Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightവിട പറഞ്ഞത്​...

വിട പറഞ്ഞത്​ ഉമ്മാച്ചുവി​​​െൻറ ഛായാഗ്രാഹകൻ

text_fields
bookmark_border
വിട പറഞ്ഞത്​ ഉമ്മാച്ചുവി​​​െൻറ ഛായാഗ്രാഹകൻ
cancel
camera_alt??. ????????? ??????

ഉറൂബി​​​​െൻറ പ്രസിദ്ധമായ ‘ഉമ്മാച്ചു’ ചലച്ചിത്രമാക്കു​േമ്പാൾ പി. ഭാസ്​കരൻ കാമറ  ചലിപ്പിക്കാൻ ഏൽപിച്ചത്​ ചൊവ്വാഴ്​ച വിടപറഞ്ഞ സി. രാമചന്ദ്ര മേനോനെയായിരുന്നു. കോഴിക്കോട്​ സാമൂതിരി കുടുംബത്തിൽ ജനിച്ച്​  ഡോക്​ടറാവാൻ പുറപ്പെട്ട്​ ഒടുവിൽ മലയാളത്തിലെ  എക്കാലത്തെയും മികച്ച ഹിറ്റ്​ ചിത്രങ്ങളുടെ  ഛായാഗ്രാഹകൻ ആകാനായിരുന്നു അദ്ദേഹത്തി​​​​െൻറ നിയോഗം.

മലയാള ചിത്രം ‘ഉമ്മാച്ചു’വിന്‍റെ പോസ്റ്റർ
 


അന്ന്​ ചെന്നൈയിൽ ഡോക്​ടറായിരുന്ന  പിതൃസഹോദരൻ സീറ്റ്​ തരപ്പെടുത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടത്​ മലയാളത്തിന്​ മികച്ച  ഛായാഗ്രാഹകനെ ലഭിക്കുന്നതിന്​ കാരണമായി. അമ്മാവ​​​​െൻറ സുഹൃത്ത്​ ചെന്നൈ പോളിടെക്​നിക്കിൽ  ‘സിനിമാ​േട്ടാഗ്രാഫി’ എന്ന പുതിയ കോഴ്​സിന്​ ചേർത്തതാണ്​ ജീവിതത്തിൽ വഴിത്തിരിവായത്​.

കോഴ്​സ്​  കഴിഞ്ഞ്​ ചെന്നൈ വാഹിനി സ്​റ്റുഡിയോയിൽ അപ്രൻറിസ്​ ആയായിരുന്നു തുടക്കം. മർകസ്​ ​ബട്​ലിയായിരുന്നു അവിടെ ചീഫ്​. അദ്ദേഹത്തി​​​​െൻറ നിർദേശ പ്രകാരം വാഹിനിയിൽനിന്ന്​ മേനോൻ  സിംഗപ്പൂരിലെത്തി. അന്ന്​ സിംഗപ്പൂരിലെത്തിയ ഫോണി മജുംദാർ, കേദാർ വർമ എന്നിവർക്കൊപ്പമുള്ള  ജീവിതം മേനോ​​​​െൻറ ഉള്ളിലെ ഫോ​േട്ടാഗ്രാഫറെ തേച്ചുമിനുക്കി.

മലയാള ചിത്രം ‘മുത്തശ്ശി’യുടെ പോസ്റ്റർ
 


അന്നത്തെ സിംഗപ്പൂർ ടി.വിക്കുവേണ്ടി  ആറുവർഷം കാമറാമാനായി. 1970ൽ മദ്രാസിൽ തിരിച്ചെത്തിയപ്പോഴാണ്​ മലയാളത്തിലെ എക്കാലത്തെയും   ഹിറ്റുകൾക്കൊപ്പം പ്രവർത്തിക്കാൻ ഭാഗ്യമുണ്ടായത്​. പി. ഭാസ്​കര​​​​െൻറ ക്ഷണപ്രകാരം മുത്തശ്ശി, ഉമ്മാച്ചു  എന്നീ ചിത്രങ്ങൾ ചെയ്​തു. എ.ബി. രാജ്​, ശശികുമാർ, ​െഎ.വി. ശശി, ഹരിഹരൻ, ശ്രീകുമാരൻ തമ്പി  തുടങ്ങിയ സംവിധായകരുടെ നിരവധി  ചിത്രങ്ങൾക്ക്​ കാമറ ചലിപ്പിച്ചു.

പ്രേംനസീർ, ജയൻ, ഷീല,  ജയഭാരതി, കെ.പി. ഉമ്മർ, സുകുമാരൻ, സോമൻ, അടൂർ ഭാസി തുടങ്ങി അക്കാലത്തെ പ്രമുഖരുടെയെല്ലാം  കണ്ണിലുണ്ണിയായിരുന്നു മേനോൻ. തമിഴ്​, തെലുങ്ക്​ ചിത്രങ്ങൾ പകൽ സമയം അനുവദിക്കുന്ന അക്കാലത്തെ  സ്​റ്റുഡിയോകളിൽ രാത്രി മുഴുവൻ ഉറക്കമിളച്ചായിരുന്നു മലയാളത്തിനായുള്ള ത​​​​െൻറ ചലച്ചിത്രജീവിതമെന്ന്​ രാമചന്ദ്ര മേനോൻ അനുസ്​മരിക്കാറുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam filmc ramachandra menoncinematographerummachumuthasi
News Summary - cinematographer c ramachandra menon malayalam film ummachu
Next Story