Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_right'മാണിക്യ മലർ' ഗാനം...

'മാണിക്യ മലർ' ഗാനം പിൻവലിക്കില്ല -സംവിധായകൻ 

text_fields
bookmark_border
Omar-Lulu
cancel

കൊച്ചി/ഹൈദരാബാദ്:​ സിനിമ റിലീസ്​ ആകുംമു​േമ്പ​ ​ൈ​വറലായ ‘ഒരു അഡാറ്​ ലവ്​’ സിനിമയിലെ വിവാദമായ ‘മാണിക്യമലരായ പൂവി...’ എന്ന്​ തുടങ്ങുന്ന ഗാനം പിൻവലിക്കി​ല്ലെന്ന്​ അണിയറ പ്രവർത്തകർ. പരാതികളെത്തുടർന്ന്​ ഗാനരംഗം പിൻവലിക്കുമെന്ന്​ നേരത്തേ അണിയറപ്രവർത്തകർതന്നെ സൂചന നൽകിയിരുന്നു. എന്നാൽ, പിന്നീട്​ പാട്ടിന്​ ലഭിക്കുന്ന പിന്തുണ കണക്കിലെടുത്ത്​ ഇവർ തീരുമാനം മാറ്റുകയായിരുന്നു. 

ഗാ​നം പ്ര​വാ​ച​ക​ൻ മു​ഹ​മ്മ​ദ്​ ന​ബി​യു​ടെ അ​നു​യാ​യി​ക​ളു​ടെ വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തു​ന്നു​വെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി മു​ഖീ​ത്​ ഖാ​ൻ എ​ന്ന​യാ​ളാ​ണ്​ ​െഹെ​ദ​രാ​ബാ​ദി​ലെ ഫ​ല​ക്​​നു​മ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ​ത്. പാ​ട്ട്​ പ​ഠി​ക്കാ​ൻ ശ്ര​മി​ച്ച വേ​ള​യി​ൽ ത​ർ​ജ​മ പ​രി​ശോ​ധി​ച്ചെ​ന്നും അ​പ്പോ​ഴാ​ണ്​ ​പ്ര​ണ​യ​രം​ഗ​ത്തി​ന്​ മ​ത​പ​ര​മാ​യി ബ​ന്ധ​മു​ള്ള വ​രി​ക​ൾ ഉ​പ​യോ​ഗി​ച്ച​ത്​ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തെ​ന്നും മു​ഖീ​ത്​ ഖാ​ൻ സ്വ​കാ​ര്യ ചാ​ന​ലി​നോ​ട്​ പ​റ​ഞ്ഞു. പരാതിയിൽ  ഹൈദരാബാദ്​ പൊലീസ് സംവിധായകൻ ഒമർ ലുലുവിനും നായിക പ്രിയ പ്രകാശ്​ വാര്യർക്കും മറ്റ്​ അണിയറ പ്രവർത്തകർക്കുമെതിരെ​ കേസെടുത്തിട്ടുണ്ട്​.  

ഒരു എൻജിനീയറിങ്​ വിദ്യാർഥിയുടെ നേതൃത്വത്തിൽ യുവാക്കളുടെ സംഘമാണ്​ പരാതി നൽകിയത്​. എന്നാൽ, ഗാനം പ്രവാചകനെ അപമാനിക്കുന്നതാണെന്ന പരാതിയിൽ​ കഴമ്പില്ലെന്നും ഇത്​ വർഷങ്ങളായി കേരളത്തിൽ പാടിവരുന്ന പാട്ടാണെന്നും സംഗീത സംവിധായകൻ ഷാൻ റഹ്​മാൻ പറഞ്ഞു. ലോകം പാട്ട്​ ഏറ്റെടുത്ത​േപ്പാൾ ഉണ്ടായ വിവാദം ശരിക്കും വിഷമിപ്പിച്ചു. ഇത്​ ആവിഷ്​കാര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണ്​. കേസ്​ നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്​തമാക്കി.

ആ​രു​ടെ​യും വി​കാ​രം വ്ര​ണ​പ്പെ​ടു​ത്താ​ൻ ഉ​ദ്ദേ​ശി​ച്ചു​ള്ള​ത​ല്ല പാ​ട്ടി​​െൻറ വ​രി​ക​ളെ​ന്ന്​ സി​നി​മ സം​വി​ധാ​യ​ക​ൻ ഉ​മ​ർ ലു​ലു പ​റ​ഞ്ഞു. ഇ​ത്​ പ​ഴ​യ പ്ര​ണ​യ​ഗാ​ന​മാ​ണ്. എ​ല്ലാ സ​മു​ദാ​യ​ങ്ങ​ളും ഇൗ ​പാ​ട്ട്​ പാ​ടി​യി​രു​ന്നു. അ​തി​ൽ മു​സ്​​ലിം വി​രു​ദ്ധ​മാ​യ യാ​തൊ​ന്നു​മി​ല്ല-​അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsmovie newsManikya Malaraya Poovioru adaaru love
News Summary - Manikya Malar Song Delete-Music News
Next Story