Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightReviewschevron_rightകോടി സ്വപ്​നങ്ങളിലെ...

കോടി സ്വപ്​നങ്ങളിലെ ക്രിക്കറ്റ്​ ദൈവം

text_fields
bookmark_border
കോടി സ്വപ്​നങ്ങളിലെ ക്രിക്കറ്റ്​ ദൈവം
cancel

​ക്രീസിലെ ദൈവത്തിന്​ പകരക്കാരനില്ല, അതിനാലാവാം സചിന്‍റെ ജീവിത കഥ പറയുന്ന 'സചിൻ എ ബില്യൺ ഡ്രീംസ്' എന്ന ചിത്രത്തിന് സംവിധായകൻ ജെയിംസ്​ എർസ്​കിൻ മറ്റൊരു താരത്തെ തേടാതിരുന്നത്​. ഹൃദയം കൊണ്ട്​ കാണേണ്ട സിനിമയാണിത്​. സചിൻ എന്ന ക്രിക്കറ്റ് ഇതിഹാസത്തി​​െൻറ ജീവിതത്തിലെ ചെറുതും വലുതുമായ സംഭവങ്ങൾ വികാര തീവ്രത അണയാതെ വെള്ളിത്തിരയിലെത്തിക്കാനായി എന്നത് പ്രശംസനീയമാണ്. സചിൻ തന്നെ ത​​െൻറ ജീവിതം പറയുന്ന ആഖ്യാനമാണ്​  ജെയിംസ്​ എർസ്​കിൻ സ്വീകരിച്ചിരിക്കുന്നത്​.

ഡോക്യുഫിക്​ഷൻ രീതിയിലാണ്​ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്​.  ബാല്യകാലത്തിൽ നിന്ന്​ സിനിമ തുടങ്ങുന്നു. മധ്യവർഗ കുടുംബത്തിൽ ജനിച്ച സചിൻ എന്ന ബാലനെ ലോകമറിയുന്ന ക്രിക്കറ്ററാക്കിയതിൽ ചില വ്യക്​തികൾക്ക്​ നിർണായക പങ്കുണ്ട്​. ഇവരിലൂടെയാണ്​ ചിത്രം കഥ പറഞ്ഞു തുടങ്ങുന്നത്​. സചിൻ എന്ന താരത്തി​​െൻറ ഉയർച്ചകളിലൂടെയും താഴ്​ചകളിലൂടെയും സിനിമ സഞ്ചരിക്കുന്നു. വെസ്​റ്റ്​ ഇൻഡീസിനെതിരായ അവസാന മൽസരത്തിന്​ ശേഷം ആ ഇതിഹാസം ക്രിക്കറ്റിനോട്​ വിട പറയുന്നതുവരെയുള്ള മുഹൂർത്തങ്ങൾ ​തിരശ്ശീലയിൽ നിറയുന്നു​. അതിൽ ഇതുവരെ കാണാ​ത്ത കുടുംബ മൂഹുർത്തങ്ങളുണ്ട്​. കളിക്കുമപ്പുറം ഡ്രെസിങ്​ റൂമിലെ സംഭവങ്ങളുണ്ട്​. മുൻ ഇന്ത്യൻ നായകൻ അസ്​ഹറുദ്ദീനുമായുണ്ടായ ചെറിയ ഇൗഗോകളുണ്ട്​. ഇത്തരത്തിൽ സചി​​െൻറ കളിജീവിതവും അതിന്​ പുറത്തുള്ള ജീവിതവും മനോഹരമായി സിനിമയിൽ അവതരിപ്പിക്കുന്നു. 

സചിന്‍റെ ജീവിതം ഇന്ത്യയുടെ ക്രിക്കറ്റ്​ ചരിത്രം കൂടിയാണ്. 24 വർഷത്തെ ആ കളി ജീവിതത്തിനിടിയിൽ രാജ്യത്ത്​ നിരവധി മാറ്റങ്ങളുണ്ടായിട്ടുണ്ട്​. അതുപോലും സൂക്ഷ്​മമായി  ചിത്രത്തിൽ അടയാളപ്പെടുത്തുന്നു. 1999 ലോകകപ്പിന്​ മുന്നോടിയായാണ്​ ‘ക്രിക്കറ്റ്​ ഞങ്ങളുടെ മതവും സചിൻ ഞങ്ങളുടെ ദൈവവുമെന്ന’ (Cricket is our religion and Sachin is our God)  മുദ്രാവാക്യം രാജ്യത്തിലുയർന്നു കേട്ടത്​. ഒരു ക്രിക്കറ്റ് കളിക്കാരൻ എങ്ങിനെ കോടിക്കണക്കിന് ആരാധകരുടെ ദൈവമായി മാറി എന്നതിനുള്ള ഉത്തരവും ചിത്രം നൽകും.

ഇൗഡൻ ഗാർഡൻസിലോ, വാംഖഡേ സ്​റ്റേഡിയത്തിനുള്ളിലോ ഇരുന്ന്​ സചിന്‍റെ കളി കാണുന്ന പ്രതീതിയിയാണ്​ തിയറ്ററിലിരിക്കു​േമ്പാൾ പ്രേക്ഷകർക്ക്​ അനുഭവപ്പെടുന്നത്​.  കളിയുടെ പിരിമുറക്കത്തിനിടയിൽ ഏതോ മത്സരത്തിലെ മൈതാനപ്പടവിലിരിക്കുന്നവരെ പോലെ നമ്മളും ആർത്തുവിളിക്കും. വിങ്ങിവിങ്ങി കരയും.   പിതാവി​​െൻറ മരണത്തിന്​ ശേഷം ആഴ്​ചകൾ കഴിയും മുമ്പ്​ ലോകകപ്പ്​ കളിക്കാൻ പോകുന്ന സചിൻ,  2003ലെ ലോകകപ്പ്​ ഫൈനലിലെ തോൽവിക്ക്​ ശേഷം മാൻ ഒാഫ്​ ദ സീരിസ്​ പുരസ്​കാരം വാങ്ങാൻ തലതാഴ്​ത്തി പോകുന്നത് എന്നീ  രംഗങ്ങളെ​ല്ലാം ഒരു നിമിഷമെങ്കിലും തിയറ്ററിനുള്ളിൽ നിശബ്​ദത കൊണ്ടു വരുന്നു. 

സചിൻ എന്ന വികാരത്തെ നെ​ഞ്ചിലേറ്റുന്ന എല്ലാവരും നിർബന്ധമായും കണ്ടിരിക്കേണ്ട സിനിമയാണ്​ ‘സച്ചിൻ എ ബില്യൺ ഡ്രീംസ്’​. എ.ആർ റഹ്​മാൻ എന്ന ലോകോത്തര സംഗീതജ്ഞന്​ ബില്യൺ ഡ്രീംസിലെ സംഗീതം ഒരു വെല്ലുവിളിയല്ല. അതിനാൽ തന്നെ സിനിമയോടൊപ്പം പ്രേക്ഷകരോടൊപ്പം ഒഴുക്കായി ചിത്രത്തിലെ സംഗീതം സഞ്ചരിക്കുന്നു. 

ചിത്രം കാണുന്ന ഒാരോരുത്തരും ജെയിംസ്​ എർസ്​കിൻ എന്ന സംവിധായകന്​ മനസിൽ നന്ദി പറയാതെ തിയേറ്റർ വിട്ടു പോകില്ല. അത്രമേൽ ഹൃദ്യവും മനോഹരവുമായി ക്രിക്കറ്റ് ഇതിഹാസത്തെ അദ്ദേഹം വരച്ചു വെച്ചിരിക്കുന്നു. വെറുതെ പറഞ്ഞു പോകുകയല്ല, ഒാരോരുത്തരും നെഞ്ചിടിപ്പോട്​ കൂടി മുമ്പ് കണ്ട സചിൻ ഇന്നിങ്​സുകൾ അതേ വൈകാരിക തീവ്രതയോടെ സിനിമയിൽ കാണിക്കുന്നു. 10ാം നമ്പർ ജേഴ്​സിയിൽ ദൈവം ഒരിക്കൽ കൂടി ബാറ്റ്​ ചെയ്യാൻ ഇറങ്ങുന്നത്​ സ്വപ്നം കണ്ടാവും ഒാരോരുത്തരും സിനിമ കണ്ടിറങ്ങുക. എന്തായാലും കൈയടിക്കാം. ജെയിംസ്​ എർസ്​കിന്​ സചിനായി ഇതിഹാസ സമാനമായ സിനിമയൊരുക്കിയതിന്​...

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sachin tendulkarSachin A Billion DreamsSachin - A Billion Dreams
News Summary - Sachin - A Billion Dreams movie review
Next Story