Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightബ്രിട്ടീഷ്​ ഗായകൻ...

ബ്രിട്ടീഷ്​ ഗായകൻ എൽട്ടൺ ജോണിന്​ ഹാർവഡ്​ പുരസ്​കാരം

text_fields
bookmark_border
ബ്രിട്ടീഷ്​ ഗായകൻ എൽട്ടൺ ജോണിന്​ ഹാർവഡ്​ പുരസ്​കാരം
cancel

ലോസ്​ ആഞ്​ജലസ്​: എച്ച്​​.​െഎ.വിക്കും എയ്​ഡ്​സിനുമെതിരായ പോരാട്ടങ്ങൾക്കു നൽകിയ സംഭാവനകൾ പരിഗണിച്ച്​ ബ്രിട്ടീഷ്​ ഗായകൻ സർ എൽട്ടൺ ജോണിന്​ പുരസ്​കാരം. യു.എസിലെ പ്രശസ്​തമായ ഹാർവഡ്​ സർവകലാശാലയുടെ ‘പീറ്റർ ജെ. ഗോമസ്​ ഹ്യൂമാനിറ്റേറിയൻ അവാർഡാ’ണ്​ 70കാരനായ എൽട്ടണെ തേടിയെത്തിയത്​. ഇദ്ദേഹം സ്ഥാപിച്ച ‘എൽട്ടൺ ജോൺ എയ്​ഡ്​സ്​ ഫൗണ്ടേഷൻ’ എന്ന സന്നദ്ധ സംഘടന 1990കളുടെ തുടക്കം മുതൽ ​യു. എസിലും ബ്രിട്ടനിലും പ്രവർത്തിക്കുന്നുണ്ട്​.

എൽട്ടൺ തന്നെ വ്യക്തിജീവിതത്തിൽ ഒരു കാലത്ത്​ ലഹരിക്കടിമയായിരുന്നു. ത​​െൻറ  ഇൗ  ഭൂതകാലത്തെ ഹാർവഡിലെ അവാർഡ്​ദാനച്ചടങ്ങിനിടെ ​ എൽട്ടൺ സ്​മരിച്ചു. ലഹരി ഉപ​േയാഗം തന്നെ അന്യഗ്രഹജീവിയാക്കിയെന്നായിരുന്നു എൽട്ട​​െൻറ പരാമർശം. ‘‘സംഗീതത്തോടുള്ള എ​​െൻറ അഭിനിവേശവും അർപ്പണബോധവും സങ്കൽപിക്കാൻ മാത്രം കഴിയുന്ന വാതിലുകൾ എനിക്ക്​ തുറന്നുതന്നു, ജീവിതത്തി​​െൻറ പുതിയ ഉയരങ്ങളി​േലക്ക്​ അതെന്നെ കൊണ്ടുപോകുകയും ചെയ്​തു. പക്ഷേ, ഞാൻ അത്യുന്നതിയിൽ എത്തിയപ്പോൾ സന്തോഷം എനിക്ക്​​ അന്യമായി. അന്ധത കടന്നുവന്നു. ലഹരിയുടെയും മദ്യത്തി​​െൻറയും അമിതോപയോഗത്തിലും  ഭക്ഷണ ക്രമരാഹിത്യത്തി​ലും എ​​െൻറ സ്വന്തം മാനവികത എനിക്ക്​ നഷ്​ടമായി’’ -ഗ്രാമി അവാർഡ്​ ​േജതാവുകൂടിയായ എൽട്ടൺ പറഞ്ഞു.

മാനുഷികതയാണ്​ ലോകത്തിലെ ഏറ്റവും ശക്തമായ കാര്യമെന്നും ഇത്​ കാരുണ്യവുമായി ​േചരുകയും നല്ല കാര്യങ്ങൾ ചെയ്യുകയും ചെയ്യു​േമ്പാൾ മനോഹരമായ കാര്യങ്ങൾ സംഭവിക്കുന്നെന്നും എൽട്ടൺ കൂട്ടിച്ചേർത്തു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsmusic newsElton JohnHarvard Foundation humanitarian awardGrammy award
News Summary - Elton John gets Harvard Foundation humanitarian award- Music news
Next Story