Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightReviewschevron_rightപൊലീസിനെ വട്ടംകറക്കിയ...

പൊലീസിനെ വട്ടംകറക്കിയ കള്ളന്‍റെ കഥ

text_fields
bookmark_border
പൊലീസിനെ വട്ടംകറക്കിയ കള്ളന്‍റെ കഥ
cancel

കള്ളന്മാരുടെ പിന്നാലെ മുമ്പും മലയാള സിനിമ നെ​േട്ടാട്ടമോടിയിട്ടുണ്ട്​. പക്ഷേ, ഇത്രമേൽ സ്വാഭാവികമായി ഒാടാൻ ഇതിനു മുമ്പ്​ ഒരവസരം ഒത്തുവന്നിട്ടുണ്ടോ എന്ന്​ സംശയം... ആദ്യ ഷോ... അതാണ്​ ഒരു സിനിമയുടെ ഭാവി തീരുമാനിക്കുന്നതെങ്കിൽ, വരുന്ന ദിവസങ്ങളിൽ തൊണ്ടി മുതൽ തേടി സിനിമ പ്രേമികൾ ഇൗ ദൃക്​സാക്ഷിക്കും കള്ളനും പിന്നാലെയായിരിക്കും.

മലയാള സിനിമയിലെ ക്ലീഷെ സഞ്ചാരങ്ങൾക്കുമേൽ വെട്ടിത്തിരുത്തലുകൾ വരുത്തിയ സിനിമയായിരുന്നു ‘മഹേഷി​​​​​​െൻറ പ്രതികാരം’. മികച്ച തിരക്കഥക്ക്​ ദേശീയ പുരസ്​കാരം വരെ ലഭിച്ച മഹേഷിന്​ ശേഷം ദിലീഷ്​ പോത്തനും ശ്യാം പുഷ്​കരനും ഫഹദ്​ ഫാസിലും സംഘവും ഒത്തുചേരു​േമ്പാൾ വമ്പൻ പ്രതീക്ഷ​കളോ​െടയാണ്​ പ്രേക്ഷകൻ തിയറ്ററിൽ എത്തുക. ആ പ്രതീക്ഷ അസ്​ഥാനത്താവാതെ രണ്ടേകാൽ മണിക്കൂർ രസച്ചരട്​ പൊട്ടാതെ തിയറ്ററിൽ പിടിച്ചിരുത്താൻ കഴിഞ്ഞിരിക്കുന്നു എന്നത്​ ‘തൊണ്ടിമുതലും ദൃക്​സാക്ഷിയും’ എന്ന സിനിമയുടെ വിജയം.

സ്വഭാവികതയുടെ തീവ്രത

ഫഹദ്​ ഫാസിൽ, സുരാജ്​ വെഞ്ഞാറമൂട്​, അലൻസിയർ ലെയ്​ ലോപ്പസ്​... കഴിഞ്ഞു താരങ്ങൾ. ബാക്കിയുള്ളവരെല്ലാം ഇതുവരെ സിനിമയുടെ ചുറ്റുവട്ടങ്ങളിൽ നമ്മൾ കണ്ടുപരിചയിക്കാത്തവർ. ഒരു സീനിൽ കയറിയ വരുന്നവനു പോലും വ്യക്​തിത്വം നൽകിയ പാത്ര സൃഷ്​ടിയായിരുന്നു മ​േഹഷി​​​​​​െൻറ പ്രതികാരത്തിൽ. ആ ഒരു താരതമ്യം ഒഴികെ ഇൗ കള്ള​​​​​​െൻറ കഥയെ മഹേഷി​​​​​​െൻറ പ്രതികാരവുമായി താരതമ്യപ്പെടുത്തുന്നതിൽ യാതൊരു അർഥവുമില്ല.

ഒറ്റവാക്കിൽ പറഞ്ഞു തീർക്കാവുന്ന ഒരു നേർത്ത കഥാതന്തുവിനെ രണ്ടേകാൽ മണിക്കൂറി​​​​​​​െൻറ സിനിമയുടെ വിശാലമായ കാൻവാസിലേക്ക്​ മുഷിപ്പില്ലാതെ അവതരിപ്പിച്ചിരിക്കുന്നു. ഒരു ബസ്​ യാത്രയിൽ നായികയുടെ കഴുത്തിൽ കിടന്ന രണ്ട​ു പവ​​​​​​െൻറ മാല അപഹരിക്കുന്ന കള്ളൻ അത്​ വിഴുങ്ങുകയും അത്​ വീണ്ടെടുക്കാൻ കള്ള​ൻ വയറൊഴിയുന്നതും കാത്തിരിക്കുന്ന പൊലീസ്​ സ്​റ്റേഷനും. ഇത്രയുമേ കഥയായി പറയാനുള്ളു. ആ മാലയ്​ക്ക്​ എന്തു സംഭവിക്കുന്നു എന്ന സസ്​പെൻസിലാണ്​ കഥയുടെ പിരി മുറുകുന്നത്​.

ആലപ്പുഴ ജില്ലയിലെ ചേർത്തലക്കടുത്ത്​ ജങ്കാറിനെ ആശ്രയിച്ച്​ ദിനചര്യകൾ ക്രമപ്പെടുത്തുന്ന തവണക്കടവിൽ നിന്ന്​ ആ ഭൂമിശാസ്​ത്രവുമായി യാതൊരു ബന്ധവുമില്ലാത്ത കാസർകോട്​ ജില്ലയിലെ ഷേണി പൊലീസ്​ സ്​റ്റേഷനിലേക്ക്​ കഥയെ മാറ്റിപ്പണിയുന്നു. ഫഹദ്​ ഫാസിലി​​​​​​െൻറ കള്ളനും സുരാജ്​ വെഞ്ഞാറമൂടി​​​​​​െൻറ നായികയുടെ ഭർത്താവും കട്ടയ്​ക്ക്​ കട്ട നിൽക്കുന്ന ​പ്രകടനം കാഴ്​ചവെച്ചു വിസ്​മയിപ്പിക്കുന്നു.

മികച്ച നടനുള്ള ദേശീയ പുരസ്​കാരം കിട്ടിയ ശേഷം തന്നിലെ നടനെ വേണ്ടവിധം പ്രതിഫലിപ്പിക്കാൻ കഴിഞ്ഞില്ലെന്ന സങ്കടം സുരാജിന്​ കഴുകിക്കളയാൻ ഇൗ ചിത്രത്തിലെ വേഷം സഹായിക്കുന്നു. രണ്ടു പവ​​​​​​െൻറ മാല വിധി നിർണയിക്കുന്ന ഒരു ജീവിതവുമായി കാസർകോഡ്​ ജില്ലയിലേക്ക്​ ഒളി​ച്ചു കടക്കേണ്ടിവന്ന ദമ്പതികളുടെ വേഷം സുരാജും പുതുമുഖ നടി നിമിഷ സജയും ഗംഭീരമാക്കിയിരിക്കുന്നു. ഹാസ്യ നടനെന്ന ബാധ്യതയെ സമർഥമായി സുരാജ്​ കുടഞ്ഞെറിയുന്നു.

മഹേഷി​​​​​​െൻറ പ്രതികാരത്തെക്കാൾ സ്വാഭാവികമായിരിക്കും ത​​​​​​െൻറ രണ്ടാം ചിത്രമെന്ന്​ ദിലീഷ്​ പോത്തൻ അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. ഇൗചിത്രത്തിലെ ഒാരോ സീനും അത്​ വ്യക്​തമാക്കുന്നു. ഒരു പൊലീസ്​ സ്​​​റ്റേഷനകത്തെ ചലനങ്ങളുടെ സ്വാഭാവികതയായിരുന്നു ‘ആക്ഷൻ ഹീറോ ബിജു’വി​​​​​​െൻറ ഹൈലൈറ്റ്​. ഷേണി ​പൊലീസ്​ സ്​റ്റേഷനിലെ ഒാരോ സീനും അത്യന്തം സ്വാഭാവികമായി ഇൗ ചിത്രത്തിൽ മിഴിവോടെ പകർത്തുന്നുണ്ട്​.

എന്തൊരു നടനാണീ ഫഹദ്​ ഫാസിൽ...!!

മുന്നിൽ ക്യാമറയുണ്ടെന്ന വീണ്ടുവിചാരമില്ലാതെ ഒാരോ കഥാപാത്രങ്ങളും പെരുമാറുന്ന സിനിമയിൽ പക്ഷേ, കൈയടി ഫഹദ്​ ഫാസിലിനു തന്നെയാണ്​. തഴക്കം വന്ന കള്ള​​​​​​െൻറ ഭാവവും ചേഷ്​ടകളും എവി​െടയോ കണ്ടത്​ പകർത്തുകയാണെന്ന തോന്നലല്ല. ആ കള്ളനെ ഫഹദ്​ ഉള്ളിൽനിന്ന്​ പുറത്തെടുക്കുകയാണ്​. നടന്​ ബാധ്യതയാകുന്ന മാനറിസങ്ങളെ എത്ര സമർഥമായാണ്​ അയാൾ മറികടക്കുന്നത്​. ​ക്ലോസപ്പ്​ ഫ്രെയിമിൽ പ്രേക്ഷക​​​​​​െൻറ നെഞ്ഞത്തേക്ക്​ കയറിവന്ന്​ കണ്ണുരുട്ടുന്നതല്ല അഭിനയമെന്നും ശരീരഭാഷയാണ്​ നട​​​​​​െൻറ ഏറ്റവും വലിയ കരുത്തുമെന്നും ഒരിക്കൽ കൂടി ഫഹദ്​ തെളിയിക്കുന്നു. ക്യാമറക്ക്​ അഭിമുഖമല്ലാതെ നിൽക്ക​ു​േമ്പാഴും അയാളുടെ ശരീരം അഭിനയത്തിൽ തുടർന്നുകൊണ്ടേയിരിക്കും.

എങ്ങനെയാണ്​ കഴുത്തിൽ കിടക്കുന്ന മാല, ആളറിയാതെ അടിച്ചുമാറ്റുന്നതെന്ന്​ സ്​റ്റേഷനിൽ തനിക്കൊപ്പമുള്ളയാളോട്​ ഫഹദ്​ വിശദമാക്കുന്ന ഒറ്റ സീൻ. അതുമതി അയാൾ കഥാപാത്രത്തെ എത്രമാത്രം തന്നിലേക്ക്​ ചേർത്തുവെക്കുന്നു എന്ന്​ തിരിച്ചറിയാൻ. വയറ്റിൽ കിടക്കുന്ന രണ്ടു പവ​​​​​​െൻറ മാലയ്​ക്കു പിന്നാലെ ഒര​ു പോലീസ്​ സ്​റ്റേഷനിലെ മുഴുവൻ പൊലീസുകാരെയും നാട്ടുകാരെയും വട്ടം കറക്കുന്ന കള്ളനായി ഫഹദ്​ വിസ്​മയിപ്പിക്കുന്നു.

കഥയുടെ കൈയടക്കം

കള്ള​​​​​​െൻറയും പരാതിക്കാര​​​​​​െൻറയും പേര്​ ഒന്നു തന്നെയാവുകയും ഒര​ു ഘട്ടത്തിൽ പൊലീസുകാർക്കുപോലും പ്രതി നിരപരാധിയാണോ എന്ന്​ സംശയം ജനിപ്പിക്കുകയും ചെയ്യുന്ന കഥയാണ്​ സിനിമയു​െട താരം. മാധ്യമപ്രവർത്തകനായ സജീവ്​ പാഴൂരി​​​​​​െൻറതാണ്​ തിരക്കഥ. മലയാള സിനിമക്ക്​ അപരിചിതമായ ക്രിയേറ്റീവ്​ ഡയറക്​ടർ എന്ന സ്​ഥാനത്ത്​ ശ്യാം പുഷ്​കരനുമുണ്ട്​.

ഒരേസമയം മോഷ്​ടാവി​​​​​​െൻറയും മോഷണത്തിന്​ ഇരയായവരൂടെയും മനോനിലകളെ ഇരുവശ​ത്തേക്കും ചായാതെയും ചരിയാതെയും അവതരിപ്പിക്കുന്ന സമാർഥ്യം പ്രത്യേകം പറയേണ്ടതാണ്​.

ആഴത്തിലമർന്ന ഹാസ്യം

മഹേഷി​​​​​​െൻറ പ്രതികാരത്തിൽ ഒാരോ സീനിലും അമർത്തിപ്പിടിച്ച ഹാസ്യത്തി​​​​​​െൻറ സാന്നിധ്യമുണ്ടായിരുന്നു. എന്നാൽ, അതിനെക്കാൾ ആഴത്തിലമർത്തിയ ഹാസ്യത്തി​​​​​​െൻറ ട്രാക്കിലൂടെയാണ്​ സിനിമ സഞ്ചരിക്കുന്നത്​. പൊലീസ്​ സംവിധാനത്തി​​​​​​െൻറയ​ും പ്രതികളെ കണ്ടെത്തുന്നതിലും കുറ്റം സമ്മതിപ്പിക്കുന്നതിലുമൊക്കെ നിലവിലുള്ള രീതികളെയും അതിസൂക്ഷ്​മമായി വിമർശനത്തിന്​ വിധേയമാക്കുന്നുമുണ്ട്​ ‘തൊണ്ടിമുതൽ...’

കഥപറയുന്ന ക്യാമറ കഥ പ്രേക്ഷകരിലേക്ക്​ എത്തിക്കുന്ന മാധ്യമമായ ക്യാമറാമ​​​​​​െൻറ കണ്ണാണ്​ ഇൗ ചിത്രത്തി​​​​​​െൻറ മ​റ്റൊരു ഹൈലൈറ്റ്​. ഇന്ത്യയിലെതന്നെ മികച്ച ക്യാമറാമാൻമാരിൽ ഒരാള​ും മികച്ച സിനിമ സംവിധായകനെന്ന നിലയിൽ മേൽവിലാസവുമുറപ്പിച്ച രാജീവ്​ രവി സിനിമ ആവശ്യപ്പെടുന്ന വിധത്തിൽ ക്യാമറ ചലിപ്പിക്കുന്നു. സംവിധായകൻ എന്ന ഏകാധിപതിയിൽനിന്ന്​ മാറി സിനിമ കൂട്ടുത്തരവാദിത്തത്തോടെ വിജയത്തിലെത്തിക്കുന്ന മലയാള സിനിമയുടെ സമീപകാല അനുഭവങ്ങളിൽ ഒന്നുകൂടിയാണ്​ തൊണ്ടിമുതലും ദൃക്​സാക്ഷിയും.

റഫീഖ്​ അഹമ്മദും ബിജിബാലുമാണ്​ പാട്ടുകൾ ഒരുക്കിയിരിക്കുന്നതെങ്കിലും ഒാർമയിൽ തങ്ങിനിൽക്കുന്നില്ല എന്നു പറയാതെ വയ്യ. തീർച്ചയായും മുഷിപ്പും നഷ്​ടവുമില്ലാതെ കണ്ടിരിക്കാം ഇൗ ചിത്രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Suraj Venjaramooduthondimuthalum driksakshiyummalayalam movie reviewfahad fazilnew release
News Summary - thondimuthalum driksakshiyum review
Next Story