Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightഹിന്ദുവിനെതിരല്ല;...

ഹിന്ദുവിനെതിരല്ല; മോദിക്കും അമിത്​ ഷായ്​ക്കുമെതിര്​-പ്രകാശ്​ രാജ്​

text_fields
bookmark_border
prakash-raj
cancel
camera_alt???????? ?????

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പി അധ്യക്ഷൻ അമിത്​ ഷായ്​ക്കുമെതിരെ രൂക്ഷ വിമർശനവുമായി വീണ്ടും പ്രകാശ്​ രാജ്​. താൻ ഹിന്ദുവിനെതിരല്ല. എന്നാൽ മോദിക്കും അമിത്​ ഷായ്​ക്കും ആനന്ദ്​ കുമാർ ഹെഗ്​ഡക്കുമെതിരാണെന്ന്​ പ്രകാശ്​രാജ്​ പറഞ്ഞു. താൻ ഹിന്ദുവിനെതിരാണെന്നാണ്​ മോദിയും കൂട്ടരും പറയുന്നത്​.  ത​​​​െൻറ അഭിപ്രായത്തിൽ മോദിയും അമിത്​ ഷായും ഹിന്ദുക്കളല്ലെന്നും പ്രകാശ്​ രാജ്​ വ്യക്​തമാക്കി. ഇന്ത്യ ടുഡേ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കു​േമ്പാഴാണ്​ പ്രധാനമന്ത്രിക്കെതിരെ വീണ്ടും വിമർശനവുമായി ​പ്രകാശ്​ രാജ്​ രംഗത്തെത്തിയിരിക്കുന്നത്​.

ഒരു മതത്തെ ഭൂമുഖത്ത്​ നിന്ന്​ തന്നെ ഇല്ലാതാക്കാനാണ്​ ഹെഗ്​ഡ്ഡ ശ്രമിക്കുന്നത്​. കൊലപാതകത്തെ പിന്തുണക്കുന്നവർ ഹിന്ദുക്കളല്ല. ഒരു മതത്തെ ഇല്ലാതാക്കണമെന്ന്​ കേന്ദ്രമന്ത്രിമാരും ബി.ജെ.പി നേതാക്കളും പറയു​േമ്പാൾ അതിനെതിരായ പ്രതികരിക്കാൻ പ്രധാനമന്ത്രി തയാറാവുന്നില്ല. ഇത്തരം പ്രസ്​താവനകൾക്കെതിരെ മോദി രംഗത്ത്​ വരാത്തിടത്തോളം അദ്ദേഹം ഹിന്ദുവല്ലെന്നും പ്രകാശ്​ രാജ്​ പറഞ്ഞു

പത്​മാവദ്​ സിനിമക്കെതിരായ വിലക്കിനെയും പ്രകാശ്​ രാജ്​ രൂക്ഷമായ ഭാഷയിലാണ്​ വിമർശിച്ചത്​. നിയമം പാലിക്കാൻ കഴിഞ്ഞില്ലെങ്കിൽ സംസ്ഥാനങ്ങളിലെ സർക്കാറുകൾ രാജിവെച്ച്​ പോകുന്നതാണ്​ നല്ലത്​. പത്​മാവദ്​ സിനിമക്കെതിരെ പ്രക്ഷോഭം നടത്തുന്നവരെ സംരക്ഷിക്കുകയാണ്​ പല സർക്കാറുകളും. ഇത്​ ആവിഷ്​കാര സ്വാതന്ത്രത്തിനെതിരായ ആക്രമണമാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hindutwamalayalam newsPrakash RajAgainst modi
News Summary - I Am Not Anti-Hindu, I Am Anti-Modi, Says Actor Prakash Raj-Top news
Next Story