Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightമാർച്ച് മാർച്ച്...

മാർച്ച് മാർച്ച് മാർച്ച്...

text_fields
bookmark_border
മാർച്ച് മാർച്ച് മാർച്ച്...
cancel

സാങ്കേതികമായും കലാപരവുമായി മികവുറ്റ പൂർണ്ണ സിനിമകൾ പ്രതിലോമ സിനിമകളാണ് എന്ന് പറഞ്ഞത് ‘അപൂർണ സിനിമയ്ക്ക് ’  വ്യാകരണം ചമച്ച വിഖ്യാത ക്യൂബൻ സംവിധായകൻ ജൂലിയോ ഗാർസിയ എസ്പിനോസയാണ്. 1969 ൽ എഴുതിയ ആ ലേഖനം രാ​ഷ്​ട്രീയ സിനിമയുടെ പ്രത്യയശാസ്ത്ര ധ്വനികളുള്ളതാണ്. അതിങ്ങനെ തുടരുന്നു.

‘‘Imperfect cinema finds a new audience in those who struggle, and it finds its themes in their problems. For imperfect cinema, ‘lucid’ people are the ones who think and feel and exist in a world which they can change. In spite of all the problems and difficulties, they are convinced that they can transform it in a revolutionary way. Imperfect cinema therefore has no need to struggle to create an "audience." On the contrary, it can be said that at present a greater audience exists for this kind of cinema than there are filmmakers able to supply that audience. 

നിരോധനം കൊണ്ട് ഇല്ലായ്മ ചെയ്യാൻ ഭരണകൂടം ശ്രമിക്കുന്ന ഒരു ചിത്രം കൂടി മുന്നിലെത്തുമ്പോൾ, എസ് പിനോസയുടെ ഈ വാചകങ്ങളുടെ പ്രവചന ശേഷിയിൽ അമ്പരക്കുന്നു.ഏറെ കാത്തിരുന്നാണ് ‘മാർച്ച് മാർച്ച് മാർച്ച് ’  കാഴ്ചയിലെത്തിയത്. ജെ.എൻ.യു എന്ന ബൗദ്ധിക കേന്ദ്രം ഫാസിസ്​റ്റ്​ ശക്തികളുടെ സർവ്വാധികാരത്തെ ചോദ്യം ചെയ്യുന്നതെങ്ങിനെ എന്നതിൻറെ രേഖാചിത്രമാണ് കാത്തു സംവിധാനം ചെയ്ത ഈ ഡോക്യുമ​െൻററി. ചിത്രത്തി​​െൻറ ഘടനയിൽ,
ചിത്രീകരണ രീതികളിൽ ഒരു തരത്തിലുമുള്ള പരിപൂർണതയ്​ക്കായി അലങ്കാരങ്ങളോ, സ്ക്രിപ്റ്റഡ് എന്നു തോന്നാവുന്ന രീതിയിലുള്ള ക്രമീകരണങ്ങളോ ഇല്ല . ദൃശ്യഭംഗിയോ, സംവിധായികയുടെ വീക്ഷണകോണിലുള്ള വിവരണ പാഠമോ ഇല്ല.
മറിച്ച് അത്യന്തം ആഴമുള്ള ജെ എൻ യു ക്യാമ്പസിന്റെ സംവാദാത്മകമുഖം ഈ ‘അപൂർണ’ സിനിമയെ ദീപ്തഭരിതമാക്കുന്നു.

‘മൗലികമായി ചിന്തിക്കുക എന്നാൽ കാര്യങ്ങളുടെ കാതൽ കണ്ടെത്തുക എന്നാണ് അർത്ഥം’ എന്ന മാർക്സിയൻ ചിന്തയുടെ നേർസാക്ഷ്യങ്ങളാണ് ഈ ഡോക്യുമ​െൻററിയിലെ ഓരോ വിദ്യാർത്ഥിയുടേയും വാക്കുകൾ. അവ വെറും വാക്കുകളല്ല.

കേട്ടു പഠിച്ചതിനും വായിച്ചറിഞ്ഞതിനും അപ്പുറം ചിന്തകളുടെ സ്വതന്ത്രമായ പ്രകാശനമാണ്. ആ ചിന്താപദ്ധതികളെ ഭയക്കുന്നതുകൊണ്ടാണ് ജെ.എൻ യുവി​​െൻറ തലച്ചോറുകളെ ഫാസിസ്റ്റ് ഭരണകൂടം ഭയക്കുന്നതും അടിച്ചമർത്താനും, രാജ്യദ്രോഹ കുറ്റം ചുമത്താനും ശ്രമിക്കുന്നതും.

പുരോഗമന വിദ്യാർത്ഥി പ്രതിഷേധത്തി​​െൻറ കറുപ്പും വെളുപ്പും ദൃശ്യങ്ങളിലാണ് ഡോക്യുമ​െൻററിയുടെ തുടക്കം. ജെ എൻ യുവിൽ എന്ത് സംഭവിക്കുന്നു
എന്നത് ഒരു കൊളാഷ് പോലെ കാണിച്ചു തരികയാണ് പിന്നീട്. അഫ്സൽ ഗുരുവി​​െൻറ ഓർമ ദിവസം ജെ.എൻ.യുവിൽ ചേർന്ന കൂട്ടായ്മക്കെതിരെ പല വിധ ആരോപണങ്ങൾ ഉണ്ടാവുന്നതും, തുടർന്ന് രാജ്യദ്രോഹ കുറ്റം ചുമത്തി രണ്ടു വിദ്യാർത്ഥികളെ തീഹാർ ജയിലിലടക്കുന്നതും, അതിനെ തുടർന്നുണ്ടായ പ്രതിഷേധങ്ങളും പത്രവാർത്തകളായി, ട്വിറ്ററുകളായി, നോം ചോംസ്കി, ഒർഹാൻ പാമുക് തുടങ്ങി 86 ഓളം അന്തർദേശീയ അക്കാദമിക് വ്യക്തിത്വങ്ങളുടെ പ്രതികരണങ്ങളായി, സ്ക്രീനിൽ തെളിഞ്ഞു മറയുന്നു.

രാജ്യദ്രോഹ കുറ്റം ചുമത്തിയ ഉമർ ഖാലിദി​​െൻറ വാക്കുകൾ ജെ.എൻ.യുവി​​െൻറ ബൗദ്ധിക സ്വത്വത്തി​​െൻറ പരമാധികാര സ്വാതന്ത്ര്യമുള്ള, കരുത്തുറ്റ ശബ്ദമാണ്.

ഫാസിസത്തി​​െൻറ രാഷ്​ട്രീയം വിശദമായി പറയുന്ന ഉമറി​​െൻറ വാക്കിൽ ഏറ്റവും ഉത്കണ്ഠാകുലമായ ചോദ്യം ഇതാണ്
‘‘This entire nationalism and anti national labour is a bullying tactics. you cannot even probe into these questions..you can not even have intellectual enquiries into these questions...even now they are attacking, even the academia, even universities you cannot debate certain things....attack on thought process by labelling people anti national and this anti national become very potent tag also’’

ഭരണകൂടം വേട്ടയാടിയ അനിർബാൻ ഭട്ടാചാര്യയുടെ വാക്കുകൾ കുറേക്കൂടി മൂർച്ചയുള്ളതും, ക്യാമ്പസിന് പുറത്തു കൂടി പ്രസക്തമായതുമാണ്. 
‘‘Sedition is news precisely on those differ. Differing has been criminalised. If you can not differ, then how can you call yourself a democracy? you should not call yourself democracy  merely but putting one's opinion and opinion which you may fervently dislike does not matter but it is over there. And in those matters that you see sedition, where is it that we have been using sedition most frivolously..here it is becoming a high profile case. So many, hundreds of sedition cases are in Jharkhand and Chatisgarh. Most of the sedition cases are in Jharkhand, seditious adivasis apparently they are against state.the most oppressed,the most unprivileged sections of this country,the most betrayed sections of this country without any cent of democracy...they are interiors ,being outraged from capital,the court get hold the minor sources what been based up on them,they are been called seditions. Apparently they are using a war against the state.this is the most absurd thing!"

കോർപ്പറേറ്റുകൾക്കും വൻകിട മുതലാളിമാർക്കും സൗകര്യങ്ങളും സൗഹൃദങ്ങളും അനുവദിക്കുന്ന ഫാസിസ്റ്റ് രീതിയെ ഇത്രയും രൂക്ഷമായി വിമർശിക്കാൻ ഒരു വിദ്യാർത്ഥിക്ക് അവകാശമുണ്ട് .!

വിദ്യാർത്ഥി നേതാവ് കനയ്യകുമാർ കാമ്പസിനുമപ്പുറം സംഘ്​പരിവാർ ശക്തികൾക്കെതിരെ ഇടത് ബദലി​​െൻറ ഏകീകരണം സ്വപ്നം കാണുന്നുണ്ട്.
കനയ്യയുടെ പാട്ടും പ്രതികരണങ്ങളും ജെ.എൻ.യുവി​​െൻറ പ്രതികരണ സമരങ്ങളെ വിപ്ലവ വീര്യമുള്ളതാക്കുന്നതെങ്ങിനെയെന്നും ഈ ഡോക്യുമ​െൻററിയിൽ കാണാം.

ജെ.എൻ.യുവിലെ വിദ്യാർത്ഥികൾക്ക് പിന്തുണയുമായി അരുന്ധതി റോയ് എത്തുന്നതും ചിത്രത്തിലെ പ്രധാന സന്ദർങ്ങളിലൊന്നാണ്. ജയിൽ മോചിതരായ വിദ്യാർത്ഥികൾക്ക് ജെ.എൻ.യു AD ബ്ലോക്കി​​െൻറ പടവുകളിൽ 18 - മാർച്ചിന്​ നൽകിയ ചരിത്രപരമായ സ്വീകരണവും, തുടർന്നുള്ള പ്രസംഗങ്ങളും ആശയങ്ങളുടെ മൂർച്ച കൊണ്ട് ഫാസിസ്​റ്റുകളുടെ സ്വസ്ഥത തകർക്കുന്നതാണ്. സ്വാതന്ത്ര്യം, ദേശവിരുദ്ധത തുടങ്ങിയ വാക്കുകളിലെ മർദ്ദക സ്വഭാവത്തിനെതിരെ സംസാരിച്ചുകൊണ്ടാണ് അരുന്ധതി മാർച്ച് 15 ലെ പാർലമ​െൻറ്​ മാർച്ചിൽ വിദ്യാർത്ഥികളെ അഭിമുഖീകരിച്ചത്.

‘‘from the day we got freedom from Britishers, there iട even One day where people are not Subjugated by our own Security for forces deployed with in boarders... ’
കശ്മീരിൽ, അസമിൽ, പഞ്ചാബിൽ, തെലുങ്കാനയിൽ, ഝാർഖണ്ഡിൽ അങ്ങനെ സ്വാതന്ത്ര്യാനന്തരവും, അസ്വാതന്ത്ര്യവും അടിച്ചമർത്തലും മനുഷ്യ വിരുദ്ധ പ്രവർത്തനങ്ങളും തുടരുമ്പോൾ, സ്വാതന്ത്ര്യം എന്ന വാക്കി​​െൻറ നിലനിൽപിനെ ചോദ്യം ചെയ്യുന്നുണ്ട്​ അരുന്ധതി. ആരുടെ സ്വതന്ത്ര്യം, എന്തിനുള്ള സ്വാതന്ത്ര്യം എന്നത് ജെ.എൻ.യു വിദ്യാർത്ഥികൾ ഉയർത്തിയ ശക്തമായ ചോദ്യമാണ്.

സ്വതന്ത്ര ഭാരതത്തിൽ ‘ആസാദി’ എന്ന വാക്ക് ദേശവിരുദ്ധതയുടെ കറുത്ത ഹാസ്യമാവുന്നതി​​െൻറ രോഷമുണ്ട്, ഈ വാക്കുകളിൽ. ജെ.എൻ.യു പ്രശ്നം കത്തിനിൽക്കു​േമ്പാൾ ലോക സൂഫി ഫോറത്തെ അഭിമുഖീകരിച്ച് സംസാരിച്ച പ്രധാനമന്ത്രി  നരേന്ദ്ര മോദി യുടെ ‘ഞാൻ സമാധാനത്തിനുവേണ്ടി  നിലകൊള്ളുന്നു’ എന്ന വാചകത്തി​​െൻറ നിരർത്ഥകതയും കള്ളത്തരവും ഈ പടവുകളിൽ വെച്ച്​, ഉമർ ഖാലിദ് പരിഹാസത്താൽ കീറി മുറിക്കുന്നുണ്ട്.-

‘‘മോദി ആഗ്രഹിക്കുന്ന സമാധാനം ശ്മശാനത്തിലെ ശാന്തതയാണ്. എകാധിപത്യപരമായ നയങ്ങൾ രാഷ്​ട്രത്തിനുമേൽ അടിച്ചേൽപ്പിക്കു​േമ്പാൾ ജനത അത് സമാധാനപരമായി സ്വീകരിക്കണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു. ആദിവാസികളിൽ നിന്ന് അവരുടെ വനവും ഭൂമിയും ജലവും തട്ടിയെടുക്കുമ്പോൾ അവർ അത് സമാധാനപരമായി അംഗീകരിക്കണമെന്ന്​ അദ്ദേഹം ആഗ്രഹിക്കുന്നു. ദലിതരെ ചുട്ടുകൊല്ലുമ്പോഴും, മുസ്ലീങ്ങളെ കള്ളക്കേസിൽ കുടുക്കി, വർഗീയ ലഹളകളുണ്ടാക്കി, ഉന്മൂലനം ചെയ്യുമ്പോഴും അവരത് സമാധാനപരമായി സ്വീകരിക്കണമെന്ന് അദ്ദേഹംആഗ്രഹിക്കുന്നു. എന്നാൽ, ഈ സമാധാനം തകർക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു’’ തികഞ്ഞ പ്രതീക്ഷാനിർഭരമായ രാഷ്​ട്രീയ പ്രസ്താവനയിലാണ് ആ പ്രസംഗത്തി​​െൻറ പരിസമാപ്തി.

പിന്നീട്, 1968ൽ ഫ്രാൻസിൽ 20000 വരുന്ന വിദ്യാർത്ഥികൾ നടത്തിയ ഐതിഹാസികമായ യുനിവേഴ​്​സിറ്റി സമരത്തിനെ കുറിച്ചുള്ള ‘1968- ദ ഡേയ്സ് ദാറ്റ് ഷേപ്ഡ് എ ജനറേഷൻ’ എന്ന ഡോക്യുമ​െൻററിയുടെ ദൃശ്യങ്ങളിലേക്ക് ജംപ് കട്ട് ചെയ്യുകയാണ് സംവിധായിക. ഫ്രാൻസി​​െൻറ പിൽക്കാല ചരിത്രത്തിൽ മാറ്റം വരുത്തിയ ആ സമരത്തിനൊപ്പം ജെ.എൻ.യു പ്രക്ഷോഭവും ഭാവിയിലെ ഇന്ത്യൻ ഭാഗധേയത്തെ നിർണയിക്കട്ടെ എന്ന സ്വപ്നവും ഈ താരതമ്യത്തിൽ വരുന്നുണ്ട്.

ഇ.എം.എസി​​െൻറ കൊച്ചുമകൾ (ഇപ്റ്റ യുടെ സംഗീത ചരിത്രത്തെ കുറിച്ച് ഗവേഷണം നടത്തുകയും അവയുടെ ശേഖരണം നടത്തുകയും ചെയ്യുന്ന ) സുമംഗല ദാമോദര​​െൻറ ഹൃദയസ്പർശിയായ ഒരു ഗാനാലാപനത്തിൽ, പ്രതീക്ഷയുടെ തീ നാളങ്ങൾ തെളിഞ്ഞു കത്തുന്ന തിരശീലയിലാണ് ‘മാർച്ച് മാർച്ച് മാർച്ച്’ അവസാനിക്കുന്നത്. പശ്ചാത്തല സംഗീത സഹായമില്ലാതെ തന്നെ പ്രതിരോധത്തി​​െൻറ നാടൻ ശീലുകൾ  സംഗീതാത്മകമാക്കുന്നുണ്ട് ഈ ഡോക്യുമ​െൻററിയെ. ഒരു പാട് കണ്ഠങ്ങംൾ ഒരുമിച്ച് പാടുന്ന, ഒരുമിച്ച് ഒരേ സ്വരത്തിൽ മുദ്രാവാക്യം വിളിക്കുന്ന സംഘ ശബ്ദം സ്ത്രീനിൽ നിന്ന് മനസ്സിലേക്ക് കരുത്തു പകരുന്നു......

ജനങ്ങളെ ദേശ സ്നേഹികളെന്നും ദേശദ്രോഹികളെന്നും കള്ളികളിലാക്കി ഭിന്നിപ്പിച്ചു നിർത്തുന്നുള്ള ഫാസിസ്റ്റ് തന്ത്രത്തിനെതിരെ ജാഗ്രത്താകാനുള്ള ഈ വിദ്യാർത്ഥികൾക്കൊപ്പം മനസുകൊണ്ട് നില്ക്കുന്നു. മുഷ്ടിച്ചുരുട്ടി ആകാശത്തോളം ഉയരെ മുദ്രാവാക്യം മുഴക്കുന്ന കൈകൊട്ടിയും കൈചൂണ്ടിയും താളമിട്ടും ചുവടുവെച്ചും വിദ്യാർത്ഥികളേ നിങ്ങൾ  നിങ്ങളാകുമ്പോൾ, ഫാസിസ്റ്റ് ശക്തികളുടെ ഹീനമായ ആക്രമണത്തിൽ 1989 പുതുവർഷ ദിനത്തിൽ, തെരുവരങ്ങിൽ ചോര ചീന്തി വീണ ഹാശ്മിയുടെ ഓർമകളും മനസ്സിൽ മഴപോൽ പെയ്തിറങ്ങുന്നു.....

ഡോക്യുമെന്‍ററി കാണാം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:documentarymarch march marchBanned DocumentaryIDSFK DOCU
News Summary - March March March, A Documentary on JNU protest
Next Story