Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightഅര്‍ജുന്‍ ചിത്രം...

അര്‍ജുന്‍ ചിത്രം 'നിപുണന്‍' റിലീസ് 28ന് 

text_fields
bookmark_border
Nibunan Movie
cancel

ആക്ഷന്‍ കിങ് അര്‍ജുന്‍ നായകനായ ക്രൈം ത്രില്ലര്‍ ഫിലിം 'നിപുണന്‍' ജൂലൈ 28ന് പ്രദര്‍ശനത്തിന്. അരുൺ വൈദ്യനാഥൻ സംവിധാനം നിർവഹിച്ച നിപുണന്‍ അര്‍ജുന്‍റെ നൂറ്റിഅമ്പതാമത്തെ ചിത്രമാണ്. സാധാരണ അര്‍ജുന്‍ ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ നിപുണനിൽ സോൾ ആന്‍ഡ് പെപ്പര്‍ ഗെറ്റപ്പിലാണ് താരം എത്തുത്. 

സത്യസന്ധനും ബുദ്ധിശാലിയുമായ എ.എസ്.പി രഞ്ജിത്ത് കാളിദാസ് എന്ന കഥാപാത്രത്തെയാണ് വെള്ളിത്തിരയിൽ എത്തിക്കുന്നത്. കന്നഡ സൂപ്പർ താരം ശ്രുതി ഹരിഹരനാണ് നായിക. ചിത്രത്തിന്‍റെ കഥ, തിരകഥ, സംഭാഷണം എന്നിവ അരുൺ വൈദ്യനാഥന്‍റേതാണ്. 

പാഷന്‍ ഫിലിം ഫാക്ടറി നിര്‍മിച്ച ചിത്രത്തില്‍ വരലക്ഷ്മി ശരത് കുമാര്‍, പ്രസ, സുഹാസിനി, സുമന്‍, വൈഭവ്, ഉമ റിയാസ് ഖാന്‍, സുധാറാണി, പോസ്റ്റര്‍ നന്ദകുമാര്‍ എന്നിവര്‍ അഭിനയിക്കുന്നു. കാമറ: അരവിന്ദ് കൃഷ്ണ. എഡിറ്റിങ് സതീഷ് സൂര്യ.

ആഗോള റിലീസിനൊപ്പം ചിത്രം കേരളത്തില്‍ അവതരിപ്പിക്കുന്നത് അഹല്യ അനുശ്രീയും ബി.സി.സി സിനിമാസും ചേര്‍ന്നാണ്. കാളി മലര്‍കാവിലമ്മ ഫിലിംസും ജഗത് സിനിമാ ക്രിയേഷന്‍സുമാണ് സംസ്ഥാനത്ത വിതരണക്കാര്‍. വാര്‍ത്താപ്രചാരണം എന്‍സി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:movies newsarjunnibunanarun vaidyanathansruthi hariharanvaralekshmi sarath kumarprasanna
News Summary - action star arjun film nibunan release on july 28th
Next Story