Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightകശ്മീരിന്‍റെ ശരീരമാണ്...

കശ്മീരിന്‍റെ ശരീരമാണ് ആ ചീനാർ മരങ്ങൾ...

text_fields
bookmark_border
കശ്മീരിന്‍റെ ശരീരമാണ് ആ ചീനാർ മരങ്ങൾ...
cancel

കലാപങ്ങൾക്ക് ബദൽ കലയാണെന്ന് ചൂണ്ടിക്കാട്ടുന്ന ഡോക്യുമെന്‍ററിയാണ് ഫാസിൽ എൻ.സിയും ഷോൺ സെബാസ്റ്റ്യനും ചേർന്ന് ഒരുക്കിയ ‘ഇൻ ദി ഷേഡ് ഓഫ് ഫാളൻ ചീനാർ’. വയലൻസി​ന്‍റെ അതിപ്രസരമില്ലാതെ ആരെയും കുറ്റപ്പെടുത്താതെ ഭീതിദമായ, വേദനാജനകമായ കശ്മീർ യുവതയുടെ ഉള്ളിലെ നീറ്റലാണ് ഈ ചിത്രം പകർന്നു തരുന്നത്. ചിത്രം നിരോധിക്കുകയല്ല ഇന്ത്യൻ മുഴുവൻ പ്രദർശിപ്പിക്കുകയാണ് വേണ്ടതെന്ന് ഡോക്യുമെന്‍ററി കണ്ടാൽ മനസിലാകും.  കശ്മീർ സർവകലാശാലയിലെ വിദ്യാർത്ഥികൾ ചേർന്ന് പുറത്തിറക്കിയ ഈ ചിത്രം അവരുടെ സ്വപ്ന നഷ്​ടങ്ങളുടെ സംഗീതവും വാക്ക് നഷ്​ടപ്പെട്ടവരുടെ പോരാട്ടവുമാണ്. 

ജാസും, റോക്ക് ആൻറ്​ റോളും, റാപും, കശ്മീരി​ന്‍റെ തനത് ചക്കർ സംഗീതവും ഇഴചേർത്ത, ആദിമധ്യാന്തം സംഗീതത്തി​​​​​െൻറ വിമോചന സാധ്യതകളുടെ ദൃശ്യഖണ്ഡമാണ്. ഹിംസക്ക്​ പകരം ഹിംസയല്ല, കണ്ണീരില്ല, മുഷ്ടി ചുരുട്ടിയുള്ള പ്രതിഷേധ പ്രകടനമില്ല, അലമുറയിടുന്ന മനുഷ്യരില്ല, എന്നാൽ ആ മണ്ണിലെ പുതുനാമ്പുകളുടെ എല്ലാ നോവും പറയാതെ പറയുന്നുണ്ട്​ ഈ ചിത്രം.

കശ്മീരി​​​​​െൻറ മുഖബിംബമാണ് ചീനാർ മരങ്ങൾ. കാമ്പസിലെ വീണു കിടക്കുന്ന ചീനാർ മരങ്ങൾ പ്രതികരണത്തിന്‍റെ ആത്മ പ്രകാശനത്തിന്‍റെ വെളുത്ത ചുമരായി വിദ്യാർത്ഥികൾ മാറ്റിയിരിക്കുന്നു . 

" Someone like me in the 90s would have picked up a gun. 20yrs later ,I picked up a guitar with the same ideology to ressist."
"Art is an emotional release for me.a lot of  things get accumulated inside.to balanace that, you need art."

ടൈറ്റിൽ തെളിയും മുമ്പ് രണ്ടു ചെറുപ്പക്കാർ നമ്മോട് സംസാരിക്കുന്നത് ഇങ്ങനെയാണ്.  കാശ്മീർ സർവകലാശാലയിലെ ജേർണലിസ്റ്റ് വിദ്യാർത്ഥി ഷഹരിയാർ ആണ് ഈ ഡോക്യുമെന്‍ററിയിലെ പ്രധാന ആഖ്യാതാവ്. ഫോട്ടോഗ്രാഫറും ഫോട്ടോ ജേർണലിസ്റ്റുമാണ് അയാൾ. കഴിഞ്ഞ വർഷം മുതൽ കാശ്മീരിന്‍റെ യഥാർത്ഥ മുഖങ്ങൾ ഷഹരിയാറിന്‍റെ ക്യാമറയും മനസും ഒപ്പിയെടുക്കുന്നു.

2011 മുതൽ കാശ്മീർ ജനതയുടെ പ്രതിഷേധ സമരങ്ങൾ പകർത്തുന്നുണ്ട് ഈ യുവാവ്. നിമിഷ നേരത്തേക്കെങ്കിലും വന്നു പോകുന്ന ആ ദൃശ്യങ്ങൾ ആഭ്യന്തര കലഹത്തിന്‍റെ സൂചനകളുള്ളതാണ്. മുഖം മറച്ച പ്രതിഷേധക്കാർ, അവരെ നേരിടുന്ന സൈന്യം.

കാശ്മീരിന്‍റെ കല, സംഗീതം പ്രകൃതി ഇവയും ഷഹരിയാറിന്‍റെ നിശ്ചല ദൃശ്യങ്ങളിലൂടെ തെളിയുന്നു. കാമ്പസിലെ ചീനാർ മരം കലയുടെ തണലാവുന്ന ദൃശ്യങ്ങളും കാണിക്കുന്നുണ്ട്.  

"conflict is a perfect place for art to thrive.art for the heck of srt is one thing.art for personal healing is something else" എന്നാണ് ഗിറ്റാറിസ്റ്റും ഗായകനുമായ അലി സൈഫുദ്ദീൻ എന്ന ചെറുപ്പക്കാരന്റെ വാക്കുകൾ
"The time has gone to set off the bombs
So pickup your guns
Beat the drum
Whatever holds you back
F*ck it and come
And if music is the way
Sing and strum
Pull your lungs out
The crimes and violence
The war outside and
The war inside us
Anger is our voice
Rage drive us
And we can't be controlled
And there is beast inside us"

എന്ന് റാപ് ഗായകൻ മോസം പാടുന്നു

പ്രതിഷേധം പാട്ടായി പൊട്ടിയൊഴുകുന്നു.  അയാൾ തുടർന്നു പറയുന്നത് 
"If I want to talk about politically charged things,if I want to talk about the government,
If I want to talk about oppression,how people are subjugated,anything that is emotionally charged up,I think rap is a perfect genre to do justice to that.
I can say that I have been affected to the extent that I can write a song about it anf put my rage in that song.till now all that anger was buried. it was buried deep within "

മറ്റൊരു പാട്ടുകാരൻ, ചെറുപ്പക്കാരൻ ഒവൈസ് അഹമദ്
പറയുന്നു

''The brutality,the custodial missing,the rapes,we have witnessed a lot of stories.and we have witnessed all these at a very tender age.that have made us a little more sensitive.and may be that has nade us drift towatds the aesthetics,the art more.

തുടക്കം മുതൽ ഒടുക്കം വരെ കാമറ കൈയ്യിലേന്തി ചിത്രീകരിച്ചതു പോലെ ചലനാത്മകമാണ്  ഈ ചിത്രം. സംഗീതം കൊണ്ട്  ഒരോ രംഗവും കോർത്തിണക്കിയിരിക്കുന്നു. പാട്ടുകളുടെ താളം ക്രമത്തിനനുസരിച്ച് ഒഴുക്കോടെ, അതേ സമയം വൈകാരിക തീക്ഷണത ഒട്ടും കുറയാതെ വിവരിക്കുന്നുവെന്നത് ശ്രദ്ധേയമാണ്. മലയാള സിനിമയിലെ പുതു തലമുറയിലെ ശ്രദ്ധേയനായ എഡിറ്റർ അപ്പു.എൻ.ഭട്ടതിരിയുടെ കരവിരുതിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. 

വീണുപോയ ചീനാർ മരം കാശ്മീരിന്‍റെ ശരീരമാണ്. ചീനാർ മരത്തെ കുറിച്ച് മുഹമ്മദ് ഇഖ്ബാൽ എഴുതിയ വരികൾ കൂടി ഓർക്കാം. 

"ജിസ് ഖാക് കെ സമീർ മേ ഹെ ആദിഷ് ഇ ചിനാർ,
മംകിൻ നഹി കി സർദ് ഹോ വോ ഖാക് ഇ അർജുമന്ദ് "

The dust that carrieട in its conscience the fire of Chinar,
it is impossible for that celestial dust to cool down"

ജീർണിക്കാതെ അതിനെ അർത്ഥപൂർണമാക്കുന്ന ഈ വിദ്യാർത്ഥികൾക്ക് ഒപ്പം നില്ക്കുകയല്ലേ വേണ്ടത്.? 
സത്യത്തെ ആരാണ് ഭയക്കുന്നത്.? 
സെൻസർ ബോർഡിന്റെ കടുത്ത കലാ വിരോധത്തോട് തികഞ്ഞ പുച്ഛം.

ഡോക്യുമെന്‍ററി കാണാം...

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:documentaryIn the Shade of Fallen ChinarBanned Documentary
News Summary - In The Shade Of Fallen Chinar: Review Malayalam
Next Story