Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightലണ്ടൻ സംഭവത്തിന്​...

ലണ്ടൻ സംഭവത്തിന്​ മറുപടി; റഹ്​മാ​െൻറ സംഗീതപരിപാടി ആഘോഷമാക്കി യു.എസിലെ ആരാധകർ 

text_fields
bookmark_border
ar-rahman-singing-at-us
cancel

ന്യൂ ജേഴ്​സി: ലണ്ടനി​െല സംഗീത പരിപാടിക്കിടെ ഉണ്ടായ വിവാദങ്ങൾ കത്തിനിൽക്കെ എ.ആർ റഹ്​മാ​​െൻറ രണ്ടു മണിക്കൂർ നീണ്ട സംഗീത പരിപാടി ന്യൂജേഴ്​സിയി​െല മെറ്റ്​ലൈഫ്​ സ്​റ്റേഡിയത്തിൽ സംഘടിപ്പിച്ചു. ഇന്ത്യൻ സിനിമാ മേഖലയിൽ റഹ്​മാ​ൻ 25  വർഷം പൂർത്തിയാക്കിയത്​ ആഘോഷിക്കാനാണ്​  പരിപാടി സംഘടിപ്പിച്ചത്​. 

പരിപാടി സമയം കഴിഞ്ഞ്​ പുലർച്ചെ രണ്ടു മണിവരെ നീണ്ടിട്ടും പിരിഞ്ഞു പോകാൻ കൂട്ടാക്കാതെ വീണ്ടും വീണ്ടും പാടാൻ വേണ്ടി ആരാധകർ ആവശ്യ​െപ്പടുകയായിരുന്നു. ഹിന്ദി പാട്ടുകളാടൊപ്പം നാലു തമിഴ്​ പാട്ടുകളും റഹ്​മാൻ പാടി. 

റഹ്​മാ​​െൻറ പാട്ടു കേൾക്കുന്നതു തന്നെ സുഖകരമാണെന്നും അത്​ തമിഴ്​ ആണെന്നതു കൊണ്ട്​ തങ്ങൾക്ക്​ പ്രശ്​നമില്ലെന്നും പ്രേക്ഷകർ പറഞ്ഞു. സംഗീതത്തിന്​ ഭാഷ തടസമല്ലെന്ന്​ ന്യൂജേഴ്​സിയിൽ താമസിക്കുന്ന നേപ്പാൾ ദമ്പതികളും അഭിപ്രായപ്പെട്ടു. ഞങ്ങൾ അത്​ ആസ്വദിക്കാൻ വന്നതാണെന്നും നേപ്പാൾ ദമ്പതിമാർ കൂട്ടിച്ചേർത്തു.  ഇൻറർ നാഷണൽ ഇന്ത്യൻ ഫിലം അക്കാദമി അവാർഡ്​ പരിപാടികളുടെ ഭാഗമായാണ്​ സംഗീത പരിപാടി സംഘടിപ്പിച്ചത്​. 

ലണ്ടനിൽ നടന്ന പരിപാടിക്കിടെ ആരാധകർ ഇറങ്ങിപ്പോയ സംഭവത്തിന്​ മറുപടി പോലെയായിരുന്നു ന്യൂജേഴ്​സിലെ സംഗീത പരിപാടി. ലണ്ടൻ വെംബ്ലിയിലെ എസ്.എസ് അറീനയില്‍ ജൂലായ് എട്ടിനാണ്​ 'നെത്രു, ഇന്ദ്രു, നാ‍‍ലൈ' (tamil for yesterday, today, tomorrow) എന്ന പേരിൽ സംഗീത പരിപാടി സംഘടിപ്പിച്ചത്​. 

പരിപാടിയിൽ 16 പാട്ടുകൾ  റഹ്​മാൻ പാടിയിരുന്നു. ഹിന്ദിക്കാരായ ബോളിവുഡ്​ ആരാധകരായിരുന്നു പ്രേക്ഷകർ. റഹ്​മാൻ പാടിയതിൽ നാലെണ്ണം തമിഴ്​ പാട്ടുകളായി എന്നതാണ്​ ആരാധകരെ ചൊടിപ്പിച്ചത്​. 

'റഹ്​മാ​​​​​െൻറ സംഗീത പരിപാടി' എന്നാണ്​ പരസ്യം നൽകിയിരുന്നതെന്നും എന്നാൽ, 'മദ്രാസ് മൊസാര്‍ട്ട്' എന്ന നിലയിലാണ്​ പരിപാടി സംഘടിപ്പിച്ച​െതന്നുമായിരുന്നു ആരാധകരുടെ പരാതി. തെറ്റായ പരസ്യം നൽകി പറ്റിച്ചതിന്​ പണം തിരി​െക നൽകണമെന്നും ആരാധകർ ആവശ്യപ്പെട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsconcerttamil songs
News Summary - AR Rahman gets an ‘encore’ on Tamil song in US - US news
Next Story