Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightകമലും രജനിയും ഒരേ...

കമലും രജനിയും ഒരേ വേദിയിൽ

text_fields
bookmark_border
rajinikanth-kamal-haasan
cancel

ചെന്നൈ: രാഷ്​ട്രീയ പാര്‍ട്ടി പ്രഖ്യാപന വാര്‍ത്തകള്‍ക്കിടെ  കമല്‍ ഹാസനും രജനീകാന്തും ചെന്നൈയില്‍ ഒരേ വേദിയില്‍ എത്തി. തമിഴ് സിനിമയുടെ പൂജക്കാണ് ഇവർ  ഒന്നിച്ചത്. എങ്കിലും ഇരുവരും രാഷ്​ട്രീയം പറഞ്ഞില്ല. രാഷ്​ട്രീയ പാര്‍ട്ടി രൂപവത്​കരിക്കുമെന്ന് പ്രഖ്യാപിച്ച ശേഷം കമലി​​​െൻറയും രജനിയുടെയും ചെന്നൈയിലെ ആദ്യ കൂടിക്കാഴ്ചയായിരുന്നു. 

എം.ജി.ആറി‍​​െൻറ നൂറ്റിയൊന്നാം ജന്മദിനത്തില്‍ നടന്ന ‘കിഴക്ക് ആഫ്രിക്കാവില്‍ രാജു’ എന്ന ആനിമേഷന്‍ ചിത്രത്തി‍​​െൻറ പൂജക്കാണ്​ രജനിയും കമലും എത്തിയത്. എം.ജി.ആറി‍​​െൻറ ഉലകം ചുറ്റും വാലിബനിലെ കഥാപാത്രമായ രാജുവിനെ വീണ്ടും വെള്ളിത്തിരയില്‍ എത്തിക്കുന്ന ചിത്രമാണിത്. എം.ജി.ആറിന് തമിഴ് ജനതക്കിടയില്‍ വലിയ സ്വീകാര്യത ഉണ്ടാക്കിയ ചിത്രമായിരുന്നു ‘ഉലകം ചുറ്റും വാലിബൻ’.  

അതി‍​​െൻറ തുടര്‍ച്ചയായി ഈ കഥാപാത്രത്തെവെച്ച് പുതിയൊരു ചിത്രം ചെയ്യണമെന്നു എം.ജി.ആര്‍ ഏറെ ആഗ്രഹിച്ചിരുന്നുവെങ്കിലും രാഷ്​ട്രീയ തിരക്കുകളാല്‍ അത് നടക്കാതെ പോകുകയായിരുന്നു. അതാണ്‌ ഇപ്പോള്‍ അനിമേഷന്‍ രൂപത്തില്‍ പുറത്തിറക്കാന്‍ പോകുന്നത്. എം.ജി.ആര്‍ പ്രധാന കഥാപാത്രമായതിനാല്‍ രജനിയും കമലും മന്ത്രിമാരും ഒട്ടേറെ രാഷ്​ട്രീയ നേതാക്കളുമെല്ലാം ചടങ്ങിനെത്തിയിരുന്നു. എങ്കിലും വേദിയിലോ മാധ്യമങ്ങളോടോ രജനിയും കമലും  ഒന്നും പറഞ്ഞില്ല. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chennairajinikanthkamal haasanmalayalam newsmovie news
News Summary - Rajinikanth and Kamal Haasan Share Stage in Chennai-Movie
Next Story