Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightജനങ്ങളുടെ വികാരമാണ്...

ജനങ്ങളുടെ വികാരമാണ് മെർസൽ പറയുന്നതെന്ന് സമുദ്രക്കനി

text_fields
bookmark_border
samuthirakani
cancel

കൊച്ചി: വിജയ് ചിത്രം മെർസൽ ജനങ്ങളെ ബാധിക്കുന്ന പ്രശ്​നങ്ങളാണ്​ പറയുന്നതെന്നും ജനങ്ങളുടെ വികാരമാണ് ചിത്രത്തിലെ സംഭാഷണങ്ങളിലുള്ള​െതന്നും തമിഴ്​നടനും സംവിധായകനുമായ സമുദ്രക്കനി. ചിത്രത്തിൽ പറയുന്നതെല്ലാം സത്യമായ കാര്യങ്ങളാണ്​. ചിത്രത്തെ മതപരമായി ചിത്രീകരിക്കാനുള്ള ശ്രമം ദൗർഭാഗ്യകരമാണ്​. സെൻസർ ബോർഡ് പരിശോധനകൾക്ക് ശേഷം തിയറ്ററിലെത്തിയ ചിത്രത്തിൽ വീണ്ടും മാറ്റം വരുത്തുന്നത് അംഗീകരിക്കാനാവില്ലെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി വേണമെന്നും വാർത്തസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. 

താൻ സംവിധാനം ചെയ്ത ‘ആകാശ മിഠായി’ ചിത്രത്തിന്​ മികച്ച പ്രതികരണമാണ്. രക്ഷിതാക്കളിൽനിന്നും അധ്യാപകരിൽനിന്നും കുട്ടികൾ നേരിടുന്ന സമ്മർദവും കുട്ടികളുടെ മാനസികാവസ്ഥയുമാണ്​ ചിത്രത്തി​​​െൻറ പ്രമേയം. കലാഭവൻ ഷാജോൺ, നിർമാതാവ് സുബൈർ, ‘ആകാശ മിഠായി’യിലെ അഭിനേതാക്കളായ നന്ദന, അമിത്ത്​ തുടങ്ങിയവരും പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:actor Vijaymalayalam newsmovie newsMersalMersal rowSamuthirakaniBJPBJP
News Summary - Mersal Row: Actor Samuthirakani Slams BJP-Movie News
Next Story