Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightമഞ്ഞുരുക്കമായില്ല;...

മഞ്ഞുരുക്കമായില്ല; പുതിയ സൽമാൻ ചിത്രത്തിലും അർജിത് പാടില്ല

text_fields
bookmark_border
salman-arijit-
cancel

മുംബൈ: ബോളിവുഡ് സൂപ്പർ താരം സൽമാൻഖാനും ഗായകൻ അർജിത് സിങും തമ്മിലുള്ള ഉടക്ക് തുടരുന്നു. ടൈഗർ സിന്ദാഹെയ്ക്ക് ശേഷം സൽമാൻ അതിഥി വേഷത്തിലെത്തുന്ന പുതിയ ചിത്രം വെൽക്കം ടു ന്യയോർക്കിൽ നിന്നും  അർജിതിനെ മാറ്റി നിർത്തിയെന്നാണ് റിപ്പോർട്ട്.  അർജിതിന് പകരം ചിത്രത്തിൽ പാടാനായി പാക് ഗായകൻ രാഹത്ത്അലി  ഫതഹ്ഖാനെയാണ് സൽമാൻ ക്ഷണിച്ചത്. 
 
നേരത്തെ സൽമാന്‍റെ സൂപ്പർ ഹിറ്റ് ചിത്രം സുൽത്താനിൽ നിന്നും അർജിത് സിങ് പാടിയ ജഗ് ഗൂമെയ എന്ന ഗാനം രാഹത്ത്അലി  ഫതഹ്ഖാനെ കൊണ്ട് വീണ്ടും റീ റെക്കോർഡ് ചെയ്യിക്കുകയായിരുന്നു .  ഒരു പൊതു ചടങ്ങിൽ വെച്ച് സൽമാനെ അർജിത് അപമാനിച്ചതിന്‍റെ പ്രതികാരമായാണ് അർജിതിനെ മാറ്റി നിർത്തുന്നതെന്നാണ്  സിനിമ രംഗത്തുള്ളവരുടെ അഭിപ്രായം. 2015ൽ സൽമാനോട് പരസ്യമായി മാപ്പ് ചോദിച്ചു കൊണ്ടുള്ള കത്ത് അർജിത്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. സുൽത്താനിൽ നിന്നും തന്നെ  മാറ്റരുതെന്നും, അർജിത്ത് കത്തിൽ ആവശ്യപ്പെട്ടിരുന്നു.എന്നാൽ ഏറ്റവും മികച്ച ഗായകരാണ് സിനിമയിൽ പാടേണ്ടതെന്നും,അത് തീരുമാനിക്കേണ്ടത് സംവിധായകനും ,നിർമ്മാതാവുമാണെന്നാണ് സൽമാൻ പ്രതികരിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:salman khanmalayalam newsArjith singhStill Not ReadyFor GiveMusic News
News Summary - Salman Khan Still Not Ready To Forgive Arijit Singh, Says 'No' To His Song, Again- Music News
Next Story