Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightReviewschevron_rightതുപ്പരിവാലൻ :...

തുപ്പരിവാലൻ : വീണ്ടുമൊരു മിഷ്​കിൻ മാജിക്‌-REVIEW

text_fields
bookmark_border
thuparivalan
cancel

നായക​​െൻറ വീരകഥകൾ ആഘോഷമാക്കുന്ന തമിഴ്​സിനിമകളി​െല പതിവ്​​​ൈശലിയിൽ നിന്ന്​ മാറി തമിഴ് സിനിമയിൽ നവതരംഗം കൊണ്ടുവന്ന സംവിധായകനാണ് ​ മിഷ്​കിൻ. അദ്ദേഹത്തിന്റെ ഓരോ ചിത്രങ്ങളും വെറുതെ കണ്ടിരിക്കാവുന്നവയായിരുന്നില്ല. ഹൃദയം കൊണ്ട് സിനിമ പറയുന്ന മിഷ്കിൻ ചിത്രങ്ങൾ അതിനാൽ തന്നെയാണ്  ഓരോ സിനിമ പ്രേമിയുടെയും ഹൃദയം കീഴടക്കിയത്.

ചിത്തിരം, പേശുതെടീ, അഞജാതെ, നന്ദലാല, പിസാസ്​ എന്നീ സിനിമകളെല്ലാം മിഷ്​കി​​െൻറ സംവിധായക മികവി​​െൻറ സാക്ഷ്യങ്ങളാണ്​​. മിഷ്​കിൻ വിശാലുമായി ഒന്നിക്കുന്ന ആദ്യത്തെ ചിത്രമാണ്​ ‘തുപ്പറിലിവാലൻ’. തമിഴ്​ സിനിമയിലെ പതിവ്​ ആഘോഷങ്ങൾക്കപ്പുറത്തുള്ള സിനിമകളോ അഭിനയ സാധ്യതയുള്ള വേഷങ്ങളോ വിശാലി​േൻറതായി എടുത്തു പറയാനില്ല. ബാലയുടെ 'അവൻ ഇവൻ' മാത്രമാണ്​ ഇതി​നപവാദം. അതുകൊണ്ടുതന്നെ മിഷ്കിൻ മാജിക്‌ കാണുന്നതിന് തന്നെയാവും ഓരോരുത്തരും ചിത്രത്തിന് ടിക്കറ്റ്‌ എടുക്കുക. മിഷ്​കിൻ തന്നെ രചനയും സംവിധാനവും നിർമിച്ച ചിത്രം നിർമിച്ചിരിക്കുന്നത്​ വിശാൽ തന്നെയാണ്​.

myskin

 

ഷെർലക്​ ഹോംസ്​ എന്ന കഥാപാത്രത്തിന്​ ലോകത്തൊരിടത്തും ആമുഖങ്ങൾ വേണ്ട. സർ ആർതർ കോനൽ ​​േഡായൽ എന്ന എഴുത്തുകാരനെ അറിയാത്തവർപോലും ഷെർലക്​ഹോംസ്​ എന്ന കഥാപാത്രത്തെ അറിയും. ഷെർലക്​ ഹോംസ്​ ലോക​ത്ത്​ എല്ലായിടത്തും എല്ലാകാലത്തും ആസ്വാദകരുള്ള വിഭവമായതുകൊണ്ട്​  തന്നെ എല്ലാഭാഷകളിലും ഷെർലക്​ ഹോംസിനെ പകർത്താനുള്ള​ ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്​. ഇൗ സീരിസിലെ ഒടുവിലത്തെ തമിഴ്​ചിത്രമാണ്​​‘തുപ്പരിവാലൻ എന്ന് വേണമെങ്കിൽ ചിത്രത്തെ വിശേഷിപ്പിക്കാം.  തുപ്പലരിവാല​​െൻറ ടൈറ്റിലിൻ  തന്നെ ഷെർലക്​ ഹോംസിൽനിന്നുമുള്ള പ്രചോദനം വ്യക്തമാക്കുന്നുമുണ്ട്​.

ഡിറ്റട്​ക്​ടീവ്​ കഥാപാത്രങ്ങളെ പരിഹസിക്കും വിധമെന്ന്​ തോന്നിപ്പിക്കുന്ന കോംസ്​റ്റ്യൂസിലാണ്​ വിശാൽ അവതരിപ്പിക്കുന്ന കനിയൻ പൂങ്കുന്ദ്രൻ സിനിമയുടെ ആദ്യഭാഗങ്ങളിൽ എത്തുന്നത്​. ചെന്നെ നഗരത്തിലെ പ്രൈവറ്റ്​ ഡിറ്റക്​ടീവ്​ ആണയാൾ. ഷെർലക്​ഹോംസി​െനപ്പോലെ പ്രവചനാതീത സ്വഭാവങ്ങളും സ്വഭാവവൈചിത്രങ്ങളും ഉള്ളയാളാണ്. ഷെർലക്​ഹോംസി​​െൻറ വില്ല പോലെ സജ്ജീകരീച്ച മുറിയിൽ നായകന്​ കൂട്ടായി ഹോംസിന്​ വാട്​സണെന്ന പോലെ മനോഹർ  എന്ന കഥാപാത്രവുമായി ​പ്രസന്നയുമുണ്ട്​. 

thupparivalan-movie-photos

പ്രത്യേകിച്ച്​ ആമുഖങ്ങളൊന്നുമില്ലാത്ത രണ്ട്​ കൊലപാതകങ്ങളിലൂടെയാണ്​ ചിത്രം ആരംഭിക്കുന്നത്​. തുപ്പറിവാലൻ എന്നാൽ തമിഴിൽ ഡിറ്റക്​ടീവ്​ എന്നാണ്​ അർത്ഥം. ത​േൻറതായ സ്വഭാവവൈചിത്രങ്ങൾ നിറഞ്ഞയാളാണ്​ കനിയൻ പൂങ്കുന്ദ്രൻ. തനിക്കുമുന്നിലെത്തുന്ന കേസുകളിൽ ത​​െൻറ മനസ്സിനിഷ്​ടപ്പെടുന്ന കേസുകൾ മാത്രം അന്വേഷിക്കുന്ന ഡിറ്റക്​ടീവാണ്​ അയാൾ. ലക്ഷങ്ങൾ വാഗ്​ദാനം ചെയ്യുന്ന കേസുകൾ വരെ മുഖവിലക്കെടുക്കാതിരിക്കുന്ന നായകൻ ഒരു ദിവസം തൻറെ വളർത്തുനായയുടെ ഘാതകരെ പിടികൂടണമെന്ന  പരാതിയുമായി എത്തുന്ന കൊച്ചു ബാല​​െൻറ കേസ്​ ഏറ്റെടുക്കുന്നു. വെടിയേറ്റ്​ മരിച്ച നായയുടെ ഘാതകരിലേക്കുള്ള അന്വേഷണം ഏറെ സങ്കീർണ്ണതകൾ നിറഞ്ഞതാണെന്ന്​ നായകൻ മനസ്സിലാക്കുന്നു. നായയുടെ ഘാതക​ർക്കുവേണ്ടിയുള്ള അന്വേഷണം സമാന്തരമവയി മുമ്പ്​നടന്ന കൊലപാതകങ്ങളിലേക്കും എത്തുന്നു.  കൊലപാതകിയിലേക്കുള്ള വഴിയിലെ ഒാരോ സൂചകങ്ങൾക്കും സൂക്ഷമ വിവരണങ്ങൾ നൽകാൻ സംവിധായകനായിട്ടുണ്ട്​. പല സമയങ്ങളിലും സൈക്കോ ത്രില്ലറിൻറെ സ്വഭാവത്തിലൂടെയാണ് ചിത്രം മുന്നോട്ടു പോകുന്നത്. മറ്റു മിഷ്കിൻ ചിത്രങ്ങളെ  പോലെ കഥയോടൊപ്പം ഒഴുകി നീങ്ങുന്ന പശ്ചാത്തല സംഗീതം ത്രില്ലറിന് കൂടുതൽ ഹരം പകരുന്നുണ്ട്.

thuparivalan1

തുടർ പരാജയങ്ങളുടെ ആഴങ്ങളിൽ നിന്നുള്ള വിശാലി​​െൻറ തിരിച്ചുവരവാണ്​ ചിത്രം. സിനിമയുടെ ഭൂരിഭാഗം സമയങ്ങളിലും കഥാപാത്രം ആവശ്യപ്പെടുന്ന വികാര തീവ്രത നൽകാൻ വിശാലിനായി​. വൈകാരിത നിറഞ്ഞ ഏതാനും സീനുകളിൽ സാഹചര്യം ആവശ്യപ്പെടുന്ന പ്രകടനം പുറത്തെടുക്കാൻ വിശാലിനായില്ലെന്ന കാര്യം എടുത്തു പറയേണ്ടതുണ്ട്. ഷെർലക്​ഹോംസിലെ വാട്​സണെ അനുസ്​മരിപ്പിക്കുന്ന മനോഹർ എന്ന കഥാപാത്രത്തെ പ്രസന്ന മികച്ചരീതിയിൽ തന്നെ അവതരിപ്പിച്ചിരിക്കുന്നു. ചിത്രത്തിലെ പ്രധാന വില്ലൻ വേഷം അവതരിപ്പിച്ച വിനയ്​റായ്​ സംവിധായകൻറെ ഇച്ചക്കനുസരിച്ചുള്ള പ്രകടനം തന്നെയാണ്​ പുറത്തെടു ത്തിട്ടുള്ളത്​.  ഘനഗംഭീര ശബ്ദത്തോടുകൂടിയുള്ള സൗമ്യമുഖമുള്ള വിനയ്​റായുടെ വില്ലൻ കഥാപാത്രം പ്രേക്ഷകമനസ്സുകളിൽ ഏറെക്കാലം തങ്ങിനിൽക്കും. നായിക വേഷത്തി​ലെത്തിയ അനു ഇമ്മാനുവൽ, നെഗറ്റീവ്​റോളിലെത്തിയ ആൻഡ്രിയ, ചെറിയ വേഷത്തിലാണെങ്കിലും മികച്ചപ്രകടനം നടത്തിയ സിമ്രാൻ, ഭാഗ്യരാജ്​ തുടങ്ങിയവരും കൈയ്യടി അർഹിക്കുന്നു.  

 മികച്ച ഛായാഗ്രഹണം ആണ്​ തുപ്പരിവാല​​െൻറ പ്രധാന ആകർഷണീയത. മിഷ്​കി​​െൻറ കൈയ്യൊപ്പ്​ പതിഞ്ഞ പല സീനുകളും ചിത്രത്തിലുണ്ട്​. ഗാനങ്ങൾ അരങ്ങ്​തകർക്കാറുള്ള തമിഴ്​സിനിമകളിൽ നിന്നും വിഭിന്നമായി ഗാനങ്ങൾ ഇല്ലാതെയാണ്​ മിഷ്​കിൻ  ‘തുപ്പരിവാലൻ പുറത്തിറക്കിയിരിക്കുന്നത്​. മിഷ്​കിൻ തന്നെ ആലപിച്ച തുപ്പറിവാലൻ എന്ന ഗാനം ഭാഗികമായി ചിത്രത്തിലുണ്ട്​.  കണ്ണഞ്ചിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളാണ്​ ചിത്രത്തി​​െൻറ പ്രധാന  സവിശേഷത. തമിഴ്​ സിനിമയിലെ എക്കാ​ലത്തേയും മികച്ച ആക്ഷൻ രംഗങ്ങളുടെ കൂട്ടത്തിലായിരിക്കും തുപ്പറിവാലനിലെ മൂന്ന്​ ആക്ഷനുകളും. മൗത്ത്​ ഒാർഗൻ വെച്ചുള്ള ആദ്യത്തെ ​ഫൈറ്റ്​,ഹോട്ടലിൽ നിന്നുള്ള സംഘട്ടനം, വിയറ്റ്​നാമിൽ ചിത്രീകരിച്ച ക്​ളൈമാക്​സ്​ സംഘട്ടനം​ എന്നിവയെല്ലാം ഉദ്വേഗജനകവും കൗതുകമുണർത്തുന്നതുമായിരുന്നു. ആക്ഷൻരംഗങ്ങളിൽ തകർപ്പൻ പ്രകടനമാണ്​ വിശാൽ പുറത്തെടുത്തിരിക്കുന്നത്​. ക്രൈം തില്ലറുകളും ഡിറ്റക്​ടീവ്​ ചിത്രങ്ങളും ഇഷ്​ടപ്പെടുന്നവർക്ക്​ മികച്ച അനുഭവം തന്നെയാണ്​  159.42 മിനുട്ടിൽ തുപ്പരിവാലൻ സമ്മാനിക്കുന്നത്​.​ പ്രതീക്ഷ​കളോടെത്തന്നെ തുപ്പരിവാലന്​ ടിക്കറ്റെടുക്കാവുന്നതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:reviewmoviesmalayalam newsTamil MovieThupparivalan
News Summary - Thuparivalan movie review-Moviews
Next Story