Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഎസ് ദുർഗ...

എസ് ദുർഗ തിയേറ്ററുകളിലേക്ക്

text_fields
bookmark_border
എസ് ദുർഗ തിയേറ്ററുകളിലേക്ക്
cancel


ചെ​ന്നൈ: ആ​ൻ​റി​ക്ലൈ​മാ​ക്സു​ക​ൾ​ക്കൊ​ടു​വി​ൽ ‘എ​സ്​ ദു​ർ​ഗ’ തി​യ​റ്റ​റി​ലേ​ക്ക്. സ​ന​ൽ​കു​മാ​​ർ ശ​ശി​ധ​ര​ൻ സം​വി​ധാ​നം ചെ​യ്​​ത സി​നി​മ​ക്ക്​ കേ​ന്ദ്ര സെ​ൻ​സ​ർ ബോ​ർ​ഡി​​െൻറ പു​നഃ​പ​രി​ശോ​ധ​ന സ​മി​തി പ്ര​ദ​ർ​ശ​നാ​നു​മ​തി ന​ൽ​കി. ചി​ത്ര​ത്തി​​െൻറ പേ​രി​ൽ എ​സ്​ എ​ന്ന അ​​ക്ഷ​ര​ത്തി​നു​ശേ​ഷ​മു​ണ്ടാ​യി​രു​ന്ന മൂ​ന്ന്​ എ​ക്​​സ്​ ഒ​ഴി​വാ​ക്കാ​ൻ ബോ​ർ​ഡ്​ നി​ർ​ദേ​ശി​ച്ചു. മു​റി​ച്ചു​മാ​റ്റ​ലി​ല്ലാ​തെ യു/​എ സ​ർ​ട്ടി​ഫി​ക്ക​റ്റാ​ണ്​ സെ​ൻ​സ​ർ​ബോ​ർ​ഡ്​ ന​ൽ​കി​യ​തെ​ന്ന്​ സ​ന​ൽ​കു​മാ​ർ ശ​ശി​ധ​ര​ൻ പ​റ​ഞ്ഞു. സെ​ക്​​സി ദു​ർ​ഗ’ എ​ന്ന പേ​ര്​ സെ​ൻ​സ​ർ ബോ​ർ​ഡ്​ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ്​ എ​സ്​ ദു​ർ​ഗ എ​ന്നാ​ക്കി​യ​ത്. എ​ന്നാ​ൽ, പോ​സ്​​റ്റ​റി​ൽ എ​സ്​ എ​ന്ന അ​ക്ഷ​ര​ത്തി​നു​ശേ​ഷം മൂ​ന്ന്​ എ​ക്​​സ്​ അ​ക്ഷ​ര​ങ്ങ​ളു​മാ​യാ​ണ്​ പോ​സ്​​റ്റ​റ​ർ ഇ​റ​ങ്ങി​യ​ത്. ​

നി​ര​വ​ധി വി​ദേ​ശ മേ​ള​ക​ളി​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട ചി​ത്രം അ​വ​സാ​ന നി​മി​ഷം​ ഇ​ന്ത്യ​ൻ പ​നോ​ര​മ​യി​ൽ​നി​ന്ന്​ ത​ഴ​യ​പ്പെ​ട്ട​താ​ണ്​ വി​വാ​ദ​ങ്ങ​ളു​ടെ തു​ട​ക്കം. 
സം​വി​ധാ​യ​ക​ൻ ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച്​ അ​നു​കൂ​ല വി​ധി നേ​ടി​യെ​ങ്കി​ലും ച​ല​ച്ചി​ത്ര​മേ​ള ജൂ​റി വി​ഷ​യം സെ​ൻ​സ​ർ ബോ​ർ​ഡി​​ന്​ വി​ടു​ക​യാ​യി​രു​ന്നു. ഗോ​വ മേ​ള അ​വ​സാ​നി​ക്കു​ന്ന ദി​വ​സം നാ​ട​കീ​യ​മാ​യി ചി​ത്രം വീ​ണ്ടും പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന്​ സെ​ൻ​സ​ർ ബോ​ർ​ഡ്​ ഉ​ത്ത​ര​വി​ട്ടു. സി​നി​മ​യു​ടെ പേ​രാ​ണ്​​ പ്ര​ശ്​​ന​മാ​യി ബോ​ർ​ഡ്​ ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്. എ​സ്​ എ​ന്ന​തി​നൊ​പ്പ​മു​ള്ള ചി​ഹ്​​ന​ങ്ങ​ൾ ‘സെ​ക്​​സി’ എ​ന്ന വാ​ക്കി​ലെ അ​വ​സാ​ന മൂ​ന്ന്​ അ​ക്ഷ​ര​ങ്ങ​ൾ മാ​യ്​​ച്ചു​ക​ള​ഞ്ഞ​പ്പോ​ഴു​ണ്ടാ​യ അ​ട​യാ​ള​ങ്ങ​ളാ​ണെ​ന്ന്​ ​ൈ​ഹ​കോ​ട​തി​യി​ൽ ന​ൽ​കി​യ സ​ത്യ​വാ​ങ്​​മൂ​ല​ത്തി​ൽ സം​വി​ധാ​യ​ക​ൻ വ്യ​ക്​​ത​മാ​ക്കി. ജ​നു​വ​രി 23ന്​ ​എ​ട്ടം​ഗ പു​നഃ​പ​രി​ശോ​ധ​ന സ​മി​തി ചി​ത്രം കാ​ണു​ക​യും പ്ര​ദ​ർ​ശ​നാ​നു​മ​തി ന​ൽ​കു​ക​യു​മാ​യി​രു​ന്നു. ‘എ​സ്​ ദു​ർ​ഗ’ എ​ന്ന ടൈ​റ്റി​ലു​ള്ള ചി​ത്രം മാ​ത്ര​മേ പ്ര​ദ​ർ​ശി​പ്പി​ക്കാ​വൂ എ​ന്ന്​ സ​മി​തി നി​ർ​ദേ​ശി​ച്ചു.

 

സെ​ൻ​സ​ർ ബോ​ർ​ഡ്​ സി​നി​മ​യി​ൽ തെ​റ്റാ​യ​തൊ​ന്നും ക​ണ്ടെ​ത്തി​യി​ല്ലെ​ന്നും അ​തു​കൊ​ണ്ടു​ത​ന്നെ ഇ​തു​വ​രെ ന​ട​ന്ന​തി​നു പു​റ​കി​ൽ വ്യ​ക്​​ത​മാ​യ ല​ക്ഷ്യ​മു​ണ്ടെ​ന്ന്​ തെ​ളി​ഞ്ഞി​രി​ക്കു​ക​യാ​ണെ​ന്നും സ​ന​ൽ​ക​​ു​മാ​ർ ശ​ശി​ധ​ര​ൻ പ​റ​ഞ്ഞു. ‘എ​സ്​ ദു​ർ​ഗ’ എ​ന്ന പേ​രി​ലു​ള്ള സി​നി​മ​യു​ടെ പോ​സ്​​റ്റും അ​ദ്ദേ​ഹം ട്വീ​റ്റ്​ ചെ​യ്​​തു. 
പ​നോ​ര​മ​യി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്ക​പ്പെ​ട്ട ‘നൂ​ഡ്​’ എ​ന്ന മ​റാ​ത്തി സി​നി​മ​ക്കും ബോ​ർ​ഡ്​ ‘എ’ ​സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsmovie newsSexy DurgaSanalkumar SasidharanS Durga
News Summary - S Durga Releasing Soon-Movie News
Next Story