സ്​തംഭനമുണ്ടാക്കിയിരിക്കുകയാണെന്ന്​ എ.എ.പി സർക്കാറി​െൻറ അഭിഭാഷക ഇന്ദിര ​െജയ്​സിങ്​ സുപ്രീംകോടതിയെ അറിയിച്ചു. ഡൽഹി ഒരു സംസ്ഥാനമാണോ എന്നത്​ കോടതി തീരുമാനിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഡൽഹിക്ക്​ പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ ആർട്ടിക്ക്​ൾ 239 എഎ കൃത്യമായി നിർവചിക്കണമെന്നും ഡൽഹി സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്​.  
കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി ഡൽഹിയെ നിയന്ത്രിക്കാൻ ശ്രമിക്കുകയാണെന്ന്​ മുഖ്യമന്ത്രി കെജ്​രിവാൾ ആരോപിച്ചു. ഡൽഹിയിൽ ബി.​െജ.പിക്ക്​ മൂന്ന്​ അംഗങ്ങൾ മാത്രമാണുള്ളത്​. ആം ആദ്​മി പാർട്ടിക്ക്​ 67 ഉം. ഡൽഹിയിലെ തെരഞ്ഞെടുക്കപ്പെട്ട സർക്കാറിനെ കേന്ദ്രത്തി​െൻറ ​പ്രതിനിധിയായ ലഫ്​റ്ററൻറ്​ ഗവർണർക്ക്​ അവഗണിക്കാൻ കഴിയില്ല– ​എ.എ.പി വ്യക്തമാക്കി.

അതേസമയം ഡൽഹിയിലെ  ഭരണഘടനാപരമായ അധികാരങ്ങൾ  കേന്ദ്രത്തിനും ഡൽഹി സർക്കാറിനുമായി വിഭജിച്ചുകൊണ്ട്​ കഴിഞ്ഞ വർഷം ഡൽഹി ഹൈകോടതി പുറപ്പെടുവിച്ച ഉത്തരവ്​ റദ്ദാക്കാൻ സുപ്രീ​ംകോടതി തയാറായില്ല.

ഭാഗിക സംസ്ഥാന പദവി മാത്രമുള്ള ഡൽഹിയിൽ പൊലീസും മറ്റ്​ സുപ്രധാന വകുപ്പുകളും  കേന്ദ്രസർക്കാറി​െൻറ നിയന്ത്രിണത്തിലാണ്​. ഉദ്യോഗസ്ഥരെ നിയമിക്കുന്ന കാര്യത്തിൽ ഡൽഹി സർക്കാറിന്​ അധികാരമില്ലെന്ന്​ വ്യക്തമാക്കി കഴിഞ്ഞ വർഷം കേന്ദ്രസർക്കാർ പുറത്തിറക്കിയ വിജ്​ഞാപനം എ.എ.പി സർക്കാർ ഡൽഹി ഹൈകോടതിയിൽ ചോദ്യം ചെയ്​തിരുന്നു. ഇതിനെ തുടർന്നാണ്​ ഡൽഹിയിലെ  ഭരണഘടനാപരമായ അധികാരങ്ങൾ  കേന്ദ്രത്തിനും ഡൽഹി സർക്കാറിനുമായി വിഭജിച്ച്​ ഡൽഹി ഹൈകോടതി  ഉത്തരവ്​ പുറപ്പെടുവിച്ചത്​. കേന്ദ്രത്തി​െൻറ  വിജ്​ഞാപനം സംശയാസ്​പദമാണെന്നും  ഡൽഹി ഹൈകോടതി വ്യക്തമാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aapArvind Kejriwaldelhi governmentBJPsupreme court
Next Story