സാമന്തയും നാഗ ചൈതന്യയും വിവാഹിതരായി
text_fieldsന്യൂഡൽഹി: വെള്ളിത്തിരയിലെ താരജോഡികളായ സാമന്ത റുത്ത് പ്രഭുവും നാഗ ചൈതന്യ അക്കിനേനിയും വിവാഹിതരായി. ഏറെ കാലം പ്രണയത്തിലായിരുന്ന ഇരുവരും വെള്ളിയാഴ്ച ഗോവയിൽ നടന്ന ചടങ്ങിലാണ് വിവാഹിതരായത്.
പരമ്പരാഗത തെക്കേ ഇന്ത്യൻ ആചാര പ്രകാരം നടന്ന വിവാഹ കർമങ്ങളിൽ ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പെങ്കടുത്തത്. ഇരുവരുടെയും നിറഞ്ഞ ചിരിയോടെയുള്ള വിവാഹ ചിത്രങ്ങൾ നാഗ ചൈതന്യയുടെ അച്ഛൻ നാഗാർജുന അക്കിനേനി ശനിയാഴ്ച ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.
പരമ്പരാഗത സ്വർണവർണ സാരിയും ഗജ്റയുമായിരുന്നു സാമന്തയുടെ വിവാഹ വേഷം. വെളുത്ത കുർത്ത പൈജാമ ധരിച്ചാണ് നാഗ ചൈതന്യ എത്തിയത്. ഞായറാഴ്ച ക്രിസ്ത്യൻ രീതിയിൽ ഇരുവരുടെയും വിവാഹം നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
'യേ മായ ചെസാവെ', 'മനം', 'ത്രയം' തുടങ്ങിയ ചിത്രങ്ങളിൽ ഇരു താരങ്ങളും ഒന്നിച്ചഭിനയിച്ചിരുന്നു.
Some more #chaisam happiness!! So beautiful❤️❤️❤️ pic.twitter.com/kCKiw1JQEq
— Nagarjuna Akkineni (@iamnagarjuna) October 6, 2017
And they get married again in a beautiful ceremony!! ❤️❤️❤️ #chaisam pic.twitter.com/FY8Uqo8FXn
— Nagarjuna Akkineni (@iamnagarjuna) October 7, 2017
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.