Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightപാട്ട്​...

പാട്ട്​ പ്രതിരോധമാകു​േമ്പാൾ VIDEO

text_fields
bookmark_border
പാട്ട്​ പ്രതിരോധമാകു​േമ്പാൾ VIDEO
cancel
camera_alt?????????? ???????????????? ??????????? ???????

‘നി​ങ്ങ​ളു​ടെ വി​പ്ല​വം പാ​ടാ​നും നൃ​ത്തം​െവക്കാ​നും എ​ന്നെ അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ങ്കി​ല്‍ ആ ​വി​പ്ല​വം എ​നി​ക്ക്​ വേ​ണ്ട’’ എ​ന്നത്​ ഇ​ന്ത്യ​യി​ലെ ഫെമിനിസ്​റ്റ്​ വൃ​ത്ത​ങ്ങ​ളി​ല്‍ പ​ല​പ്പോ​ഴും കേ​ട്ട വാചകമാണ്​. ഒ​രേസ​മ​യം ഭ​ര​ണ​കൂടത്തിനും ഭരണകൂട മർദനങ്ങൾക്കെതിരായ പ്രതിരോധങ്ങൾ നയിക്കുന്നവർക്കും നൃ​ത്ത​വും സം​ഗീ​ത​വും മ​റ്റും  വ​ള​രെ പ്രാ​ധാ​ന്യ​മു​ള്ള​താ​കു​ന്ന​ത് എ​ന്തു​കൊ​ണ്ട് എ​ന്ന​ത് ആ​ഴ​ത്തി​ല്‍ പ​രി​ശോ​ധി​ക്കപ്പെടേണ്ടതാണ്​.

സ്തു​തി​ഗീ​ത​ങ്ങ​ള്‍ പാ​ടി രാ​ജാ​വി​നെ ഉ​റ​ക്കാ​നും പ​ള്ളിയുണ​ർ​ത്താ​നും (രാ​വി​ലെ വി​ളി​ച്ചു​ണ​ര്‍ത്തു​ക) വി​ശ്ര​മ​വേ​ള​ക​ളി​ലും വി​ശേ​ഷാ​വ​സ​ര​ങ്ങ​ളി​ലും മ​റ്റും കീ​ഴാ​ളസ​മു​ദാ​യ​ത്തി​ല്‍പ്പെ​ട്ട പാ​ണ​ന്മാ​ര്‍ പാ​ടി​യി​രു​ന്ന പാ​ട്ടു​ക​ളാണ് തു​യി​ലു​ണ​ര്‍ത്തുപാ​ട്ട്. ഇ​തി​നെ​ക്കാ​ള്‍ പ്ര​ശ​സ്ത​വും പ​രി​ചി​ത​വുമാണ് ത​ച്ചോ​ളി ഒ​തേ​ന​നെയും മ​റ്റും ആ​രാ​ധി​ച്ചു പാ​ടി​യി​രു​ന്ന വ​ട​ക്ക​ന്‍പാ​ട്ടു​ക​ള്‍. ഒ​രു ക​ഥാ​പാ​ത്ര​ത്തെ ചി​ത്രീ​ക​രി​ച്ച് പ്ര​ശ​സ്ത​നാ​ക്കു​ക മാ​ത്ര​മ​ല്ല അ​ത് ചെ​യ്തി​രു​ന്ന​ത്. ച​രി​ത്ര​ത്തെ ആ​വി​ഷ്​കരിക്കുന്നതിൽ പാ​ട്ടു​ക​ള്‍ക്കു​ള്ള പ​ങ്ക് എ​ന്താ​ണെ​ന്ന് പ​റ​യു​ക​കൂ​ടി​യാ​യി​രു​ന്നു. ലോ​കം മു​ഴു​വ​നും രാ​ജാ​ക്ക​ന്മാ​രും പ്ര​ഭു​ക്ക​ന്മാ​രും പ​ണ്ടു​കാ​ല​ത്ത് ഇ​ത്ത​ര​ത്തിലുള്ള സം​ഗീ​ത​ജ്ഞ​രെ​യും പാ​ട്ടു​കാ​രെയും സ്വാ​ഗ​തംചെ​യ്യു​ക​യും അം​ഗീ​ക​രിക്കു​ക​യും ചെ​യ്തി​രു​ന്ന​ത് എ​ന്തു​കൊ​​െണ്ടന്ന്​ പ്ര​ത്യേ​കി​ച്ച് പ​റ​യേ​ണ്ട​തി​ല്ല.

നാസർ മാലിക്
 


പ്രതിരോധത്തി​​െൻറ സം​ഗീ​ത​ത്തി​നും ഇ​തേ പാ​ര​മ്പ​ര്യം അ​വ​കാ​ശ​പ്പെ​ടാ​നുണ്ട്​. ഏ​തെ​ല്ലാം സ​ന്ദ​ര്‍ഭ​ങ്ങ​ളി​ല്‍ ഭ​ര​ണ​കൂ​ട​വും പൊ​തു​ജ​ന​ങ്ങ​ളും ത​മ്മി​ല്‍ ക​ലാ​പ​ങ്ങ​ള്‍ ഉ​ണ്ടാ​യി​ട്ടു​ണ്ടോ അ​പ്പോ​ഴെ​ല്ലാം പു​തി​യ പാ​ട്ടു​കാ​രും സം​ഗീ​ത​ജ്ഞ​രും ക​വി​ക​ളും ഒ​ക്കെ അ​വ​രു​ടെ ചു​ണ്ടു​ക​ളി​ല്‍ പ്ര​തി​രോ​ധ​ഗീ​ത​ങ്ങ​ളു​മാ​യി രം​ഗത്തുവ​ന്നി​ട്ടു​ണ്ട്. അ​ടി​യ​ന്തരാ​വ​സ്ഥ​ കാലഘട്ടത്തിൽ അ​ത് ക​ണ്ട​താ​ണ്. എ​ഴു​തി പ്ര​സി​ദ്ധീ​ക​രി​ച്ച ഏ​തെ​ങ്കി​ലും ലേ​ഖ​ന​ത്തെ​ക്കാ​ളു​മോ പൊ​തു പ്ര​സം​ഗ​ത്തെ​ക്കാ​ളു​മോ കൂ​ടു​ത​ല്‍ ശ​ക്ത​മാ​യ വി​കാ​ര​ങ്ങ​ള്‍ പ്ര​ക​ടി​പ്പി​ച്ചി​ട്ടുണ്ട് പാ​ട്ടു​ക​ളും ക​വി​ത​ക​ളും. ഇ​വ​യെ​ല്ലാം ഉ​ന്ന​ത​മാ​യ ഒ​രു വി​മ​ര്‍ശ​ന​ബോ​ധം ജ​ന​ങ്ങ​ളി​ല്‍ ഉ​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. ഈ ​വി​കാ​ര​ങ്ങ​ളാ​ക​ട്ടെ, ദൃ​ശ്യ​വ​ത്​ക​രി​ക്ക​പ്പെ​ടു​മ്പോ​ള്‍ സം​ഗീ​ത​ത്തെ​ക്കാ​ളും പ്ര​സം​ഗ​ത്തെ​ക്കാ​ളും  ശ​ക്ത​മാ​യി മ​ന​സ്സി​ല്‍ പ​തി​യുകയും ചെയ്യും.

ഇ​ത്ര​യൊ​ക്കെ ഒ​രു ആ​മു​ഖ​മാ​യി പ​റ​യാ​ന്‍ കാ​ര​ണം ഇൗയിടെ നാ​സ​ര്‍ മാ​ലി​ക്കി​​​െൻറ ‘നൊ​സ്സ്’ എ​ന്ന മ്യൂ​സി​ക് ആ​ൽ​ബം ക​ണ്ട​താ​ണ്​. യു.എ.പി.എ എ​ന്ന ക​രി​നി​യ​മ​ത്തി​നെ​തി​രായി ആവിഷ്​കരിക്കപ്പെട്ടതാണ്​ ഇൗ ഹ്ര​സ്വ​സം​ഗീ​ത​ ചി​ത്രം. നൊ​സ്സ് സ​ർഗ​ശ​ക്തി​യു​ള്ള ആ​വി​ഷ്കാ​രമാ​ണ്. യു.എ.പി.എക്കെ​തി​രെ​യു​ള്ള സ​മ​ര​ത്തി​ല്‍ അ​ട​യാ​ള​പ്പെ​ടു​ത്തേ​ണ്ട ഒ​ന്നാ​ണ് ഈ ​മ്യൂസി​ക് വി​ഡി​യോ. ഇൗ സൃഷ്​ടി പങ്കുവെക്കുന്ന രാ​ഷ്​​ട്രീയ നി​രീ​ക്ഷ​ണ​ങ്ങ​ള്‍ മൂ​ര്‍ച്ച​യേ​റി​യതും തു​ള​ഞ്ഞുക​യ​റു​ന്ന​വയുമാണ്​. ‘നൊ​സ്സ്’ ഇ​തി​ന് മു​മ്പുണ്ടാ​യി​രു​ന്ന​തി​ല്‍നി​ന്നെ​ല്ലാം വ്യ​ത്യ​സ്ത​മാ​യ ഒ​രു രാഷ്​ട്രീ​യ അ​വ​ബോ​ധ​ത്തി​​​െൻറ ഫ​ലം കൂ​ടി​യാ​ണ്.

ഈ ​ആ​ൽ​ബം ചി​ത്രീ​ക​രി​ച്ച ഫോ​ട്ടോ​ഗ്രാ​ഫ​ര്‍ ഫ​സ​ല്‍ ആ​ലൂ​ർ, എ​ഡി​റ്റ്‌ ചെ​യ്ത രാ​ജേ​ഷ്‌ ര​വി തു​ട​ങ്ങി​യ​വ​ര്‍ അ​വ​രു​ടേ​താ​യ കാ​ഴ്ച​പ്പാ​ടി​ല്‍ ഇ​തി​ല്‍ സ​ർഗാത്മ​ക ഇ​ട​പെ​ട​ല്‍ ന​ട​ത്തി​യി​ട്ടു​ണ്ട്. സംഗീതത്തിലെ സങ്കീര്‍ണതകൾ ജനങ്ങളുമായി സംവദിക്കുന്നതില്‍ എന്തെങ്കിലും കുറവുകള്‍ ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ അത് ദൃശ്യവത്​കരണം വഴി മെച്ചപ്പെടുത്തിയിട്ടുണ്ട്. ഈ പ്രശ്നവുമായി ബന്ധപ്പെട്ട് വളരെ പെട്ടെന്ന് ഒരു പ്രചാരണം ആവശ്യമാണെന്ന് കാണികളെ അത് ബോധ്യപ്പെടുത്തുന്നു.
യു.എ.പി.എയെക്കുറിച്ചുള്ള ചര്‍ച്ച ഒരിക്കലും അബ്​ദുന്നാസിര്‍ മഅ്​ദനിയെ പരാമർശിക്കാതെ പൂർണമാകില്ല എന്നതാണ്​ സത്യം. ‘നൊസ്സി’ൽ അ​ബ്​ദുന്നാ​സ​ിര്‍ മ​അ്​ദ​നി​യെ ഉ​ള്‍പ്പെ​ടു​ത്തി​യ​തി​ല്‍ ചി​ല വി​മ​ര്‍ശ​ന​ങ്ങ​ള്‍ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് തോ​ന്നു​ന്നു. അത്തരം വിമർശനങ്ങളിൽ ​ഒ​രു അ​ടി​സ്ഥാ​ന​വുമി​ല്ല. ഞാ​ന്‍ ഇ​ത് പ​റ​യാ​ന്‍ ചി​ല കാ​ര​ണ​ങ്ങ​ളു​ണ്ട്.

ഒന്നാമത്​ ഇൗ കരിനിയമത്തി​​െൻറ പേരില്‍ ഒരു യുക്തിയുമില്ലാതെ, കാരണവുമില്ലാതെ തടവറയില്‍ കഴിഞ്ഞ വ്യക്തിയാണ് മഅ്​ദനി. ഒന്നര ദശാബ്​ദത്തില്‍ അധികം അദ്ദേഹം തടവറയില്‍ ചെലവഴിച്ചു. ഇതുപോലെ ശിക്ഷ നേരിടേണ്ടിവന്നവര്‍ ഇന്ത്യയില്‍ത്തന്നെ മഅ്​ദനിയെപ്പോലെ വേറെ ഒരു മനുഷ്യനുമില്ല. വിമര്‍ശകര്‍ ഓര്‍ക്കേണ്ട ഒരു പ്രധാന കാര്യം യു.എ.പി.എ പൊതുചര്‍ച്ചയും പ്രതിഷേധവും ആയതി​​െൻറ കാരണം അബ്​ദുന്നാസിര്‍ മഅ്​ദനിയോട്​ ആ നിയമം ചെയ്​ത അന്യായം കൂടിയാണ്​. ആദ്യം അദ്ദേഹത്തിനുനേരെ ബോംബെറിഞ്ഞ് കാല് തകര്‍ക്കുന്നു. പിന്നീട് ഏതോ ബോംബി​​െൻറ പേരില്‍ അദ്ദേഹത്തെ എന്നന്നേക്കുമായി തുറുങ്കിലടക്കുന്നു.

യു.എ.പി.എയെ കുറിച്ച രാ​ഷ്​ട്രീ​യ അ​വ​ബോ​ധം കേ​ര​ളീ​യ​രു​ടെ ഇ​ട​യി​ല്‍ ഉ​ള്ള​പോ​ലെ ഇ​ന്ത്യ​യി​ല്‍ മ​റ്റൊ​രു സം​സ്ഥാ​ന​ത്തും ഇ​ല്ല. ചുരുക്കത്തിൽ അതിക്രമങ്ങ​ൾക്കെതിരായ ഒരാവിഷ്​കാരമാണ്​, വെടിയുണ്ടകൾക്കെതിരായ കാമറ ഷോട്ടുകളാണ്​, അടിച്ചമർത്തലുകൾക്കെതിരായ സംഗീതമാണ്​, ഫാഷിസത്തിനെതിരായ സംഗീതത്തി​​െൻറ വെല്ലുവിളിയാണ്​ നൊസ്സ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nazar maliknossmusic album
News Summary - nazar malik music album noss
Next Story