Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightധനുഷ്​ ഹാജരാക്കിയത്​...

ധനുഷ്​ ഹാജരാക്കിയത്​ വ്യാജ ജനന സർട്ടിഫിക്കറ്റ്​; പരാതിയുമായി ദമ്പതികൾ പൊലീസ് സ്റ്റേഷനിൽ

text_fields
bookmark_border
ധനുഷ്​ ഹാജരാക്കിയത്​ വ്യാജ ജനന സർട്ടിഫിക്കറ്റ്​; പരാതിയുമായി ദമ്പതികൾ പൊലീസ് സ്റ്റേഷനിൽ
cancel

ചെന്നൈ: തമിഴ്​ സൂപ്പർതാരം ധന​ുഷ്​ തങ്ങളുടെ മകനാണെന്നവകാശപ്പെട്ട്​ രംഗത്തെത്തിയ ദമ്പതികൾ  താരത്തിനെതിരെ പരാതി നൽകി. ധനുഷ്​ കോടതിയിൽ ഹാജരാക്കിയത്​ വ്യാജ ജനന സർട്ടിഫിക്കറ്റ് ആണെന്ന് വ്യക്തമാക്കി മധുരൈ ജില്ലയിലെ മേലൂരിലുള്ള 66 കാരനായ ആർ. കതിരേശനും ഭാര്യയുമാണ് മധുരൈ സിറ്റി പോലിസ്​ ​സ്​റ്റേഷനിൽ പരാതി നൽകിയത്.

ധന​ുഷ്​ തങ്ങളുടെ മകനാണെന്നവകാശപ്പെട്ട് ദമ്പതികൾ നേരത്തേ​ കോടതിയെ സമീപിച്ചിരുന്നു​. സംഭവം വിവാദമാവുകയും നടൻ ധനുഷിന് കോടതി കയറേണ്ടിവരികയ​ും ചെയ്​തിരുന്നു. പിന്നീട് ഇവരുടെ ഹരജി മദ്രാസ്​ കോടതി തള്ളുകകയാണ​ുണ്ടായത്​. അന്ന്​ ധനുഷ്​ ഹാജരാക്കിയ ജനന സർട്ടിഫിക്കറ്റും സ്​കൂൾ ടി.സിയും വ്യാജമാണെന്ന്​ കാണിച്ച്​ വക്കീൽ എസ്.​ ടൈറ്റസ്​ മുഖേനയാണ് കതിരേഷൻ പോലിസിൽ പരാതി നൽകിയത്. 

ധനുഷ്​ ഹാജരാക്കിയ സർട്ടിഫിക്കറ്റുകൾ ​ചെന്നൈ എഗ്​മോറിലുള്ള വുമൺ ആൻറ്​ ചിൽഡ്രൻ ആശ​ുപത്രിയിലും ചെന്നൈ കോർപ്പറേഷനിലും കൊണ്ടു​േപായി പരി​േശാധിച്ചെങ്കിലും വ്യാജമാണെന്ന്​ ക​െണ്ടത്തി. ചെന്നൈ കോർപ്പറേഷൻ വെബ്​ സൈറ്റിലോ, ആശുപത്രിയിലോ സമാന സർട്ടിഫിക്കറ്റുകൾ കണ്ടെത്താൻ സാധിച്ചില്ലെന്നും അവർ അവകാശപ്പെടുന്നു.

ചെന്നൈ കോർപ്പറേഷൻ 1993 ജൂൺ 31ന്​ നൽകിയ ജനന സർട്ടിഫിക്കറ്റിൽ രജിസ്​​േട്രഷൻ നമ്പർ രേഖപ്പെടുത്തേണ്ട കോളം ശൂന്യമായിട്ടാണുണ്ടായത്​ സംശയം ജനിപ്പിക്കുന്നതാണെന്നും ടൈറ്റസ്​ പറഞ്ഞു. സമാന സർട്ടിഫിക്കറ്റിൽ ധനുഷി​​​​​െൻറ മാതാപിതാക്കളുടെ പേരുക​ൾ കൃഷ്​ണമൂർത്തി, വിജയലക്ഷ്​മി എന്നായിരുന്നു. പിന്നീട് ധനുഷ്​ ത​​​​​െൻറ പേര്​ മാറ്റാനായി നൽകിയ പത്ര പരസ്യങ്ങളിൽ വൈരുധ്യങ്ങളുണ്ടെന്നും അ​ദ്ദേഹം പറഞ്ഞു.  

2003ൽ നൽകിയ പരസ്യത്തിൽ ആർ.കെ വെങ്കിടേഷ പ്രഭു, കെ ധനുഷായപ്പോൾ പിതാവി​​​​​െൻറ പേര്​ ആർ കസ്​തൂരി രാജ ആയിരുന്നു, എന്നാൽ 2015 ഫെബ്രുവരിയിലാണ്​ കൃഷ്​ണമൂർത്തി, 'ആർ കസ്​തൂരി രാജ'യായ പത്ര പരസ്യം വന്നതെന്നും അവർ ചൂണ്ടിക്കാട്ടി.
കൂടാതെ സ്​കൂൾ ടി.സിയിൽ 'പിന്നോക്ക ജാതി'ക്കാരനായ ധനുഷി​​​​​െൻറ മാതാപിതാക്കൾ ഉയർന്ന ജാതിക്കാരാണെന്നും അവർ അവകാശപ്പെടുന്നു.  2016ലാണ്​ കതിരേഷൻ  ധന​ുഷ്​ തങ്ങളുടെ മകനാണെന്നവകാശപ്പെട്ട്​  കോടതിയെ സമീപിക്കുന്നത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:moviesmalayalam newscomplaintMadurai couple
News Summary - Madurai couple file complaint against actor Dhanush- movies
Next Story