Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
എന്‍െറ നോമ്പ്, ആണായും പെണ്ണായും...
cancel
camera_alt?????? ??????

പടിഞ്ഞാറൻ ആകാശക്കോണിൽ പെരുന്നാളിൻ വരവറിയിച്ചുകൊണ്ട് ശവ്വാലമ്പിളി തെളിയുമ്പോൾ മാമന്മാരും മേമമാരും ചേർന്ന് കൈനിറയെ പെരുന്നാൾകോടി സമ്മാനിച്ചിരുന്ന ബാല്യകാലമുണ്ടായിരുന്നു. തറവാട്ടിലെ പെൺകുട്ടികളെല്ലാം ചേർന്ന് പെരുന്നാൾത്തലേന്ന് കൈവെള്ളയിൽ ചന്തത്തിൽ മൈലാഞ്ചിയിടുമ്പോൾ എ​​​െൻറ ഉള്ളിലെ പെൺകുട്ടിയും മൈലാഞ്ചിച്ചോപ്പണിയാൻ ഏറെ കൊതിച്ചിരുന്നു.

ആൺകുട്ടിയായാണ് ജനിച്ചതെങ്കിലും പെണ്ണായി മാറീടാൻ ആഗ്രഹിച്ച ബാല്യം. മൈലാഞ്ചി പോലുള്ള പെൺചാപല്യങ്ങളെല്ലാം അന്നുതൊട്ടേ എന്നിലുണ്ടായിരുന്നു. ഉമ്മ ചെറുപ്പത്തിൽ മരിച്ചതി​​​െൻറ സങ്കടം ഉള്ളിലുണ്ടായിരുന്നെങ്കിലും ബന്ധുക്കളുടെ സ്നേഹം വേദനകളെ മറച്ചു. ആ സ്നേഹത്തെയെല്ലാം പിറകിലുപേക്ഷിച്ച് നാടുവിട്ടതിൽ ഇന്ന് ഞാനേറെ വേദനിക്കുന്നു. 

കോ​യ​മ്പ​ത്തൂ​രി​ലെ എെ​ൻ​റ വീ​ടി​ന​ടു​ത്തു​ള്ള മ​സ്ജി​ദി​ൽ​നി​ന്ന് മ​ഗ്​​രി​ബ് ബാ​ങ്കൊ​ലി​ക​ൾ ഉ​യ​രു​മ്പോ​ൾ ഓ​ർ​മ​ക​ൾ അ​റി​യാ​തെ കോ​ഴി​ക്കോ​ട് താ​മ​ര​ശ്ശേ​രി​യി​ലെ എ​െ​ൻ​റ ത​റ​വാ​ട്ടു​വീ​ട്ടി​ലേ​ക്ക് അ​രി​ച്ചി​റ​ങ്ങും. നി​റ​മു​ള്ള നോ​മ്പു​കാ​ല​മാ​യി​രു​ന്നു ബാ​ല്യ​ത്തി​ൽ. നോ​മ്പി​ന് പു​ല​ർ​ച്ചെ ത​ണു​പ്പ​ത്ത് എ​ഴു​ന്നേ​ൽ​ക്കു​ന്ന​തു​ത​ന്നെ പ്ര​ത്യേ​ക അ​നു​ഭ​വ​മാ​ണ്. പു​ല​ർ​ച്ചെ​യു​ണ്ടാ​ക്കു​ന്ന പ​പ്പാ​യ ഉ​പ്പേ​രി, കൂ​ർ​ക്ക ഉ​പ്പേ​രി, മീ​ൻ വ​റു​ത്ത​ത്, മീ​ൻ ക​റി ഇ​വ​യെ​ല്ലാം കൂ​ട്ടി​യു​ള്ള മു​ത്താ​ഴം. ഇ​ന്നും ആ ​രു​ചി എ​ൻെ​റ നാ​വി​ലു​ണ്ട്. ഭ​ക്ഷ​ണം ക​ഴി​ഞ്ഞ ​ശേ​ഷം മ​ധു​രം ചേ​ർ​ത്ത് ലൈ​റ്റ് ക​ട്ട​ൻ​ചാ​യ. പി​ന്നെ ഉ​റ​ങ്ങാ​ൻ കി​ട​ക്കും. ഉ​റ​ങ്ങാ​നാ​വി​ല്ല, ഉ​റ​ക്കം​പി​ടി​ച്ചു ​വ​രു​മ്പോ​ഴേ​ക്കും ന​മ​സ്ക​രി​ക്കാ​നു​ള്ള സ​മ​യ​മാ​വും. 

വൈ​കീ​ട്ട് നോ​മ്പു ​തു​റ​ക്കു​ന്ന​ത് വ​ത്ത​ക്ക ജ്യൂ​സ് ക​ഴി​ച്ചാ​ണ്. അ​വി​ൽ, പ​ഴം മി​ക്സ്, അ​തു ക​ഴി​ഞ്ഞ് ത​രി​ക്ക​ഞ്ഞി... പി​ന്നെ കു​ഞ്ഞി​പ്പ​ത്തി​രി, ച​ട്ടി​പ്പ​ത്തി​രി, ഉ​ന്ന​ക്കാ​യ... അ​ങ്ങ​നെ രു​ചി​യേ​റു​ന്ന ഒ​ട്ടേ​റെ വി​ഭ​വ​ങ്ങ​ൾ. മ​ഗ്​​രി​ബ് ന​മ​സ്ക​രി​ച്ച​തി​നു​ശേ​ഷം 20 മി​നി​റ്റോ​ളം വി​ശ്ര​മ​മാ​ണ്. പി​ന്നെ പ​ത്തി​രി​യും ചി​ക്ക​ൻ ക​റി​യും, അ​ല്ലെ​ങ്കി​ൽ ക​പ്പ​യും ബീ​ഫ് വ​ര​ട്ടി​യ​തും തു​ട​ങ്ങി​യ​വ​യാ​ണ് വി​ശ​ദ​മാ​യ ഭ​ക്ഷ​ണം. അ​തൊ​രു കാ​ല​മാ​യി​രു​ന്നു. 

യു.​പി സ്കൂ​ളി​ലൊ​ക്കെ പ​ഠി​ക്കു​ന്ന കാ​ല​ത്ത് മു​തി​ർ​ന്ന​വ​ർ വെ​ള്ളം കു​ടി​ക്ക​രു​ത് എ​ന്നെ​ല്ലാം പ​റ​ഞ്ഞാ​ലും ആ​രും കാ​ണാ​തെ വെ​ള്ളം കു​ടി​ക്കു​ക​യും പ​ഴ​ങ്ങ​ൾ ക​ഴി​ക്കു​ക​യു​മൊ​ക്കെ ചെ​യ്തി​ട്ടു​ണ്ട്. നോ​മ്പി​ന് ഒ​ന്നും ക​ഴി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന് ആ ​പ്രാ​യ​ത്തി​ൽ അ​റി​യി​ല്ലാ​യി​രു​ന്നു. നോ​മ്പെ​ടു​ത്താ​ൽ സ്കൂ​ളി​ലൊ​ക്കെ പോ​കാ​ൻ മ​ടി​യാ​വും. കു​റ​ച്ചു വ​ലു​താ​യ​പ്പോ​ൾ നേ​രെ തി​രി​ച്ചാ​യി​രു​ന്നു അ​വ​സ്​​ഥ. നോ​മ്പു മു​റി​യു​മെ​ന്ന് ക​രു​തി ഉ​മി​നീ​രു​ പോ​ലും ഇ​റ​ക്കാ​തെ തു​പ്പി​ക്കൊ​ണ്ടി​രി​ക്കും. 

വ​ള​രെ​യ​ധി​കം മ​ത​നി​ഷ്ഠ പാ​ലി​ക്കു​ന്ന കു​ടും​ബ​മാ​യി​രു​ന്നു എ​േ​ൻ​റ​ത്. ചെ​റു​പ്പ​ത്തി​ലെ ചി​ട്ട​ക​ളൊ​ക്കെ ഇ​പ്പോ​ഴും ഞാ​ൻ പാ​ലി​ക്കു​ന്നു​ണ്ട്. ചെ​റി​യ പ്രാ​യ​ത്തി​ൽ നോ​മ്പു​കാ​ല​ത്ത് ഉ​മ്മ​യു​ടെ സ​ഹോ​ദ​രി​മാ​രു​ടെ​യും അ​വ​രു​ടെ മ​ക്ക​ളു​ടെ​യു​മെ​ല്ലാം കൂ​ടെ അ​ടു​ക്ക​ള​യി​ൽ ഭ​ക്ഷ​ണ​മു​ണ്ടാ​ക്കാ​ൻ കൂ​ടും. സ​മൂ​സ​യൊ​ക്കെ​യാ​ണ് ഉ​ണ്ടാ​ക്കു​ക. പ​ത്താം​ക്ലാ​സി​ൽ പ​ഠി​ക്കു​മ്പോ​ൾ സ​ഹ​പാ​ഠി​യാ​യി​രു​ന്ന രാ​ഹു​ൽ നോ​മ്പു​തു​റ​ക്കാ​ൻ വ​രു​ന്ന​ത് ന​ല്ല ഓ​ർ​മ​യു​ണ്ട്. ഓ​ണ​ത്തി​നും വി​ഷു​വി​നു​മൊ​ക്കെ അ​വ​െ​ൻ​റ വീ​ട്ടി​ലേ​ക്കും പോ​കും.

മ​ത​സൗ​ഹാ​ർ​ദ​ത്തിെ​ൻ​റ നോ​മ്പു​തു​റ​യാ​യി​രു​ന്നു ഞ​ങ്ങ​ളു​ടെ നാ​ട്ടി​ൽ. ക്ലാ​സി​ലെ ഇതരമ​ത​സ്​​ഥ​രാ​യ കു​ട്ടി​ക​ൾ ഞ​ങ്ങ​ളു​ടെ മു​ന്നി​ൽ​വെ​ച്ച് ഒ​ന്നും ക​ഴി​ക്കി​ല്ല. നോ​മ്പു​കാ​ല​ത്ത് അ​വ​ർ മാ​റി​യി​രു​ന്നാ​ണ് ഭ​ക്ഷ​ണം ക​ഴി​ച്ചി​രു​ന്ന​ത്. നി​റം​മ​ങ്ങി​യ കു​റെ നോ​മ്പു​കാ​ല​ങ്ങ​ളാ​ണ് ക​ഴി​ഞ്ഞ കു​റെ വ​ർ​ഷ​ങ്ങ​ളാ​യി എ​നി​ക്കു​ള്ള​ത്. കോ​യ​മ്പ​ത്തൂ​രി​ലെ വീ​ട്ടി​ൽ പ​ല​പ്പോ​ഴും ഒ​റ്റ​ക്കാ​ണു ഞാ​ൻ. തി​രി​ഞ്ഞു​നോ​ക്കു​മ്പോ​ൾ സ​ങ്ക​ട​ക​ഥ​ക​ൾ മാ​ത്രം... പെ​രു​ന്നാ​ളി​ന്​ പു​ത്ത​ൻ വ​സ്ത്ര​മെ​ടു​ത്തു​ത​രാ​ൻ ഇ​ന്നെ​നി​ക്കാ​രു​മി​ല്ല. ഇ​ന്നു ഞാ​നൊ​രു സെ​ലി​ബ്രി​റ്റി​യാ​ണ്. വ​ലി​യ വി​ല കൊ​ടു​ത്ത് വ​സ്ത്ര​ങ്ങ​ൾ വാ​ങ്ങാ​നു​ള്ള ക​ഴി​വു​ണ്ട്. 

എ​ന്നാ​ൽ, ഒ​രു ചു​രി​ദാ​റെ​ങ്കി​ലും ആ​രെ​ങ്കി​ലും വാ​ങ്ങി​ത്ത​ന്നി​രു​ന്നെ​ങ്കി​ൽ എ​ന്ന് ഏ​റെ ആ​ഗ്ര​ഹി​ച്ചി​ട്ടു​ണ്ട്. ന​മ്മ​ൾ വാ​ങ്ങു​ന്ന​തി​ന​ല്ല​ല്ലോ മ​ധു​രം, ന​മ്മ​ൾ സ്നേ​ഹി​ക്കു​ന്ന മ​റ്റൊ​രാ​ൾ വി​ല​കു​റ​ഞ്ഞ വ​സ്ത്ര​മെ​ങ്കി​ലും വാ​ങ്ങി​ത്ത​രു​മ്പോ​ഴു​ള്ള സ​ന്തോ​ഷം പ​റ​ഞ്ഞ​റി​യി​ക്കാ​നാ​വി​ല്ല. പ​ണ്ട​ത്തെ​പ്പോ​ലെ ഇ​ന്ന് നോ​മ്പു​തു​റ​ക്കാ​ൻ പ​ത്തി​രി​യൊ​ന്നു​മി​ല്ല, നോ​മ്പു​സ​ൽ​ക്കാ​ര​ങ്ങ​ളും ഇ​ല്ല. പു​ല​ർ​ച്ചെ ജോ​ലി ക​ഴി​ഞ്ഞ് ക്ഷീ​ണി​ച്ച് വ​രു​ന്ന എ​നി​ക്ക് രാ​ത്രി മാ​ത്ര​മാ​യി ഭ​ക്ഷ​ണം. ഒ​രു​പാ​ട് മി​സ് ചെ​യ്യു​ന്നു​ണ്ട്... പ​ണ്ട​ത്തെ ഓ​ർ​മ​ക​ൾ, കു​ടും​ബ​ത്തിെ​ൻ​റ​യും നാ​ട്ടു​കാ​രു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും സ്നേ​ഹം... എ​ല്ലാം...

എഴുത്തും ചിത്രവും: പി. അഭിജിത്ത്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MammoottyFILM ACTRESSramadan memoriesanjali ameerperambu
News Summary - ramadan memories of film actress anjali ameer from thamarassery
Next Story