Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightറിമയുടെ തുറന്നു...

റിമയുടെ തുറന്നു പറച്ചിൽ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു 

text_fields
bookmark_border
rima-kallingal
cancel

മലയാള സിനിമയിലെ ലിംഗ വിവേചനവും പുരുഷ കേന്ദ്രീകൃത മനോഭവത്തെ കുറിച്ചും തുറന്ന് പറഞ്ഞ നടി റിമ കല്ലിങ്കലിന്‍റെ 'ടെഡെക്സ് ടോക്സ്' സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാകുന്നു. ഫെമിനിസത്തെ കുറിച്ചും തന്‍റെ കാഴ്ചപ്പാടുകളെ കുറിച്ചും തുറന്ന് സംസാരിച്ച റിമയെ കൈയ്യടികളോടെയാണ് കാണികൾ ശ്രവിച്ചത്. ഈ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നതിനിടെ റിമയെ എതിർത്തും അനുകൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. താൻ ഫെമിനിസ്റ്റ് തന്‍റെ ഫെമിനിസം തുടങ്ങുന്നത് ഒരു മീൻ ഫ്രൈയിൽ നിന്നെന്ന് ചൂണ്ടിക്കാണിച്ചാണ് റിമയുടെ പ്രസംഗം തുടങ്ങിയത്. 


റിമയുടെ ടെഡെക്സ് ടോകിന്‍റെ പ്രസക്ത ഭാഗങ്ങൾ 

കുട്ടിക്കാലത്ത് വീട്ടില്‍ എല്ലാവരും ഒരുമിച്ച് ഭക്ഷണം കഴിക്കുമ്പോള്‍ അമ്മ ഒരിക്കലും അവരോടൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കാറില്ലായിരുന്നു. ഒരിക്കൽ മുത്തശ്ശിയും അച്ഛനും സഹോദരനും താനും ഭക്ഷണം കഴിക്കാനിരുന്നു. അമ്മയുടെ കയ്യില്‍ മൂന്ന് മീന്‍ പൊരിച്ചതാണ് ഉണ്ടായിരുന്നത്. അത് കൂട്ടത്തിലെ ഏറ്റവും മുതിര്‍ന്ന ആള്‍ക്കും രണ്ട് പുരുഷന്മാര്‍ക്കുമായിരുന്നു നൽകിയത്. 12 വയസുകാരിയായ ഞാൻ കരഞ്ഞു. വളരെ വേദനിച്ച ഞാന്‍ എന്തുകൊണ്ടാണ് എനിക്ക് മീന്‍ പൊരിച്ചത് കിട്ടാതിരുന്നത് എന്ന് ചോദിച്ചു. തന്‍റെ ചോദ്യത്തില്‍ അമ്മയുൾപ്പടെയുള്ളവർ അമ്പരന്നു. ചോദ്യങ്ങള്‍ ചോദിച്ച് കൊണ്ടുള്ള തന്‍റെ ജീവിതം ആരംഭിച്ചത് അന്ന് മുതലായിരുന്നു. പിന്നീട് സ്കൂളിൽ പഠിക്കുമ്പോൾ ആൺകുട്ടികളെ ക്യാപ്റ്റനായും പെൺകുട്ടികളെ വൈസ്ക്യാപ്റ്റനായും മാത്രമേ തിരഞ്ഞെടുത്തതിനെ ഞങ്ങൾ കുറച്ച് പേർ ചോദ്യം ചെയ്തു. അടുത്ത സെമസ്റ്റർ മുതൽ പെൺകുട്ടികളെയും ക്യാപറ്റ്നാക്കി തുടങ്ങി. 

ഞാൻ ജോലി ചെയ്യുന്ന ഇൻഡസ്ട്രിയിലും ചോദ്യങ്ങൾ ചോദിക്കാൻ പാടില്ലാത്ത അവസ്ഥയാണ്. ചോദ്യം ചോദിക്കുന്നവരെ അവർ വിലക്കും. എനന്നെ ഒരു തവണ വിലക്കി. ഞാൻ അതിനെ ചോദ്യം ചെയ്തു. അങ്ങനെ ആ വിലക്ക് അവർ എടുത്ത് കളഞ്ഞു. എന്നാൽ പെൺകുട്ടികളാരും ഇങ്ങനെ ചോദ്യം ചെയ്യാൻ മുന്നോട്ട് വരുന്നില്ല. ഞാൻ ആരെയും കുറ്റപ്പെടുത്തുന്നില്ല.സ്ത്രീകളോട് എപ്പോഴും തലകുനിച്ചു നില്‍ക്കാനാണ് സിനിമാ മേഖല ആവശ്യപ്പെടുന്നത്. 

സ്ത്രീകള്‍ക്ക് പുരുഷന്മാര്‍ക്ക് ലഭിക്കുന്നതിന്‍റെ മൂന്നിലൊന്ന് പ്രതിഫലം മാത്രമാണ് ലഭിക്കുന്നത്. നടിമാര്‍ക്ക് സാറ്റലൈറ്റ് വാല്യു ഇല്ലെന്നും ബോക്‌സ് ഓഫീസിലെ വിജയത്തില്‍ ഒരു പങ്കുമില്ലെന്നാണ് അവര്‍ പറയുന്നത്. അങ്ങനെയെങ്കില്‍ നടിമാര്‍ക്ക് നല്‍കുന്ന പണം കൊണ്ട് സെറ്റില്‍ കുറച്ച് ഫര്‍ണിച്ചര്‍ വാങ്ങിയിടാമായിരുന്നില്ലേ. 

ഏറ്റവും കൂടുതല്‍ പണം വാരിയ മലയാള ചിത്രത്തില്‍ നാല് സ്ത്രീ കഥാപാത്രങ്ങളാണുള്ളത്. വഴക്കടിക്കുന്ന ഭാര്യ, നായകനെ മോഹിപ്പിക്കാന്‍ വേണ്ടി മാത്രം സ്ക്രീനില്‍ വരുന്ന സെക്സ് സൈറന്‍, തെറിവിളിക്കാന്‍ വേണ്ടി മാത്രം വായ തുറക്കുന്ന അമ്മായി അമ്മ, കുട്ടികളെ പെറ്റുകൂട്ടുന്ന മറ്റൊരു ഭാര്യ’.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ നടിമാരുടെ മുറിയിലേക്ക് ഇടിച്ചുകയറി അവരെ ശാരീരികമായി പീഡിപ്പിക്കുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്. സെറ്റില്‍നിന്ന് രണ്ടു മാസത്തെ സസ്‌പെന്‍ഷനല്ലാതെ അവര്‍ക്ക് യാതൊരു ശിക്ഷയും കിട്ടിയില്ല. അവരിപ്പോഴും സ്വതന്ത്രമായി നടക്കുന്നു. 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rima kallingalmalayalam newsmovie newsMalayalam IndustryTedex talks
News Summary - Rima Kallingal's Tedex Talks Trending in Facebook-Movie News
Next Story