HOME FILM NEWS PREVIEWS REVIEWS STAR TALK SPECIALS ENTERTAINMENT PHOTOS VIDEOS

തലൈവ വന്നു, തമിഴ്നാട്ടിലൊഴികെ...

തലൈവ വന്നു, തമിഴ്നാട്ടിലൊഴികെ...
വിജയ് നായകനാകുന്ന ’തലൈവ’ പ്രദര്‍ശിപ്പിക്കാന്‍ തിയറ്ററുകള്‍ തയാറാകാത്തതിനത്തെുടര്‍ന്ന് തമിഴ് നാട്ടില്‍ മാത്രം ചിത്രത്തിന്‍്റെ റിലീസ് മുടങ്ങി. അതേസമയം, ചിത്രം റിലീസായ കേരളം, കര്‍ണാടക, ആന്ധ്രാ, ഗള്‍ഫ് രാജ്യങ്ങള്‍, യു.എസ്, യു.കെ തുടങ്ങിയ സ്ഥലങ്ങളില്‍ വന്‍ സ്വീകരണമാണ് ലഭിക്കുന്നത്.
ചിത്രത്തിലെ രാഷ്ട്രീയ പരാമര്‍ശങ്ങള്‍ സംഘര്‍ഷ സാധ്യതക്ക് കാരണമാകുമെന്ന് ഭീഷണിയുള്ളതിനത്തെുടര്‍ന്ന് മൂന്ന് ദിവസം മുമ്പ് തന്നെ തിയറ്റര്‍ ഉടമകള്‍ റിസര്‍വേഷന്‍ നിര്‍ത്തിയിരുന്നു. തുടര്‍ന്ന് സംവിധായകനും നിര്‍മാതാക്കളും വിതരണക്കാരും നിരവധി ചര്‍ച്ചകള്‍ നടത്തി സിനിമ റിലീസ് ചെയ്യാന്‍ ശ്രമിച്ചിരുന്നു. അവസാനനിമിഷം വരെയും ചിത്രം റിലീസ് ചെയ്യാന്‍ കഴിയുമെന്നായിരുന്നു പ്രതീക്ഷയും. എന്നാല്‍, തിയറ്ററുകള്‍ക്ക് ബോംബ് ഭീഷണി ഉള്‍പെടെ വന്നതിനാല്‍ പ്രദര്‍ശിപ്പിക്കേണ്ടെന്ന് ഉടമകളുടെ സംഘടന തീരുമാനിക്കുകയായിരുന്നു.
വെള്ളിയാഴ്ച വൈകിട്ടും പ്രശ്നപരിഹാരത്തിന് ശ്രമിച്ചുവരികയാണ്.
എ.എല്‍. വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അമലപോള്‍, സത്യരാജ് തുടങ്ങിയവരാണ് മുഖ്യവേഷങ്ങള്‍ അവതരിപ്പിക്കുന്നത്.