Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightആത്​മരാഗങ്ങളുടെ...

ആത്​മരാഗങ്ങളുടെ പാട്ടുകാർ

text_fields
bookmark_border

പാട്ട്​ തുടങ്ങുകയാണ്​, കേൾവിക്കാർ കുറച്ചേറെയുണ്ട്​. ഗായകൻ ഇർഫാൻ ഒന്നുമൂളി. ഹാർമോണിയത്തി​​െൻറ കട്ടകളിലൂടെ ജ ാവേദ്​ അസ്​ലം വിരലോടിച്ചു. കൂടെ രോഹിത്​ സുധീർ തബലയിലൊന്നുതെട്ടു. സദസ്സ്​​ ഒന്ന്​ ഇളകിയിരുന്നു. ‘സാംസോംകി മാലാ പെ സിംരുമേ പീക്കാനാം’ നുസ്​റത്ത്​ ഫതഹ്​ അലിഖാൻ അനശ്വരമാക്കിയ മീരാബായിയുടെ ഭജൻ. ​അതേ ഭാവ, താളങ്ങളോടെ വീണ് ടും ഒഴുകുന്നു. ശാന്തമായ തെന്നൽ പോലുള്ള തുടക്കം. ‘ശ്വാസത്തി​​െൻറ മാലയിൽ എ​​െൻറ പ്രിയ​​െൻറ പേരാകുന്ന മുത്തുകേ ാർക്കുന്നു’ എന്ന്​ അർഥം.

പിന്നണിയിൽ നിന്നുള്ളവർ കൂടി​ ചേർന്നതോടെ പാട്ട്​ പതുക്കെ പതുക്കെ ഉച്ചസഥായിയിലേക ്ക്​ നീങ്ങി​. ആസ്വാദകർ കസേരയിൽനിന്ന്​ താ​േഴക്കിറങ്ങിയിരിക്കുന്നു ഇപ്പോൾ. താളത്തിൽ ​ൈകയടിച്ചും കൂടെ പാടിയും പാട്ടുകൂട്ടത്തിന്​ ചുറ്റുമാണവർ. പാട്ടുകൾ ഒന്നിൽനിന്ന്​ മറ്റൊന്നിലേക്ക്​ ഇടമുറിയാതെ ചേരുകയാണ്​. ഇപ്പോൾ പാ ട്ടുകാരും കേൾവിക്കാരും എന്ന അതിർവരമ്പില്ല. ഖവാലിയുടെ അഭൗമഭാവങ്ങളിൽ എല്ലാവരും ഒന്ന്​. ‘മെഹ്​ഫിലെ സമാ’ എന്ന ഇൗ പാട്ടുകൂട്ടം അതിനൊപ്പം ഒഴുകുകയാണ്​. ഗസലുകൾക്കും സൂഫീ ഗീതങ്ങൾക്കും ആസ്വാദകർ ഏറുന്ന കാലത്ത്​ അവയുടെ മറ്റൊരു പതിപ്പായ ഖവാലിയിൽ ​േവദി നിറയുകയാണ്​ ‘മെഹ്​ഫിലെ സമാ’.

പാട്ടിലേക്ക്​...

Irfan-&-Jawed

ഡൽഹിയിൽ നിന്നാണ് തുടക്കം; 2015 ആദ്യത്തിൽ വാണിയമ്പലം സ്വദേശി ഇർഫാൻ എരൂത്ത് ഡൽഹിയിലെത്തുന്നിടത്തുനിന്ന്​. പാട്ടു തന്നെയായിരുന്നു ലക്ഷ്യം, സിവിൽ സർവിസ് എൻട്രൻസ് കോച്ചിങ്​ എന്നത്​ ഡൽഹിയിൽ തങ്ങാനുള്ളൊരു കാരണവും. സ്കൂൾ കലോത്സവങ്ങളിലെ മികവായിരുന്നു മൂലധനം. ആ ആത്മവിശ്വാസത്തോടെ ശങ്കർ മഹാദേവൻ അക്കാദമിയുടെ ഒഡിഷനിൽ പ​െങ്കടുത്തു. സ്കോളർഷിപ്പോടെ അക്കാദമിയിൽ പ്രവേശനവും കിട്ടി. സംഗീത തൽപരരായ പലരും മഹാനഗരത്തിൽ കൂട്ടായി.

ഡൽഹി യൂനി​േവഴ്​സിറ്റി വിദ്യാർഥികളായ നിസാമുദ്ദീൻ വഴിയോരം, സിയാ ശിഫാന, ഡറാഡൂൺ സ്വദേശി സച്ചിൻ വർമ എന്നിവർ ഇർഫാനൊപ്പം ഒരുമിച്ചു​ കൂടി. ഖവാലിയുടെ പിറകെ അലയുന്ന ജെ.എൻ.യു ഗവേഷണ വിദ്യാർഥി ഇഹ്​സാൻ ഉൽ ഇഹ്​ത്തിശാം ഇതിൽ മുമ്പനായിരുന്നു. പഠനത്തിനൊപ്പം പാട്ടിനെയും പ്രണയിച്ച്​ അവർ എളുപ്പം കൂട്ടായി. ഡൽഹിയിലെ വൈകുന്നേരങ്ങളിൽ ഇവർ പാട്ടുമായി തെരുവിലേക്കിറങ്ങി. ഇർഫാൻ പാടി, കൂടെ പാടിയും വാദ്യോപകരണങ്ങളുമായും മറ്റുള്ളവർ ചുറ്റുമിരുന്നു. പാട്ടുകൂട്ടത്തിന്​ ‘ഓർഫൻസ്’ എന്നൊരു പേരുമിട്ടു. മഹാനഗരത്തിലെ കഫേകളിലും കൊണാട്ട് പ്ലേസിലും ‘ഓർഫൻസ്’ പാട്ടുമായെത്തി. ഹിന്ദി സിനിമയിലെ ഗാനങ്ങളായിരുന്നു സ്ഥിരം വിഭവം. സമ്മാനമായി കിട്ടുന്ന പണംകൊണ്ട് ഭക്ഷണംകഴിച്ച് സംതൃപ്തിയോടെ മടങ്ങി.

അങ്ങനെയിരിക്കെ ഇർഫാ​​െൻറ പാട്ടുജീവിതത്തിൽ അപ്രതീക്ഷിതമായൊരു ട്വിസ്​റ്റുണ്ടായി. 2015 ഡിസംബറിൽ ജെ.എൻ.യുവിൽനിന്നൊരു ക്ഷണം. എസ്.ഐ.ഒ സംഘടിപ്പിക്കുന്ന മിലാദെ ശരീഫ് പരിപാടിയിൽ ഖവാലി അവതരിപ്പിക്കണം.

ഖവാലി തുടങ്ങുന്നു

Kerala-Literature-Festival

ഡൽഹിയിൽ കറങ്ങിനടക്കെ ഇർഫാന്​ ആദ്യം കിട്ടിയ കൂട്ടായ​ ജാവേദ്​ അസ്​ലമിൽ നിന്നായിരുന്നു ആ ക്ഷണം. ​ജാമിഅ മില്ലിയയിൽനിന്ന് ഫൈൻ ആർട്​സിൽ മാസ്​റ്റർ ബിരുദം നേടിയ, ഹാർമോണിയവും സിത്താറും ഒരുപോലെ വഴങ്ങുന്ന ജാവേദ് അസ്​ലം ഡൽഹിയിലെ പാട്ടുകൂട്ടങ്ങളിൽ സജീവമായിരുന്നു. ജാവേദി​​െൻറ ടീമിലെ പാട്ടുകാരൻ അസൗകര്യം അറിയിച്ചതോടെയാണ്​ ഇർഫാന്​ നറുക്ക്​ വീണത്. ഖ വാലി പാടി പരിചയം തീരെയില്ലെങ്കിലും പിന്മാറിയില്ല. ദോലകുമായി പ്രമുഖ തിയറ്റർ ആർട്ടിസ്​റ്റ്​ അജിത് ജി മാണിയനും തബലയുമായി ദില്ലി ഘരാനയിലെ മോനിസ് ബാബയും സംഘത്തിനൊപ്പം ചേർന്നു. ജെ.എൻ.യുവിലെ അരങ്ങേറ്റം മോശമായില്ല. വൈകാതെ ഡൽഹി യൂനിവേഴ്​സിറ്റിയിൽ നിന്ന്​ അടുത്തക്ഷണമെത്തി. ഇതോടെ, ഖവാലിയിൽ തന്നെ ശ്രദ്ധ നൽകാൻ ഇർഫാൻ തീരുമാനിച്ചു. അതിന്​ ചില ഒരുക്കങ്ങൾ അനിവാര്യമായിരുന്നു.

ഡൽഹിയിലെ മെഹ്​ഫിൽ സദസ്സുകളിലെല്ലാം ഇൗ ചെറുസംഘം കേൾവിക്കാരായെത്തി. ഹസ്രത്ത്​ നിസാമുദ്ദീൻ ഒൗലിയാ ദർഗയായിരുന്നു പ്രധാന ഇടം. വ്യാഴാഴ്​ച വൈകുന്നേരങ്ങളിൽ പേരുകേട്ട പാട്ടുകാർ ഒരുമിക്കുന്ന ഇടം. അവ കേട്ടുകേട്ടു വീണ്ടും വീണ്ടും പാടി മനസ്സിലും നാവിലും ഉറപ്പിച്ചു. 700 വർഷത്തിലേറെയായി നിസാമുദ്ദീൻ ദർഗയിൽ ഖവാലി അവതരിപ്പിക്കുന്ന ‘നിസാമി ബന്ദു’ എന്ന പേരിൽ അറിയപ്പെടുന്ന ചാന്ദ്​ നിസാമി സഹോദരങ്ങളുടെ ആദരവ്​ പിടിച്ചുപറ്റാനും ഉപദേശങ്ങൾ ലഭിക്കാനുംവരെ ബന്ധം​ വളർന്നു. ആ ആത്മവിശ്വാസത്തോടെ പിന്നെ ഡൽഹി യൂനിവേഴ്​സിറ്റിയിലേക്ക്​. 2016 മേയിലായിരുന്നു അത്​.

അന്നവിടെ കേൾവിക്കാരായി ​േകരളത്തിൽ നിന്നുള്ള കുട്ടികളുമുണ്ടായിരുന്നു. കാലിക്കറ്റ്​ യൂനിവേഴ്​സിറ്റിയിലെ സൈക്കോളജി ഗവേഷണ വിദ്യാർഥികളിൽ ചിലർ. പിറകെ കേരളത്തിൽനിന്ന്​ ക്ഷണമെത്തി. കാലിക്കറ്റ്​ യൂനിവേഴ്​സിറ്റി ഗവേഷണ വിദ്യാർഥികളുടെ സംഘടനയുടെ പരിപാടിയിൽ പാടണം. ആ ക്ഷണവും സംഘം സ്വീകരിച്ചു. ഡൽഹി യൂനിവേഴ്​സിറ്റി പ്രോഗ്രാം ഹിറ്റായതോടെ ‘ഓർഫൻസ്’ എന്ന പേര്​ വിട്ടു. ഇർഫാനും ജാ​േവദ്​ അസ്​ലമും ഒരുമിച്ച്​ ‘മെഹ്​ഫിലെ സമാ’ എന്നപേരിൽ പൂർണമായും ഖവാലിയിലേക്ക്​ തിരിഞ്ഞു.

പാട്ടുകാർ

Kerala-Literature-Festival

കോഴിക്കോ​​െട്ട പരിപാടിക്കിടെ കൂട്ടായ്​മയിലേക്ക്​ പുതിയ രണ്ട്​ ഗായികമാരെത്തി. യൂനിവേഴ്​സിറ്റിയിൽ സൈക്കോളജി എം.ഫിൽ വിദ്യാർഥിയായ ശൃങ്ക ശ്രീകുമാറും പ്രഖിലയും. ശൃങ്ക ഇപ്പോൾ ‘മെഹ്​ഫിലേ സമാ’യിലെ സഥിരം പാട്ടുകാരിയാണ്​. തബലയുമായി സുധീർ കടലുണ്ടിയുടെ മകൻ റോഹിത്​ സുധീറും ഇപ്പോൾ കൂടെയുണ്ട്​. നീരജ്​, മന്ദീപ്​ കുമാർ, മുർശിദ്​, ആദിൽ ഖൈർ, ഉനൈസ്​ കാസിം, റാജിഹ്​ എരൂത്ത്​, റാഹിൽ റഹ്​മാൻ,ബാസിൽ ബഷീർ, അമീന നൗബ, നവീൻ ദയാനി, റനീഷ്​ നൂർജഹാൻ, ഷിബിലി ബായി എന്നിവർ പാട്ടും കൊട്ടുമായി സമായിലുണ്ട്​.

പാട്ട്​ ജീവിതമാക്കിയതോടെ ബന്ദിബസാർ ഘരാനയിലെ ഉസ്​താദ്​ ഫാറൂഖ്​ അലി ചാന്ദിൽനിന്ന്​ ഹിന്ദുസ്​ഥാനി പഠിക്കാനായി ഇർഫാൻ ബംഗളൂരുവിലെത്തി. കൂടെ ഒാഡിയോ എൻജിനീയറിങ്ങിലും മ്യൂസിക്​ പ്രൊഡക്​ഷൻ ബിരുദ പഠനവും. വേദികൾ ഇതിനകം നൂറിനടുത്തെത്തി. ഖവാലിയുടെ ട്രഡീഷനൽ രൂപത്തെ ജനകീയമാക്കിയതിൽ ഇവരുടെ സംഭാവന ഇനി മലയാളം ഒാർക്കും. വേദിയിൽ സ്​ത്രീ ശബ്​ദത്തെ ഉൾചേർത്തതും വാദ്യോപകരണ വായനക്കാർക്ക്​ പ്രാധാന്യം നൽകിയതും ഇവരുടെ പ്രത്യേകത​. ഖവാലിക്ക്​ ജനപ്രിയത കൂടു​ന്ന കാലത്ത്​ വെറുതെയുള്ള പാടിപ്പോകലല്ല ഇവരുടെ പാട്ടുകൾ. കേൾവിക്കാരുടെ മൂഡിനൊപ്പം പാട്ടിലും മാറ്റംവരും. ആലാപനത്തി​​െൻറ വേഗവും കയറ്റിറക്കങ്ങളും പാട്ടുകളുമൊക്കെ മാറിമറിയും. ഉപകരണങ്ങൾ വീണ്ടും വീണ്ടും സ്വരമുണർത്തും. വരികൾ ഹ​ൃദയത്തിലേക്കിറങ്ങി ആത്മാവിനെ കുളിർപ്പിക്കും. പാ​െട്ടാരു ആഘോഷമായിമാറും. അവിടെവെച്ച്​ ആത്മീയ സംഗീതം പാടുന്നവരുടെയും കേൾക്കുന്നവരുടെയും സദസ്സ്​​ എന്ന ‘മെഹ്​ഫിലെ സമാ’ വാക്കി​​െൻറ അർഥം പൂർണമാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:music newsGhazal musicMalayalam ghazal singergazal singer
News Summary - Adil-Irfan-Jawed-music
Next Story