Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightപാവം പാവം രാജകുമാരന്‍

പാവം പാവം രാജകുമാരന്‍

text_fields
bookmark_border
പാവം പാവം രാജകുമാരന്‍
cancel

എഴുപത്താറ് എഴുപത്തേഴുകാലഘട്ടം. കോടമ്പാക്കത്ത് ഹോട്ടല്‍ ഹോളിവുഡിന് എതിര്‍വശത്ത് കൊല്ലത്തുകാരന്‍ ശിവാനന്ദന്‍ നടത്തിയിരുന്ന ഒരു ഹോട്ടലുണ്ട്-. ‘ഉഡുപ്പി ചന്ദ്രഭവന്‍ ഹോട്ടല്‍’. ഹോളിവുഡില്‍ രണ്ടര രൂപയ്ക്ക് മീന്‍കറി ശാപ്പാട് കിട്ടുമ്പോള്‍ ചന്ദ്രഭവനില്‍ ഒരു രൂപയ്ക്ക് നല്ല വെജിറ്റേറിയന്‍ ശാപ്പാട് കിട്ടും. മണിയന്‍പിള്ള രാജുവും ശ്രീനിവാസനുമൊക്കെ സിനിമയിൽ ചാൻസ്​ തേടി വലഞ്ഞു നടക്കുന്ന കാലത്ത്​ പതിവായി ഭക്ഷണം കഴിച്ചിരുന്നത് ചന്ദ്രഭവന്‍ ഹോട്ടലില്‍ നിന്നാണ്. വെജിറ്റേറിയന്‍ ശാപ്പാടിനോടുള്ള അമിത താൽപര്യമൊന്നുമായിരുന്നില്ല അതിനുകാരണം, ഹോളിവുഡിൽ കയറാനുള്ള സാമ്പത്തിക ശേഷി ഇല്ലാത്തതു തന്നെയായിരുന്നു. മാത്രമല്ല, ചന്ദ്രഭവനിൽ കടവും പറയാം. -ശിവാനന്ദന്‍ കരുണയുള്ളവനാണ്. (കരുണ കാണിച്ച വകയില്‍ രണ്ടുപേരും പഴയ കടം ബാക്കിവച്ചിട്ടുണ്ടെന്ന് പറഞ്ഞ് ആ വലിയ കലാകാരന്മാരെക്കുറിച്ച് ഓര്‍ക്കുമ്പോൾ ഇന്ന് ശിവാനന്ദ​​​​​െൻറ മുഖത്ത് സന്തോഷവും അഭിമാനവും തെളിയും). 

വടപളനിയിലേക്കുള്ള ബസ്‌സ്‌റ്റോപ് ചന്ദ്രഭവ​​​​​െൻറ മുന്നിലാണ്​. ആ വഴിക്കാണ് മിക്ക സ്റ്റുഡിയോകളിലേക്കും പോകേണ്ടത്. സ്റ്റുഡിയോയിലേക്കുള്ള വാഹനങ്ങളില്‍ കോടമ്പാക്കത്തു നിന്നു കയറാനുള്ളവര്‍ അവിടെ കാത്തു നില്‍ക്കാറുണ്ട്. ഒരിക്കല്‍ ഞാന്‍ ഹോളിവുഡിനു മുന്നില്‍ നില്‍ക്കെ എതിര്‍വശത്ത് അതാ നില്‍ക്കുന്നു ഖദീജയുംസുധീറും. ഏതോ സ്റ്റുഡിയോയിലേക്കുള്ള വാഹനവും കാത്തുനില്‍ക്കുകയാണ്. ചെറുതും വലുതും വ്യത്യസ്തങ്ങളുമായ അനേകം വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള ഖദീജ മലയാളികള്‍ക്ക് സുപരിചിതയാണ്. സുധീറാകട്ടെ, പ്രേംനസീറിനു ശേഷം മലയാളം കണ്ട സുന്ദര മുഖവും യുവാക്കളുടെ ആരാധനാപാത്രവും. 
രണ്ടുപേരുംമനോഹരമായി വസ്ത്രധാരണംചെയ്തിരിക്കുന്നു. അതി​​​​​െൻറ നിറംപോലും എനിക്കിന്നും ഒാർമയുണ്ട്​. വെള്ളബ്ലൗസും ഇളം റോസ്പുള്ളികളുള്ള വെള്ള സാരിയുമാണ് ഖദീജയുടെവേഷം. തൂവെള്ള ഷര്‍ട്ടും മുണ്ടും ധരിച്ച് സുധീര്‍. വഴിപോക്കരെല്ലാം ഇരുവരെയും ഒന്നു തിരിഞ്ഞു നോക്കിയാണ് കടന്നുപോകുന്നത്. മലയാളികള്‍ മാത്രംഒരുകുസൃതിച്ചിരിയോടെയും.

സുധീർ
 

അറുപതുകളുടെ മധ്യത്തിലേക്ക് ഞാന്‍ ഒരു നിമിഷംകടന്നുപോയി. തിരുവനന്തപുരം എഞ്ചനീയറിംഗ്‌ കോളജിൽ സുധീർ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ കോളെജ്‌ ഡേയ്ക്ക് ഞാനും ലതികയും ഒരു ഗാനമേളയില്‍ പങ്കെടുത്തിട്ടുണ്ട്​. ലതികയ്ക്ക് ഏഴോ എട്ടോ വയസ്സ് പ്രായം. സംഗീത സംവിധായകന്‍ ശരത്തി​​​​​െൻറ മാമന്‍ രാജന്‍ലാലായിരുന്നു മുഖ്യഗായകന്‍. രാജന്‍ലാലി​​​​​െൻറ സഹോദരന്‍ ജയചന്ദ്രലാല്‍ അവിടെ സുധീറി​​​​​െൻറ ക്ലാസ്‌മേറ്റ് ആയിരുന്നു. ഗാനമേള കേള്‍ക്കാന്‍ സുധീറും സദസ്സില്‍ ഉണ്ടായിരുന്നെന്ന് ഒരവസരത്തില്‍ ജയചന്ദ്രലാൽ പറഞ്ഞതോർക്കുന്നു. സിനിമാവേശം തലയിൽ കയറിയപ്പോൾ കോഴ്‌സ് പൂര്‍ത്തിയാക്കാൻ നിൽക്കാതെ കോളെജ്‌ വിടുകയായിരുന്നുവത്രെ സുധീര്‍.

സുധീറിന്റെ തുടക്കം ഗംഭീരമായിരുന്നു. എം.ടിയുടെ തിരക്കഥയിൽ എ. വിൻസ​​​​െൻറ്​ സംവിധാനം ചെയ്​ത ‘നിഴലാട്ടം’ (1970) ആയിരുന്നു ആദ്യചിത്രം. ഇ.എൻ.ബാലകൃഷ്ണൻ എന്ന ഛായാഗ്രാഹകന്റെ സഹായി ആയിട്ടായിരുന്നു സുധീർ സിനിമയുടെ ലോകത്തേക്ക്​ ആദ്യം കടന്നുവന്നത്​. അതിനു ശേഷം പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ എ.വിൻസൻറി​​​​​െൻറ അസിസ്റ്റൻറ്​ ആയി. അഭിനയിക്കാനുള്ള സുധീറി​​​​​െൻറ അതിയായ മോഹത്തെക്കുറിച്ച്​ അറിയാമായിരുന്ന വിൻസൻറ്​ നിഴലാട്ടത്തിൽ പ്രേംനസീറി​​​​​െൻറ അനിയൻ കഥാപാത്രത്തെ അവതരിപ്പിക്കാൻ അവസരം നൽകി

എഴുപതുകളുടെ തുടക്കത്തിലെ കൊല്ലം കാടന്‍മുക്കിനു സമീപമുള്ള വലിയ കോമ്പൗണ്ടും വലിയ ബംഗ്ലാവും എന്റെ മനസ്സിൽ തെളിഞ്ഞു. എച്ച് ആൻറ്​ സിയിലെ ഉദ്യോഗസ്ഥരായ സായിപ്പന്മാര്‍ക്കു വേണ്ടി ബ്രിട്ടീഷുകാര്‍ പണിതിട്ട കൊട്ടാരങ്ങളിലൊന്ന്! ആ കൊട്ടാരത്തിനു മുന്നിലൂടെയാണ് ഞാന്‍ എസ്.എന്‍ കോളജിൽ പൊയ്‌ക്കൊണ്ടിരുന്നത്. പി.എന്‍ മേനോ​​​​​െൻറ സംവിധാനത്തില്‍ ‘ചെമ്പരത്തി’ സിനിമയുടെ ഷൂട്ടിംഗ് അവിടെ നടക്കുന്നു. ചിലതാരങ്ങള്‍ താമസിക്കുന്നതും അവിടെത്തന്നെയാണ്​. ഷൂട്ടിംഗ് അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി നടീനടന്മാരുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും ഒരു ഉല്ലാസക്കൂട്ടായ്മ സംഘടിപ്പിച്ചു. അതിനു മേമ്പൊടിയായി ഞങ്ങളുടെ ഒരു തട്ടിക്കൂട്ട്​ ഗാനമേളയും. എ​​​​​െൻറ ഹർമോണിയവും പിന്നെ തബലയും ഗിറ്റാറും മാത്രമേയുള്ളു പക്കമേളം. ലതികയാണ്​ ഗായിക. ആനന്ദത്തിമിര്‍പ്പി​​​​​െൻറ സുന്ദര സായാഹ്​നം. കുറച്ചുപേര്‍ മാത്രമേ ഗാനമേള ശ്രദ്ധിക്കുന്നുള്ളു. ഞങ്ങളാകട്ടെ നടീനടന്മാരെ മാത്രമാണ് ശ്രദ്ധിക്കുന്നത്. യുവസുന്ദരന്മാരായ രാഘവനെയും സുധീറിനെയും കണ്‍കുളിര്‍ക്കെ കണ്ടു. വര്‍ഷങ്ങള്‍ക്കു ശേഷം ഇതാ, കോടമ്പാക്കത്ത് ചന്ദ്രഭവ​​​​​െൻറ മുന്നിലുള്ള ബസ്‌സ്റ്റോപ്പില്‍ ഞാന്‍ സുധീറിനെ വീണ്ടും കാണുന്നു.

കൊടുങ്ങല്ലൂരിലെ പേരുകേട്ട പടിയത്ത്​ തറവാട്ടിൽ ജില്ലാ ജഡ്​ജിയായ മുഹിയുദ്ദീ​​​​​െൻറ മകനായി ജനിച്ച പടിയത്ത്​ അബ്​ദുൽ റഹീമാണ്​ സുധീർ എന്ന സൂപ്പർ താരമായി മാറിയത്​. മകനെ എഞ്ചിനീയർ ആക്കണമെന്നതായിരുന്നു നിയമജ്​ഞനായ പിതാവി​​​​​െൻറ ആഗ്രഹം. പക്ഷേ, മകൻ തെരഞ്ഞെടുത്തത്​ സിനിമയുടെ ലോകമായിരുന്നു. 

സുധീറി​​​​െൻറ കുടുംബചിത്രം ഇരിക്കുന്നതിൽ ഇടത്തേയറ്റം പിതാവ്​ മുഹിയുദ്ദീൻ പടിയത്ത്​, വലത്തേയറ്റം മാതാവ്​ അയിഷാബി ഷെറൂൾ, സഹോദരിമാരായ സഫിയ, നൂർജഹാൻ, സുധീർ (നിൽക്കുന്നതിൽ നടുക്ക്​) സുഹ്​റ, സുബൈദ, സഹേദരൻ റോസ്​ മസൂദ്​
 

സുധീറിന്റെ തുടക്കം ഗംഭീരമായിരുന്നു. എം.ടിയുടെ തിരക്കഥയിൽ എ. വിൻസ​​​​െൻറ്​ സംവിധാനം ചെയ്​ത ‘നിഴലാട്ടം’ (1970) ആയിരുന്നു ആദ്യചിത്രം. ഇ.എൻ.ബാലകൃഷ്ണൻ എന്ന ഛായാഗ്രാഹകന്റെ സഹായി ആയിട്ടായിരുന്നു സുധീർ സിനിമയുടെ ലോകത്തേക്ക്​ ആദ്യം കടന്നുവന്നത്​. അതിനു ശേഷം പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ എ.വിൻസൻറി​​​​​െൻറ അസിസ്റ്റൻറ്​ ആയി. അഭിനയിക്കാനുള്ള സുധീറി​​​​​െൻറ അതിയായ മോഹത്തെക്കുറിച്ച്​ അറിയാമായിരുന്ന വിൻസൻറ്​ നിഴലാട്ടത്തിൽ പ്രേംനസീറി​​​​​െൻറ അനിയൻ കഥാപാത്രത്തെ അവതരിപ്പിക്കാൻ അവസരം നൽകി.

ചായം, അച്ചാണി, കലിയുഗം, ഉർവശി ഭാരതി, തീർത്ഥയാത്ര, ചന്ദനച്ചോല, സ്വപ്​നം, കല്യാണപ്പന്തൽ, തുലാവർഷം, വരദക്ഷിണ എന്നിങ്ങനെ ശ്രദ്ധേയമായ നിരവധി വേഷങ്ങൾ. 
 1975ൽ ബാബുനന്തൻ‍കോട് സംവിധാനം ചെയ്ത ‘സത്യത്തി​​​​​െൻറ നിഴലിൽ’ എന്ന സിനിമയിലെ അഭിനയത്തിലൂടെ ആ വർഷത്തെ മികച്ച നടനുള്ള സംസ്ഥാന അവാർഡും സുധീർ നേടിയെടുത്തു. അങ്ങനെ അന്ത്യം വരെ നൂറിലധികം ചിത്രങ്ങള്‍! പക്ഷേ, സുധീറിന്റെ വളര്‍ച്ചയുടെ ഗ്രാഫ് താഴോട്ടായിരുന്നു. നായകപദവിയില്‍ നിന്ന് ചെറിയ ചെറിയ വേഷങ്ങളിലേക്കുള്ള ക്രമാനുഗതമായ പതനം

അതേവര്‍ഷം തന്നെ ശിവാജി ഗണേശന്‍ നായകനായ ‘രാമന്‍ എത്തനൈ രാമനെടി’ എന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചു. തുടര്‍ന്ന് രജനീകാന്ത് ചിത്രമായ ‘ഭൈരവി, ‘സൊന്നതൈ നമ്പാതെ’ എന്നിങ്ങനെ പല തമിഴ്ചിത്രങ്ങളും. പി.എന്‍ മേനോ​​​​​െൻറ ‘ചെമ്പരത്തി’യിലെ കഥാപാത്രമാണ്​ സുധീറിലെ നട​െന ആദ്യമായി വെളി​െപ്പടുത്തിയത്​. നായകനായും പ്രതിനായകനായും  സഹനടനായുമൊക്കെ വൈവിധ്യമാർന്ന കഥാപാത്രങ്ങളെ നിരവധി കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ച​ു. ചായം, അച്ചാണി, കലിയുഗം, ഉർവശി ഭാരതി, തീർത്ഥയാത്ര, ചന്ദനച്ചോല, സ്വപ്​നം, കല്യാണപ്പന്തൽ, തുലാവർഷം, വരദക്ഷിണ എന്നിങ്ങനെ ശ്രദ്ധേയമായ നിരവധി വേഷങ്ങൾ. 
 1975ൽ ബാബുനന്തൻ‍കോട് സംവിധാനം ചെയ്ത ‘സത്യത്തി​​​​​െൻറ നിഴലിൽ’ എന്ന സിനിമയിലെ അഭിനയത്തിലൂടെ ആ വർഷത്തെ മികച്ച നടനുള്ള സംസ്ഥാന അവാർഡും സുധീർ നേടിയെടുത്തു. അങ്ങനെ അന്ത്യം വരെ നൂറിലധികം ചിത്രങ്ങള്‍! പക്ഷേ, സുധീറിന്റെ വളര്‍ച്ചയുടെ ഗ്രാഫ് താഴോട്ടായിരുന്നു. നായകപദവിയില്‍ നിന്ന് ചെറിയ ചെറിയ വേഷങ്ങളിലേക്കുള്ള ക്രമാനുഗതമായ പതനം. 
എന്താണ്‌സുധീറിനു സംഭവിച്ചത്? 
ഖദീജയുടെ സാമീപ്യവും സുധീറി​​​​​െൻറ ഷൂട്ടിംഗ്‌ലൊക്കഷനുകളില്‍ അവരുടെ അനവസരത്തിലെ ഇടപെടലുകളും ഒക്കെ സുധീറിന്റെ പതനത്തിനു വഴിവെച്ചുവെന്ന്​ ചലച്ചിത്ര രംഗത്തെ പലരുംചൂണ്ടിക്കാണിക്കുന്നു. രാജകുമാരനായി അവതരിച്ച് ഭിക്ഷാടകനായി രംഗമൊഴിഞ്ഞ കലാകാരനായിരുന്നു സുധീറി​േൻറത്​. 

ഒരുകാലത്ത്​ കാമ്പസുകളുടെ പ്രണയകുമാരനായിരുന്നു സുധീർ. തല നിറഞ്ഞുതുളുമ്പുന്ന മുടിയായിരുന്നു സുധീറി​​​​​െൻറ പ്രത്യേകത. താരമായി നിറഞ്ഞുനിന്ന കാലങ്ങളിൽ കോളജുകളിൽ ആർട്​സ്​ ക്ലബ്​ ഉദ്​ഘാടനങ്ങൾക്ക്​ സുധീറിനെയായിരുന്നു അവർ തെരഞ്ഞിരുന്നത്​.  ഒരിക്കൽ കോളജിൽ ഉദ്​ഘാടനത്തിനു പോയപ്പോൾ സുധീറി​​​​​െൻറത്​ വിഗ്ഗാണോ എന്ന്​ പരിശോധിക്കാൻ ചില പെൺകുട്ടികൾ തലമുടി പിടിച്ചുവലിച്ചതായി കേട്ടിട്ടുണ്ട്​

വളരെ വര്‍ഷങ്ങള്‍ക്കു ശേഷം തികച്ചും അവിചാരിതമായാണ്‌ വിരുഗംബാക്കം മാര്‍ക്കറ്റിലെ ഒരൊഴിഞ്ഞ ഭാഗത്ത് വീണ്ടും ഞാന്‍ സുധീറിനെ കണ്ടത്. ത​​​​​െൻറ  മോട്ടോർ ബൈക്ക് ഒതുക്കിവയ്ക്കുകയായിരുന്നു അദ്ദേഹം. ഞാനും എ​​​​​െൻറ ബൈക്ക് അദ്ദേഹത്തി​​​​​െൻറ ബൈക്കിനു സമീപം നിര്‍ത്തി. എന്നെ നോക്കിയ സുധീറിനെ ഞാന്‍ അഭിവാദ്യം ചെയ്തു. ഞാന്‍ മലയാളിയാണെന്നു മനസ്സിലാക്കിയതുകൊണ്ടാവാം അദ്ദേഹം എന്നില്‍ നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹത്തെ വിഷമിപ്പിക്കാതെ ഞാനും പിന്മാറി. പക്ഷേ, പതിവായി മാര്‍ക്കറ്റി കാണാന്‍ തുടങ്ങിയപ്പോൾ അന്യോന്യമുള്ള ഒരു ചിരിയിൽ എല്ലാം ഒതുക്കി. ഒരു ദിവസം വൈകുന്നേരം എന്നോടൊപ്പമുണ്ടായിരുന്ന സുഹൃത്ത് സോമന്‍ പിള്ളയെ കാണാന്‍ സുധീര്‍ എ​​​​​െൻറ വീട്ടില്‍വന്നു.
എന്നെ സോമന്‍ പിള്ളസുധീറിനു പരിചയപ്പെടുത്തി.
‘‘എനിക്കറിയാം... ഞാന്‍ കണ്ടിട്ടുണ്ട്.’ സുധീര്‍ പറഞ്ഞു.
സോമന്‍ പിള്ള സുധീറി​​​​​െൻറയും ഖദീജയുടെയും ഉറ്റസുഹൃത്തായിരുന്നു. സുധീര്‍ മടങ്ങിപ്പോയപ്പോള്‍ സോമന്‍ പിള്ള പറഞ്ഞു- ‘
‘സുധീറും ഖദീജയും മദിരാശി വിടുകയാണ്. നമുക്കൊന്ന് അവരുടെ വീടുവരെ പോകണം...’ 
മമ്മൂട്ടി അഭിനയിച്ച, എം.ടി തിരക്കഥയിൽ ആസാദ്​ സംവിധാനം ചെയ്​ത ‘വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍’ ' എന്ന ചിത്രത്തി​​​​​െൻറ കലാസംവിധായകനാണ് സോമന്‍ പിള്ള. അതേ ചിത്രത്തിൽ സുധീറും അഭിനയിച്ചിരുന്നു. ഞങ്ങള്‍ ഒരു വൈകുന്നേരം സുധീറി​​​​​െൻറ വിരുഗംബാക്കത്തുള്ള വീട്ടിലെത്തി. അഴുക്കുപിടിച്ച്​ വൃത്തിഹീനമായ ചുവരുകളുള്ള ഒരു ചെറിയവീട്. സുധീര്‍ ഞങ്ങളെ സ്വീകരിച്ച് അകത്തേക്കു ക്ഷണിച്ചു.

ഒരുകാലത്ത്​ കാമ്പസുകളുടെ പ്രണയകുമാരനായിരുന്നു സുധീർ. തല നിറഞ്ഞുതുളുമ്പുന്ന മുടിയായിരുന്നു സുധീറി​​​​​െൻറ പ്രത്യേകത. താരമായി നിറഞ്ഞുനിന്ന കാലങ്ങളിൽ കോളജുകളിൽ ആർട്​സ്​ ക്ലബ്​ ഉദ്​ഘാടനങ്ങൾക്ക്​ സുധീറിനെയായിരുന്നു അവർ തെരഞ്ഞിരുന്നത്​.  ഒരിക്കൽ കോളജിൽ ഉദ്​ഘാടനത്തിനു പോയപ്പോൾ സുധീറി​​​​​െൻറത്​ വിഗ്ഗാണോ എന്ന്​ പരിശോധിക്കാൻ ചില പെൺകുട്ടികൾ തലമുടി പിടിച്ചുവലിച്ചതായി കേട്ടിട്ടുണ്ട്​. അത്രയേറെ ആരാധകരുണ്ടായിരുന്നു സുധുറിന്​. എഴുപതുകളിലെ ചെറുപ്പക്കാരുടെ സുന്ദരനായ രാജകുമാരനെ നോക്കിനില്‍ക്കുമ്പോള്‍ എന്നിലെ സഹതാപം അണപൊട്ടി. അത്​ മുഖത്തു പടരാതിരിക്കാന്‍ ഞാന്‍ പരമാവധി ശ്രമിച്ചു. 

അവസാന കാലത്ത്​ ഏതാണ്ട്​ ഒറ്റപ്പെട്ട നിലയിലായിരുന്നു സുധീറി​​​​​െൻറ ജീവിതം എല്ലാവരിൽനിന്നും അകന്ന്​ പഴയ കാലത്തി​​​​​െൻറ നിഴൽപോലും പതിക്കാതെ വഴിയുടെ ഒാരം ചേർന്ന്​ ആരെയും നോക്കാതെ നടന്നുപോകുന്ന സുധീറിനെക്കുറിച്ച്​ അടുത്തിടെ ഒരു സുഹൃത്ത്​ ഒാർമിക്കുകയുണ്ടായി. ‘മാറാത്ത നാട്​’ എന്ന സിനിമയായിരുന്നു ഒടുവിൽ അഭിനയിച്ചത്​. ഒരു ചായക്കടക്കാര​​​​​െൻറ ഒട്ടും ശ്രദ്ധിക്കപ്പെടാത്ത ചെറിയൊരു വേഷം. 

ഞങ്ങളെ ഒന്നു സല്‍ക്കരിക്കാനുള്ള സാഹചര്യമില്ലാതെ സുധീറും ഖദീജയും വിഷമിക്കുന്നതു കണ്ടപ്പോള്‍ അധികസമയം അവിടെ നില്‍ക്കാതെ ഞങ്ങള്‍ മടങ്ങി. ചില ദിവസങ്ങള്‍ക്കുള്ളില്‍സുധീറും ഖദീജയും മദിരാശിയോടുവിടപറഞ്ഞു. പിന്നീട്​ അദ്ദേഹം ചില ബിസിനസുകളുമായി കോഴിക്കോട്​ താമസമാക്കിയതായി അറിഞ്ഞു.
അവസാന കാലത്ത്​ ഏതാണ്ട്​ ഒറ്റപ്പെട്ട നിലയിലായിരുന്നു സുധീറി​​​​​െൻറ ജീവിതമെന്ന്​ കോഴിക്കോ​െട്ട സുഹൃത്തുക്കൾ പറഞ്ഞറിയാൻ കഴിഞ്ഞു. എല്ലാവരിൽനിന്നും അകന്ന്​ പഴയ കാലത്തി​​​​​െൻറ നിഴൽപോലും പതിക്കാതെ വഴിയുടെ ഒാരം ചേർന്ന്​ ആരെയും നോക്കാതെ നടന്നുപോകുന്ന സുധീറിനെക്കുറിച്ച്​ അടുത്തിടെ ഒരു സുഹൃത്ത്​ ഒാർമിക്കുകയുണ്ടായി. 2004 സപ്തംബർ 17ന്‌ കോഴിക്കോട്ട് വച്ചായിരുന്നു സുധീറി​​​​​െൻറ അന്ത്യം. അതേ വർഷം പുറത്തിറങ്ങിയ ‘മാറാത്ത നാട്​’ എന്ന സിനിമയായിരുന്നു ഒടുവിൽ അഭിനയിച്ചത്​. ഒരു ചായക്കടക്കാര​​​​​െൻറ ഒട്ടും ശ്രദ്ധിക്കപ്പെടാത്ത ചെറിയൊരു വേഷം. 

ഒരുകാലത്ത്​ സൂപ്പർ താരമായിരുന്ന സുധീറിനെ ജന്മദേശമായ കൊടുങ്ങല്ലൂരിൽ സംസ്​കരിക്കു​േമ്പാൾ അധികമാരുമുണ്ടായിരുന്നില്ല. സിനിമ ലോകം അപ്പോഴേക്ക​ും അദ്ദേഹത്തെ മറന്നുകഴിഞ്ഞിരുന്നു. അങ്ങനെ അവസാനിക്കേണ്ടിയിരുന്ന ഒരാളായിരുന്നില്ല സുധീർ. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:moviesmalayalam newskodampakkam storiessudheer
News Summary - kodampakkam stories-movies-malayalam news
Next Story