Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightവനിത സംവിധായകർ...

വനിത സംവിധായകർ തിളങ്ങിയ മേള 

text_fields
bookmark_border
iffk-2017
cancel
camera_alt????????????????????????????? ????????????????? ????? ???????????????????????? ???????????????????????

തി​രു​വ​ന​ന്ത​പു​രം: പ​ലാ​യ​ന​വും ക​ലാ​പ​വും പ്ര​ണ​യ​വും രാ​ഷ്​​ട്രീ​യ​വു​മെ​ല്ലാം ഇ​ട​ക​ല​ർ​ന്ന വെ​ള്ളി​ത്തി​ര​യി​ലെ ലോ​ക​ദൃ​ശ്യ​ങ്ങ​ൾ ഇ​നി ര​ണ്ടു​നാ​ൾ കൂ​ടി. വ​നി​ത സം​വി​ധാ​യ​ക​ർ തി​ള​ങ്ങി​യെ​ന്ന പ്ര​ത്യേ​ക​ത​യോ​ടെ​യാ​ണ്​ 22ാം കേ​ര​ള അ​ന്താ​രാ​ഷ്​​ട്ര ച​ല​ച്ചി​ത്ര​മേ​ള​ക്ക്​ വെ​ള്ളി​യാ​ഴ്​​ച തി​ര​ശ്ശീ​ല വീ​ഴു​ന്ന​ത്. സി​നി​മ​യി​ൽ സ്വ​ന്തം ഇ​ടം സൃ​ഷ്​​ടി​ച്ച സം​വി​ധാ​യി​ക​മാ​രു​ടെ സാ​ന്നി​ധ്യം ഇ​ത്ത​വ​ണ​ത്തെ മേ​ള​യെ ശ്ര​ദ്ധേ​യ​മാ​ക്കി. മ​ത്സ​ര​വി​ഭാ​ഗ​ത്തി​ലെ നാ​ല് ചി​ത്ര​ങ്ങ​ൾ സം​വി​ധാ​നം ചെ​യ്ത​ത് സ്​​ത്രീ​ക​ളാ​ണ്. 

റ​യ്ഹാ​ന സം​വി​ധാ​നം ചെ​യ്ത ‘ഐ ​സ്​​റ്റി​ൽ ഹൈ​ഡ് ടു ​സ്​​മോ​ക്ക്, അ​നു​ജ ബൂ​ന്യ​വ​ദ​ന​യു​ടെ ‘മ​ലി​ല ദ ​ഫെ​യ​ർ​വെ​ൽ ഫ്ല​വ​ർ’, ഏ​ണ​സ്​​റ്റോ ആ​ർ​ബി​റ്റോ​യു​മാ​യി ചേ​ർ​ന്ന് വി​ർ​നാ മൊ​ലി​നൊ സം​വി​ധാ​നം ചെ​യ്ത ‘സിം​ഫ​ണി ഫോ​ർ അ​ന’, ആ​ൻ​മ​രി​യ ജ​സീ​റി​​െൻറ ‘വാ​ജി​ബ്’ എ​ന്നി​വ​യാ​യി​രു​ന്നു മ​ത്സ​ര​വി​ഭാ​ഗ​ത്തി​ലെ സ്​​ത്രീ ചി​ത്ര​ങ്ങ​ൾ. 24  സം​വി​ധാ​യി​ക​മാ​രു​ടെ സാ​ന്നി​ധ്യം കൊ​ണ്ട് ലോ​ക സി​നി​മ വി​ഭാ​ഗ​വും ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു. ‘ഇ​ന്ത്യ​ൻ സി​നി​മ ഇ​ന്ന്’ എ​ന്ന വി​ഭാ​ഗ​ത്തി​ൽ സം​വി​ധാ​ന​ത്തി​ന്​ പു​റ​മെ നി​ർ​മാ​ണ​വും തി​ര​ക്ക​ഥ​യും ഛായാ​ഗ്ര​ഹ​ണ​വും എ​ഡി​റ്റി​ങ്ങും നി​ർ​വ​ഹി​ച്ച്​ റി​മ​ദാ​സ്​ ഇ​ന്ത്യ​ൻ അ​ഭി​മാ​ന​മാ​യി.

അ​സം ഗ്രാ​മ​ത്തി​​െൻറ ഋ​തു​ഭേ​ദ​ങ്ങ​ളെ സു​ന്ദ​ര​മാ​യി ഒ​പ്പി​യെ​ടു​ത്ത്​ ധു​നു എ​ന്ന പെ​ൺ​കു​ട്ടി​യു​ടെ ക​ഥ പ​റ​ഞ്ഞ റി​മ​യു​ടെ ‘വി​ല്ലേ​ജ്​ റോ​ക്ക്​​സ്​​റ്റാ​ർ​സ്​’ പ്രേ​ക്ഷ​ക​ർ ഒ​ന്ന​ട​ങ്കം സ്വീ​ക​രി​ച്ചു. മേ​ള​യു​ടെ പ്ര​മേ​യ​മാ​യ സ്വ​ത്വ​വും ഇ​ട​വും ന​ഷ്​​ട​പ്പെ​ട്ട​വ​രു​ടെ ക​ഥ പ​റ​യു​ന്ന ‘അ​പ്റൂ​ട്ട​ഡ് ഫി​ലിം​സ്​’ വി​ഭാ​ഗ​ത്തി​ൽ  ഗീ​തു​മോ​ഹ​ൻ​ദാ​സ്​ തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്​​ത ‘ല​യേ​ഴ്​​സ്​ ഡ​യ​സ്​’ ഏ​റെ ശ്ര​ദ്ധ നേ​ടി. കാ​ണാ​താ​യ ഭ​ർ​ത്താ​വി​നെ തി​ര​ഞ്ഞ്​ മ​ക​ൾ​ക്കൊ​പ്പം ജ​ന്മ​ദേ​ശ​മാ​യ ചി​ത്​​കു​ളി​ൽ​നി​ന്ന്​ ഇ​റ​ങ്ങു​ന്ന ക​മ​ല എ​ന്ന യു​വ​തി​യു​ടെ ക​ഥ​യാ​ണി​ത്. അ​പ​ർ​ണ സെ​ൻ തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്​​ത പു​തി​യ ചി​ത്രം ‘സൊ​ണാ​റ്റ’​യു​ടെ പ്ര​ത്യേ​ക പ്ര​ദ​ർ​ശ​ന​വും ഉ​ണ്ടാ​യി​രു​ന്നു.

14 മ​ത്സ​ര​ചി​ത്ര​ങ്ങ​ളി​ൽ ‘കാ​ൻ​ഡ​ലേ​റി​യ’, ‘െഗ്ര​യ്ൻ’, ‘പ്രൊ​മ​ഗ്ര​നെ​റ്റ് ഓ​ർ​ച്ചാ​ഡ്’, ‘​െഎ ​സ്​​റ്റി​ൽ ഹൈ​ഡ്​ ടു ​സ്​​മോ​ക്ക്​’, ഇ​ന്ത്യ​ൻ ചി​ത്ര​ങ്ങ​ളാ​യ ‘ന്യൂ​ട്ട​ൻ’, ‘ഡാ​ർ​ക്ക്​ വി​ൻ​ഡ്​’ എ​ന്നി​വ േപ്ര​ക്ഷ​ക​പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി​യി​ട്ടു​ണ്ട്. മി​ക​ച്ച ചി​ത്രം തെ​ര​ഞ്ഞെ​ടു​ക്കാ​ന്‍ പ്ര​തി​നി​ധി​ക​ള്‍ക്ക് അ​വ​സ​ര​മൊ​രു​ക്കു​ന്ന ഓ​ഡി​യ​ന്‍സ് പോ​ള്‍ വ്യാ​ഴാ​ഴ്​​ച​ ആ​രം​ഭി​ക്കും. രാ​വി​ലെ 10ന്​ ​ആ​രം​ഭി​ക്കു​ന്ന വോ​ട്ടെ​ടു​പ്പ് 24 മ​ണി​ക്കൂ​ര്‍ നീ​ളും. ര​ജി​സ്‌​ട്രേ​ഷ​ന്‍ ഐ.​ഡി ഉ​പ​യോ​ഗി​ച്ച് ലോ​ഗി​ന്‍ ചെ​യ്തും എ​സ്.​എം.​എ​സ് വ​ഴി​യും മൊ​ബൈ​ല്‍ ആ​പ്​​ വ​ഴി​യും വെ​ബ്‌​സൈ​റ്റ് വ​ഴി​യും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താം. മു​ഖ്യ​വേ​ദി​യാ​യ ടാ​ഗോ​ര്‍, കൈ​ര​ളി, ക​ലാ​ഭ​വ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സ​ജ്ജീ​ക​രി​ച്ച ഹെ​ല്‍പ് ഡെ​സ്‌​ക്കു​ക​ളി​ല്‍ സാ​ങ്കേ​തി​ക സ​ഹാ​യം ല​ഭ്യ​മാ​ണ്. 

എ​സ്.​എം.​എ​സ് അ​യ​ക്കേ​ണ്ട ഫോ​ര്‍മാ​റ്റ് IFFK SPACE MOVIE CODE.  അ​യ​ക്കേ​ണ്ട ന​മ്പ​ര്‍ 56070. മ​ത്സ​ര​വി​ഭാ​ഗ​ത്തി​ലെ ചി​ത്ര​ങ്ങ​ളു​ടെ മൂ​വി കോ​ഡ് ഇ--​മെ​യി​ല്‍ ആ​യും എ​സ്.​എം.​എ​സ് ആ​യും പ്ര​തി​നി​ധി​ക​ള്‍ക്ക് വോ​ട്ടെ​ടു​പ്പി​ന് മു​മ്പേ ല​ഭി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsmovies newsIFFK 2017Women Film director
News Summary - Women Film directors in IFFK 2017 -Movies News
Next Story