Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightആർ.കെ നഗർ...

ആർ.കെ നഗർ ഉപതെരഞ്ഞെടുപ്പ്​: തമിഴ്​ നടൻ വിശാലും മൽസര രംഗത്ത്​

text_fields
bookmark_border
ACTOR-VISHAL
cancel

ചെ​ന്നൈ: തമിഴ്​നാട്​ മുൻ മുഖ്യമ​ന്ത്രി ജയലളിതയുടെ മരണത്തെ തുടർന്ന്​ ഒഴിവ്​ വന്ന ചെന്നൈയിലെ ആർ.കെ നഗർ മണ്ഡലത്തിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ തമിഴ്​ സിനിമ താരം വിശാലും മൽസരിക്കും. സ്വതന്ത്ര സ്ഥാനാർഥിയായാണ്​ വിശാൽ മൽസരിക്കുക. 

ആർ.കെ നഗർ ഉപതെരഞ്ഞെടുപ്പിൽ താൻ മൽസരിക്കുന്നുണ്ട്​. തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിന്​ തനിക്ക്​ ത​േൻറതായ കാരണങ്ങളുണ്ടെന്നും വിശാൽ പറഞ്ഞു. തിങ്കളാഴ്​ച വിശാൽ പത്രിക സമർപ്പിക്കുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. നേരത്തെ തമിഴ്​ സിനിമയുമായി ബന്ധപ്പെട്ട്​ ഉണ്ടായ പല വിവാദങ്ങളിലും രാഷ്​ട്രീയ നിലപാടുമായി വിശാൽ രംഗത്തെത്തിയിരുന്നു. മെർസൽ വിവാദമുണ്ടായപ്പോൾ ബി.ജെ.പി നേതാവ്​ എച്ച്​.രാജയുടെ നിലപാടിനെ അദ്ദേഹം വിമർശിച്ചിരുന്നു. 

തമിഴ്​ നിർമാതാവ്​ അശോക്​ കുമാറി​​​െൻറ ആത്​മഹത്യയിൽ എം.എൽ.എമാരോ എം.പിമാരോ എന്ത്​ കൊണ്ട്​ ഇടപെടുന്നില്ലെന്നും വിശാൽ ചോദിച്ചിരുന്നു.  നിലവിൽ തമിഴ്​ സിനിമ താരങ്ങളുടെ സംഘടനായ നടികർ സംഘത്തി​​​െൻറ സെക്രട്ടറിയും നിർമാതക്കളുടെ സംഘടനയായ പ്രൊഡ്യൂസർ കൗൺസിലി​​​െൻറ പ്രസിഡൻറുമാണ്​ വിശാൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chennaimoviestamilmalayalam newsVishalR.K. Nagar bypoll
News Summary - Actor Vishal to contest R.K. Nagar bypoll-India news
Next Story