Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightമെർസൽ...

മെർസൽ ബഹിഷ്കരിക്കണമെന്ന് തമിഴ്നാട് ഡോക്ടർമാരുടെ സംഘടന

text_fields
bookmark_border
mersal-box
cancel

ദീപാവലി റിലീസായെത്തിയ വിജയ് ചിത്രം മെർസലിനെതിരെ ബി.ജെ.പി രംഗത്തെത്തിയതിന് പിന്നാലെ തമിഴ്നാട്ടിലെ ഡോക്ടർമാരും രംഗത്ത്. ചിത്രത്തിൽ മോശമായി ചിത്രീകരിച്ചെന്ന് ആരോപിച്ചാണ് ബഹിഷ്കരണാഹ്വാനവുമായി ഡോക്ടർമാർ രംഗത്തെത്തിയത്. 

ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്‍റെ സംസ്ഥാന ഘടകമാണ് ചിത്രത്തെ എതിർക്കുന്നത്. പലരും സാമൂഹിക മാധ്യമങ്ങളിൽ കൂടി ചിത്രത്തിന്‍റെ പൈററ്റഡ് കോപ്പിയുടെ ലിങ്ക് ഷെയർ ചെയ്യുകയും ചിത്രം ബഹിഷ്കരിക്കണമെന്ന് ഡോക്ടർമാരോടും മറ്റു മെഡിക്കൽ മേഖലയിലുള്ളവരോടും ആഹ്വാനം ചെയ്തു. ചിത്രത്തിന് വേണ്ടി പണം ചിലവഴിക്കരുതെന്നും സിനിമ കാണരുതെന്നും ആഹ്വാനം ചെയ്യുന്ന പോസ്റ്ററുകൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി ഷെയർ ചെയ്യുകയാണ്. 

ചിത്രത്തിനെതിരെ നിയമപരമായി നീങ്ങാതെ നിശബ്ദ സമരമാണ് നടത്തുന്നതെന്നും ലിങ്കുകൾ ഷെയർ ചെയ്യുന്നത് വഴി ചിത്രത്തിന്‍റെ കളക്ഷനെ ബാധിക്കുമെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ് ഡോ. ടി.എൻ രവിശങ്കർ പറഞ്ഞു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:actor Vijaymalayalam newsmovie newsBoycottMersalpiracyTN doctorsIndian Medical Association
News Summary - TN doctors boycott Vijay-starrer Mersal, prescribe piracy-Movie News
Next Story